ഹരാരെ: ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ വീണ്ടും സിംബാബ്‌വെയോട് തോറ്റു.
ടൂര്‍ണമെന്റിലെ മൂന്നാം മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്.
ഇനി ശ്രീലങ്കയോട് നല്ല മാര്‍ജിനില്‍ ജയിച്ചെങ്കില്‍ മാത്രമേ ഇന്ത്യയ്ക്ക്
ഫൈനല്‍ പ്രതീക്ഷയുള്ളൂ.
ഇന്ത്യയെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തകര്‍ത്തുകളഞ്ഞ സിംബാബ്‌വെ
11.4 പന്ത് ശേഷിക്കെയാണ് വിജയിച്ചത്. ആദ്യം ഇന്ത്യയെ 194 റണ്‍സില്‍
ഒതുക്കുകയും പിന്നീട് ഇന്ത്യന്‍ ആക്രമണത്തെ അനായാസം മറികടക്കുകയും
ചെയ്താണ് സിംബാബ്‌വെ ഫൈനലിലേയ്ക്കുള്ള ടിക്കറ്റ് കരസ്ഥമാക്കിയത്.
90 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത ടെയ്‌ലര്‍ ടോപ്‌സ്‌കോററായി.
മസാക്കാഡ്‌സ 66 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍
നേടിയ 128 റണ്‍സാണ് സിംബാബ്‌വെ വിജയം അനായാസമാക്കിയത്. ചിഗുംബുറ 16 ഉം
തായ്ബു 13 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ദിന്‍ഡയുടെ പന്ത്
അതിര്‍ത്തി കടത്തിയാണ് തായ്ബു ടീമിന് വിജയം സമ്മാനിച്ചത്.
ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ ഏഴോവറില്‍ 27 റണ്‍സ് മാത്രം
വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു.
രവീന്ദ്ര ജഡേജ തന്നെയാണ് ബാറ്റിങ്ങിലും തിളങ്ങിയത്. 72 പന്തില്‍ നിന്ന് 51
റണ്‍സാണ് ജഡേജയുടെ സമ്പാദ്യം. ദിനേഷ് കാര്‍ത്തിക് 33 റണ്‍സെടുത്തു.
സിംബാബ്‌വെയ്ക്കുവേണ്ടി ലാമ്പ് മൂന്ന് വിക്കറ്റെടുത്തു.