റഡെസ്കോസ്റ്റ റിക്കയ്ക്കെതിരേ സ്വന്തമാക്കിയ ജയത്തില്‍നിന്ന് ആവാഹിച്ച ആത്മവിശ്വാസം, ടുണീഷ്യയ്ക്കു മുന്നില്‍ ഫ്രാന്‍സ് അടിയറ വച്ചു. ലോകകപ്പ് യോഗ്യത സ്വന്തമാക്കാനാകാത്ത എതിരാളികളോട് സന്നാഹ മത്സരത്തില്‍ 1-1 സമനിലയുമായി തടിതപ്പുകയായിരുന്നു മുന്‍ ചാംപ്യന്‍മാര്‍. ആദ്യ പകുതിയില്‍ ലീഡ് വഴങ്ങിയ ശേഷം തോല്‍വിയിലേക്ക് നീങ്ങുന്നുവെന്ന ഘട്ടത്തില്‍ വില്യം ഗാലാസാണ് ഫ്രാന്‍സിന്‍റെ രക്ഷകനായത്.
ടോപ് സ്കോറര്‍ തിയറി ഹെന്‍റിയെ സൈഡ് ബഞ്ചിലിരുത്തി നിക്കൊളാസ് അനെല്‍ക്കയെ ഇറക്കിയ കോച്ച് റെയ്മണ്ട് ഡൊമെനെക്കിന്‍റെ തന്ത്രം ഫലിച്ചില്ല. ഹ്യൂഗൊ ലോറിസ് ഗോളിയുടെ റോളിലും ഇറങ്ങി. കോസ്റ്റ റിക്കയ്ക്കെതിരേ പരീക്ഷിച്ച് വിജയിച്ച 4-3-3 ന്‍റെ ഫോര്‍മേഷന്‍ ഫ്രാന്‍സ് നിലനിര്‍ത്തി.
മത്സരം ആരംഭിച്ച് ആറാം മിനിറ്റില്‍ തന്നെ ഫ്രാന്‍സിന്‍റെ ഗോള്‍വല കുലുങ്ങി. പ്രതിരോധത്തിലെ പിഴവാണു ഗോളിനു വഴിവച്ചത്. ഇസാം ജെമ സ്കോറര്‍. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ടുണീഷ്യ മറ്റൊരു ഫ്രഞ്ച് പ്രതിരോധപ്പിഴവില്‍ നിന്ന് രണ്ടാം ഗോള്‍ നേടുന്നതിന്‍റെ വക്കിലെത്തി. ഒന്നാം പകുതിയില്‍ ഫ്രാങ്ക് റിബറിയുടെ ഒരു ഷോട്ടൊഴികെ മികച്ച അവസരങ്ങളൊരുക്കാന്‍ ഫ്രഞ്ച് പടയ്ക്കു സാധിച്ചതുമില്ല.
പരുക്കില്‍ നിന്ന് തിരിച്ചെത്തി ടീമിനായി ഇറങ്ങിയ ഗാലാസിന്‍റെ ഗോള്‍ 62ാം മിനിറ്റിലായിരുന്നു. 30 മീറ്റര്‍ ദൂരത്ത് നിന്ന് യൊവാന്‍ ഗൗര്‍കഫ് തൊടുത്തുവിട്ട ക്ലോസ് റേഞ്ച് ഫ്രീ കിക്കില്‍ തലവച്ച് ഗാലാസ് പന്ത് വലയിലെത്തിച്ചു. കോച്ചിന് ഏറെ സമാധാനം പകരുന്നതായിരുന്നു ഗൗര്‍കഫിന്‍റെ പ്രകടനം. നാലിന് ചൈനയ്ക്കെതിരേയാണ് ഫ്രാന്‍സിന്‍റെ അടുത്ത സന്നാഹ മത്സരം.
ജപ്പാന്‍ - ഇംഗ്ലണ്ട് സന്നാഹ മത്സരത്തില്‍ ജാപ്പനീസ് താരങ്ങളുടെ പിഴവില്‍ നിന്ന് ഇംഗ്ലണ്ട് 2-1 ന്‍റെ ജയം സ്വന്തമാക്കി. ഇംഗ്ലണ്ടിന്‍റെ രണ്ടു ഗോളുകളും ജപ്പാന്‍ താരങ്ങളുടെ സംഭാവന. ഏഷ്യന്‍ രാജ്യത്തിന്‍റെ പ്രതിരോധ താരം മാര്‍ക്കസ് ടനാക്ക ഒരു ഗോള്‍ ഇംഗ്ലണ്ട് വലയിലും ഒന്ന് സ്വന്തം ടീമിന്‍റെ വലയിലും കയറ്റി. യുജി നകസവയുടെ ബൂട്ടില്‍ നിന്നുള്ള മറ്റൊരു ഓണ്‍ ഗോള്‍ ഇംഗ്ലണ്ടിന്‍റെ വിജയഗോളുമായി. നേരത്തേ ഫ്രാങ്ക് ലംപാഡ് എടുത്ത പെനല്‍റ്റി ജാപ്പനീസ് ഗോളി തടുത്തിട്ടിരുന്നു.
പരാഗ്വെ - ഐവറി കോസ്റ്റ് മത്സരം 2-2 സമനിലയില്‍ അവസാനിച്ചു. ക്യാപ്റ്റന്‍ ദിദിയര്‍ ദ്രോഗ്ബയും സുലൈമാന്‍ ബംബയും രണ്ട് ഗോള്‍ ലീഡ് ആഫ്രിക്കന്‍ കൊമ്പന്‍മാര്‍ക്ക് സമ്മാനിച്ചു. എന്നാല്‍, ലൂക്കാസ് ബാരിയോസ് 75ാം മിനിറ്റിലും ഔറെലിയാനൊ ടോറസ് 89ാം മിനിറ്റിലും ലക്ഷ്യം കണ്ടതോടെ പരാഗ്വെയ്ക്ക് സമനില. മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് ഗാംബിയയെ തകര്‍ത്തപ്പോള്‍ ദക്ഷിണ കൊറിയ ബെലാറസിനോട് എതിരില്ലാത്ത ഒരു ഗോളിന് തകര്‍ന്നു