ഇളയരാജയ്ക്ക് ആശംസകള്‍... [You must be registered and logged in to see this image.]സംഗീതത്തിലെ പെരിയ രാജ സിനിമയിലെത്തിയിട്ട് മുപ്പത്തഞ്ചു വര്‍ഷമായിരിയ്ക്കുന്നു. സംഗീതത്തില്‍ മൂത്ത ഇളയരാജയ്ക് ഇത് അറുപത്തെട്ടാം പിറന്നാള്‍. സംഗീതലോകത്ത് അതി പ്രശസ്ഥനായ ഇളയരാജയുടെ ഇപ്പോഴത്തെ വിജയത്തിനു പിന്നില്‍ കഷ്ടപ്പാടിന്റെ കഥകള്‍ ഒരുപാടു പറയാനുണ്ട്. ചെറുപ്പത്തില്‍ത്തന്നെ പിതാവിന്റെ വേര്‍പാട് ഗ്രസിച്ചു. ഭാഗ്യം കൂട്ടിനുണ്ടായിരുന്നതുകൊണ്ടുമാത്രം പഠനം തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1943 ജൂണ്‍ രണ്ടിന് പന്ന്യപുരത്ത് രാമസ്വാമി ചിന്നത്തായി ദമ്പതികളുടെ പുത്രനായി ജനിച്ച ഇളയരാജ ലോകമറിയുന്ന സംഗീതജ്ഞനായതിനുപിന്നിലും ഇതേ ഭാഗ്യം ഉണ്ടായിരുന്നെന്നു പറയാം.
തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് മുതലായ ഭാഷകളില്‍ അദ്ദേഹം തിളങ്ങിയിട്ടുണ്ട്. കേട്ടാല്‍ മതിവരാത്ത ഇളയരാജ സംഗീതം പോപ്‌മ്യൂസിക് വരെ നീണ്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ നവ സംഗീതജ്ഞരുടെ തള്ളിക്കയറ്റത്തിനിടയിലും രാജസംഗീതം വേറിട്ടു നില്‍ക്കുന്നു. മുമ്പ് ബിബിസി ലോകത്തിലെ ഏറ്റവും മികച്ച പത്തു ഗാനങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ ഒന്നാമതെത്തിയത് ദളപതിയിലെ “അടി റാക്കമ്മ” എന്നഗാനമാണെന്നതും ശ്രദ്ധേയമാണ്. ലണ്ടനിലെ റോയല്‍ ഫില്‍ ഹാര്‍മോണിക് ഓര്‍ക്കസ്ടയില്‍ സിംഫണി ചെയ്ത് ആദ്യ ഏഷ്യാക്കാരനെന്ന ബഹുമതി ഇദ്ദേഹത്തിനു സ്വന്തം. നൂറ്റിമുപ്പതോളം ഗായകരുടെ ശബ്ദം ഇതില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
[You must be registered and logged in to see this image.]ഇളയരാജയുടെ യഥാര്‍ത്ഥ നാമം ഡാനിയേല്‍ രാസയ്യ എന്നാണ്. ജ്യേഷ്ടന്‍ വരദരാജന്റെ മ്യൂസിക് ട്രൂപ്പായിരുന്ന “പാവലാര്‍ ബ്രദേഴ്‌സി”ല്‍ ഗായകനായാണ് അരങ്ങേറ്റം. നെഹ്രുവിനു വേണ്ടി കണ്ണദാസന്‍ രചിച്ച വിലാപ കാവ്യമായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ഈണങ്ങളില്‍ ഏറ്റവും ശ്രദ്ധിയ്ക്കപ്പെട്ടത്. 1976ല്‍ പഞ്ചു അരുണാചലം നിര്‍മ്മിച്ച “അന്നക്കിളി”യിലൂടെയാണ് സിനിമാലോകത്ത് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 1980കളില്‍ പ്രശസ്ഥി അദ്ദേഹത്തെത്തേടി എത്തിത്തുടങ്ങി. മൂന്നു ദേശീയ അവാര്‍ഡുകളുള്‍പ്പടെ ധാരാളം അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി.
[You must be registered and logged in to see this image.]ജീവയാണു ഭാര്യ, യുവന്‍ ശങ്കര്‍ രാജ, കാര്‍ത്തിക് രാജ, ഭവതരിണി എന്നിവര്‍ മക്കളും. ഇതില്‍ ഭവതരിണിയാണ് കളിയൂഞ്ഞാലിലെ “കല്യാണ പല്ലക്കിലേറി..” എന്ന ഗാനം പാടിയിരിയ്ക്കുന്നത്.