''നമ്മള്‍ കണ്ടും അടുത്തറിഞ്ഞതുമായ
ജീവിതമാണ് അവന്റെ സിനിമയിലൂടെ വരുന്നത്. ആ ജീവിതവും ലോകവും അവനെ
സംബന്ധിച്ചിടത്തോളം അത്ര പരിചിതമല്ല. എന്നിട്ടും ആ ജീവിത നിമിഷങ്ങളെ
ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു
സിനിമയെഴുതി സംവിധാനം ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ സിനിമയോട്
ആത്മാര്‍ത്ഥമായ സമീപനമാണോ അവനുള്ളതെന്ന് സംശയമുണ്ടായിരുന്നു. പക്ഷേ;
അവന്റെ ഭാഗത്തെ ശ്രമങ്ങള്‍ ശരിയായ അര്‍ത്ഥത്തിലാണ് അവന്‍ സിനിമയെ
സമീപിക്കുന്നതെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. അപ്പോള്‍ മാത്രമാണ് ഞാന്‍
ഒരു പ്രോത്സാഹനസമീപനം സ്വീകരിച്ചത്.'' വിനീത് ശ്രീനിവാസന്‍ ഒരു ചിത്രം
സംവിധാനം ചെയ്യുന്നതിനെ എത്രത്തോളം പ്രോത്സാഹിപ്പിച്ചുവെന്ന ചോദ്യത്തിന്
ശ്രീനിവാസന്റെ മറുപടി ഇങ്ങനെയായിരുന്നു.
ഗൃഹാതുരതയുണര്‍ത്തുന്ന നിരവധി മുഹൂര്‍ത്തങ്ങളുമായാണ് വിനീത് ശ്രീനിവാസന്റെ
ആദ്യസംവിധാന സംരംഭമായ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് എത്തുന്നത്.
അഭിനയമോഹവുമായി നടന്ന ആയിരത്തോളം അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുത്ത
പുതുമുഖങ്ങളായ കലാകാരന്മാര്‍, പുതുമയാര്‍ന്ന പ്രമേയം, അവതരണത്തിലെ
പുതുമകള്‍ എന്നിങ്ങനെ സിനിമയ്ക്ക് പുതിയ മുഖം നല്‍കാനാണ് വിനീത്
ശ്രമിക്കുന്നത്.
ഗ്രാമീണ മേഖലയിലെ യുവത്വത്തിന്റെ ഇണക്കങ്ങളും പിണക്കങ്ങളും തനിമയോടെ
അവതരിപ്പിക്കാന്‍ പ്രകാശന്‍, കുട്ടു പുരുഷു, പ്രവീണ്‍, സന്തോഷ്, ഗീതു
എന്നീ മുഖങ്ങളെയാണ് വിനീത് ഉപയോഗപ്പെടുത്തുന്നത്. അവര്‍ക്കൊപ്പം നെടുമുടി
വേണു, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍, ഇന്നസെന്റെ,
ലിഷോയ്, മണികണ്ഠന്‍ പട്ടാമ്പി, ശ്രീജിത് എന്നിവരും അഭിനേതാക്കളായി
എത്തുന്നു.
മനിശ്ശേരി ഗ്രാമം. അവിടുത്തെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍. അവരില്‍
പലരും പലജോലികളും ചെയ്യുന്നവരാണ്. പകലന്തിയോളം പണിയെടുക്കുന്ന ഈ
ചെറുപ്പക്കാര്‍ വൈകുന്നേരം അവരുടെ ക്ലബ്ബായ മലര്‍വാടിയില്‍ ഒത്തുചേരും.
പിന്നീട് പാട്ടും കവിതയും ഡാന്‍സും ചര്‍ച്ചയുമായി സജീവമാണ് ക്ലബ്ബ്.
അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമെല്ലാം അവിടെ ജീവന്‍ വെക്കുന്നു.
[You must be registered and logged in to see this image.]കലാപ്രവര്‍ത്തനത്തിനൊപ്പം ജീവിതത്തിന് പുതിയ ദിശാബോധം തേടുന്നവരാണ് അവര്‍.
അതില്‍ ഒരാള്‍ തങ്ങള്‍ക്കെല്ലാം എത്തിപ്പിടിക്കാവുന്നതിലും ഉയരത്തിലേക്ക്
വന്നപ്പോള്‍ ആ ചങ്ങാതിക്കൂട്ടം ആഹ്ലാദിച്ചു. പക്ഷേ; അവരിലൊക്കെ
നഷ്ടബോധമുണ്ടായിരുന്നു. കൗമാരം പിന്നിട്ട് യൗവ്വനത്തിലേക്ക് കടക്കുന്ന
ചെറുപ്പത്തിന്റെ വികാരവിചാരങ്ങളാണ് മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് പുതിയ
രീതിയില്‍ അവതരിപ്പിക്കുന്നത്.
''സിനിമയെ ഞാന്‍ എന്നും വളരെ ഗൗരവത്തോടെയാണ് കണ്ടത്. പക്ഷേ, ഇത്ര
പെട്ടെന്ന് ഒരു ചിത്രം സംവിധാനം ചെയ്യാന്‍ അവസരം ലഭിക്കുമെന്ന്
കരുതിയിരുന്നില്ല. സൈക്കിള്‍, മകന്റെ അച്ഛന്‍ എന്നീ ചിത്രങ്ങളില്‍
അഭിനയിക്കുമ്പോള്‍ സിനിമയുടെ സാങ്കേതികകാര്യങ്ങള്‍ ഞാന്‍
ശ്രദ്ധിച്ചിരുന്നു. മകന്റെ അച്ഛനില്‍ അഭിനയിക്കുമ്പോള്‍ മനോജേട്ടന്‍
(മനോജ്പിള്ള) വ്യൂഫൈഡറിലൂടെ നോക്കുമ്പോള്‍ എനിക്കും അതിലൂടെ സീന്‍ കാണാന്‍
അവസരം ലഭിച്ചിരുന്നു. അപ്പോഴാണ് ഒരു സിനിമ ചെയ്യണമെന്ന് അതിയായ ആഗ്രഹം
തോന്നിയത്,'' വിനീത് പറയുന്നു.
വിനീത് ചിത്രത്തിന്റെ കഥയുടെ വണ്‍ലൈന്‍ ഉണ്ടാക്കി തന്റെ സുഹൃത്തുക്കളോട്
പറഞ്ഞപ്പോള്‍ അനുകൂലമായ മറുപടിയായിരുന്നു കിട്ടിയത്. എല്ലാവര്‍ക്കും വിഷയം
സ്വീകാര്യമായി. പലതവണ മാറ്റിയെഴുതി ചര്‍ച്ചയിലൂടെയാണ് വിനീത് തന്റെ
എഴുത്ത് പൂര്‍ത്തിയാക്കിയത്.
''എഴുതുന്നതിന്റെ പ്രയാസം ശരിക്കും അവന്‍ മനസ്സിലാക്കിയിട്ടുണ്ട്. പലതവണ
സ്‌ക്രിപ്റ്റ് മാറ്റിയെഴുതിയിട്ടുണ്ട്. ഏതാണ്ട് ഒരു വര്‍ഷത്തോളം അവന്‍
എഴുത്തിന്റെ പിറകെയായിരുന്നു. മറ്റെല്ലാ കാര്യങ്ങളും മാറ്റി നിര്‍ത്തി
പൂര്‍ണ്ണമായി എഴുത്തിനായി സമയം വിനിയോഗിച്ചു.'' - വിനീതിന്റെ
സ്‌ക്രിപ്റ്റ് എഴുത്തിനെക്കുറിച്ച് ശ്രീനിവാസന്റെ അഭിപ്രായം.
മലയാളസിനിമയില്‍ മാറ്റങ്ങളുണ്ടാവില്ലെന്ന് മുറവിളി കൂട്ടുന്നവര്‍ക്ക് ഒരു
ഉത്തരം നല്‍കാന്‍ ശേഷിയുള്ള ഒരു ചിത്രമായി മാറാന്‍ മലര്‍വാടി ആര്‍ട്ട്‌സ്
ക്ലബ്ബിന് കഴിഞ്ഞേക്കാം. കാരണം ആ ചിത്രത്തിന്റെ പിന്നില്‍ അത്രയേറെ
പ്രയത്‌നമുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
മലര്‍വാടിയുടെ രചനാവഴി വിനീത് ശ്രീനിവാസന്‍ [You must be registered and logged in to see this image.]സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രങ്ങള്‍ എനിക്കിഷ്ടമാണ്. ചെന്നൈ 28, ദില്‍
ചാഹ്താഹെ പോലുള്ള ചിത്രങ്ങള്‍ എന്നെ ഒരുപാട് സ്വാധീനിച്ചവയാണ്. ഒരാള്‍ക്ക്
മറ്റു ഏതു ബന്ധങ്ങളിലും വൈമുഖ്യം ഉണ്ടാകുമെങ്കിലും ഒരു നല്ല സുഹൃത്ബന്ധം
അദ്ദേഹത്തിനുണ്ടാകും. അങ്ങനെയാണ് സൗഹൃദത്തിന്റെ സ്ഥിതി.
നാട്ടിന്‍പുറത്ത് കാണുന്ന ചായക്കട, ക്ലബ്ബ് എന്നിവിടങ്ങളെല്ലാം
സൗഹൃദലോകങ്ങളാണ്. അവിടെനിന്നൊക്കെ നമുക്കുണ്ടാകുന്ന സൗഹൃദങ്ങള്‍ എക്കാലവും
നിലനില്‍ക്കും. എനിക്ക്15 വയസ്സുവരെ തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ്
എന്നിവിടങ്ങളുമായി നല്ല ബന്ധമുണ്ടായിരുന്നു. അക്കാലത്ത് നമ്മള്‍ കണ്ട ചില
കാര്യങ്ങള്‍, പിന്നീട് മദ്രാസിലെത്തി ജീവിതം വളരെ വേഗതയേറിയപ്പോള്‍
അനുഭവിച്ച കാര്യങ്ങള്‍ ഇത്തരം ഒരുപാട് അനുഭവങ്ങള്‍ എനിക്ക് ഈ
ചിത്രത്തിന്റെ രചനയ്ക്ക് സഹായകമായിട്ടുണ്ട്. പിന്നെ ഞാന്‍ വായിച്ച
പുസ്തകങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്