റൊമാന്‍സ് എന്ന വിഷയം കൈകാര്യം ചെയ്യുന്നുന്ടെകിലും ഒരു റോഡ് മൂവി എന്ന വിശേഷണം ആവും കൂടുതല്‍ ചേര്‍ച്ച. എന്നാല്‍ ആ വിശേഷണവും പൂര്‍ണമല്ല. ഒരു 'അബ്സ്യുര്‍ഡ്' ആന്‍ഡ് 'ക്രേസി' എന്ന ലേബല്‍ ആവും നല്ലത്. സിനിമയെ അങ്ങനെ ഒരു ലേബല്‍ ഒട്ടിച്ചു മുന്‍വിധിയോടെ കാണണം എന്നതുകൊണ്ട് അല്ല പറഞ്ഞത്.
ദാസ് എക്സ്പിരിമെന്റ്റ്, റണ്‍ ലോല റണ്‍ എന്നീ സിനിമകള്‍ ഓര്‍മ്മയില്ലേ? ഏറ്റവും മികച്ച രണ്ടു ജര്‍മ്മന്‍ സിനിമകളായിരുന്നു അവ. ഈ സിനിമകളിലെ നായകനാണ് ഇവിടെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. എങ്കിലും അത്തരം ഫിലിമുകളുടെ ഒരു നിലവാരം അല്ല. അതാണ് നേരത്തെ ഒരു ലേബല്‍ ഒട്ടിച്ചത്.പക്ഷെ അത്യന്തം ആസ്വാദ്യകരമായ ഒരു നല്ല സിനിമയാണ് ഇന്‍ ജൂലായ്.
ടീച്ചിംഗ് പഠിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഡാനിയല്‍. ക്ലാസിന്റെ അവസാന ദിവസം അവന്‍ ജുലായി എന്ന് പേരുള്ള ഒരു പെണ്ണിനെ കാണുന്നു. അവള്‍ അവന്റെ കാമുകിയെ കാണിച്ചു കൊടുക്കാന്‍ പറ്റുന്ന ഒരു മോതിരം അവനു വില്‍ക്കുന്നു.ആ മോതിരത്തില്‍ കാണുന്ന സൂര്യനെ അടയാളം കാണിക്കുന്ന പെണ്ണായിരിക്കും അവന്റെ കാമുകി. സത്യത്തില്‍ അവനെ പതിവായി കാണുന്ന അവള്‍ക്കു അവനോടു സ്നേഹമുണ്ട്.അത് നേരിട്ട് പറയാതിരിക്കാന്‍ ചെയ്യുന്ന ഒരു സൂത്രം മാത്രമായിരുന്നു ഈ മോതിരം. അന്ന് തന്നെ രാത്രി സൂര്യന്റെ ചിഹ്നം അടയാളമായുള്ള ഒരു ഉടുപ്പും ധരിച്ചു അവള്‍ രാത്രി അവന്റെ അടുത്തേക്ക് എത്തുന്നു.
സ്വാഭാവികമായും മറ്റു സിനിമകളില്‍ സംഭവിക്കാറുള്ള പോലെ തന്നെ അവന്‍ മറ്റൊരു പെണ്‍കുട്ടിയെ ഇതേ അടയാളവുമായി കാണുകയും അവളെ തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നതു പ്രേക്ഷകന്‍ കാണുന്നു,ഒപ്പം പ്രണയം പറയാന്‍ കഴിയാതെ ജൂലൈ മടങ്ങിപ്പോകുന്നതും.പിറ്റേ ദിവസം
അവള്‍ അവനെയും ഉപേക്ഷിച്ചു ഇസ്താംബൂളിലേക്ക് പോകുന്നു.ജൂലൈ മോതിര അടയാളത്തെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ അന്ധമായി വിശ്വസിക്കുകയും അതോടൊപ്പം തന്റെ മുറിയില്‍ ഒരു ദിവസമെന്കിലും തങ്ങിയ അവളോട് പ്രണയം തോന്നുകയും ചെയ്യുന്ന അവന്‍ ഒരു കാറും എടുത്തു അവന്‍ ഇപ്പോള്‍ താമസിക്കുന്ന ജര്‍മ്മനിയിലെ ഹംബര്‍ഗ്ഗില്‍ നിന്നും ഇസ്താംബൂളിലേക്ക് യാത്ര പോകാന്‍ തുടങ്ങുന്നു(യുറോട്രിപ്പില്‍ നായികയെത്തേടിയുള്ള നായകന്‍റെ രസകരമായ യാത്ര ഓര്‍മ്മയില്ലേ).ഡാനിയെലിനോട് പ്രണയം പറയാന്‍ കഴിയാതിരുന്ന ജൂലൈ മറ്റൊരു ദേശത്തേക്ക് പോകാന്‍ യാത്ര തിരിക്കുന്നു. യാദ്രിശ്ചികമായി(അതെ തികച്ചും യാദ്രിശ്ചികമായി!) അവള്‍ പോകാന്‍ കൈ കാണിക്കുന്ന വണ്ടി അവന്റെ ആയിരുന്നു. ഇതോടെ ഒരു യാത്ര രസകരമായ സന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്നു.
നേരത്തെ ഒരു ലേബല്‍ ഈ സിനിമക്ക് ഒട്ടിച്ചു കൊടുക്കാന്‍ കാരണം അതിലെ ഒരുപാട് സീനുകള്‍ തന്നെയാണ്.കഥയുടെ ആദ്യത്തെ ഷോട്ട് മുതലുണ്ട് ഈ സിനിമയുടെ ക്രേസി അല്ലെങ്കില്‍ ഒരു മണ്ടന്‍ സ്വഭാവം. ഒരു ശവശരീരവും കാറിന്റെ ഡിക്കിയില്‍ വെച്ച് രാജ്യാതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത് അത്തരത്തിലൊന്ന്. രാജ്യതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവും ആയി കസേരയും ഇട്ടു ചെസ്സ് കളിക്കുന്ന പട്ടാളക്കാരെ കാണാം. അതിര്‍ത്തി കടക്കാന്‍ വേണ്ടി മാത്രം താല്‍ക്കാലികമായി മാത്രം പാസ്പ്പോര്‍ട്ട് ഉള്ളവളെ കല്യാണം കഴിക്കുന്നത് കാണാം.
ഇങ്ങനെ പോകുന്നു സിനിമയിലെ കാര്യങ്ങള്‍. ഇതെല്ലാം വളരെ ആസ്വാദ്യകരമായ രീതിയില്‍ ആണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.ഒരു ഫീല്‍ ഗുഡ് മൂവി എന്ന് പറയാം.