ആഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി വിരുന്നത്തുന്ന കാല്‍പ്പന്ത് മഹാമേളയ്ക്കുവേണ്ടിയൊരുക്കിയ പുത്തന്‍ പുതിയ സ്റ്റേഡിയമാണ് പോര്‍ട്ട് എലിസബത്തിലെ നെല്‍സണ്‍ മണ്ടേല ബേ. തടാകത്തിന് അഭിമുഖമായി വരുന്ന ലോകത്തെ അപൂര്‍വം സ്റ്റേഡിയങ്ങളിലൊന്നാണിത്. 2009 ജൂണ്‍ ഏഴിനായിരുന്നു സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം.
ആധുനികവും കൃത്യതയാര്‍ന്നതുമായ നിര്‍മാണ രീതകളിലൂടെ ലഭിച്ച അപൂര്‍വ മനോഹാരിതയാണു നെല്‍സണ്‍ മണ്ടേല ബേയുടെ പ്രധാന പ്രത്യേക. ഓറഞ്ചും ഇരുണ്ട ചുവപ്പും ചേര്‍ന്ന വര്‍ണവൈവിധ്യം തുളുമ്പുന്നതാണ് ഇവിടത്തെ ഇരിപ്പടിങ്ങള്‍. 150 വിഐപി സ്വീറ്റ്സ്, 60 ബിസിനസ് സ്വീറ്റ്സ്, സ്പോര്‍ട്സ് ക്ളോത്തിങ് ഷോപ്പ്, ജിംനേഷ്യം, 500 പാര്‍ക്കിങ് ബേസ് എന്നിവ മറ്റു പ്രത്യേകതകള്‍. കപ്പാസിറ്റി 48,000.
സ്വന്തം സ്റ്റേഡിയമെന്ന ആതിഥേയ നഗരത്തിന്‍റെ സ്വപ്ന സാഷാത്കാരം കൂടിയായി ഈ കളിക്കളത്തെ കണക്കാക്കാം. കിഴക്കന്‍ പ്രവശ്യയിലെ റഗ്ബി സ്റ്റേഡിയത്തിലാണ് ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങള്‍ അരങ്ങേറിയിരുന്നത്. ലോകകപ്പില്‍ പ്രാഥമിക റൗണ്ടിലെ അഞ്ചുമത്സരങ്ങളും ക്വാര്‍ട്ടര്‍ ഫൈനുമുള്‍പ്പെടെ എട്ടു മത്സരങ്ങള്‍ക്ക് നെല്‍സണ്‍ മണ്ടേല ബേ വേദിയാവും