yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: രാമനോ രാവണനോ Tue Jun 08, 2010 3:45 am | |
|
രാമന്റെ ഉള്ളില്‍ ഒരു രാവണന്‍ ഉണ്ടായിരുന്നോ? തിരിച്ച്, രാവണന്റെ ഉള്ളില്‍ ഒരു രാമന്‍ ഉണ്ടായിരുന്നോ? ഈ അന്വേഷണമാണ് 'രാവണ്‍' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ മണിരത്‌നം നടത്തുന്നത്. 'രാമായണ'ത്തിലെ കഥാതന്തു ആധുനിക കാലത്തെ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തുന്നത് കാണാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതി. 'ഈ വര്‍ഷം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം' എന്ന വിശേഷണം നേടിയ സിനിമ ജൂണ്‍ 18നാണ് റിലീസ് ചെയ്യുന്നത്. അന്യഭാഷാചിത്രങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞു മാത്രമേ റിലീസ് ചെയ്യാവൂ എന്ന് വ്യവസ്ഥയുള്ളതിനാല്‍ കേരളത്തില്‍ റിലീസിങ് അല്പംകൂടി വൈകും.
തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം നിര്‍മിച്ച 'രാവണ്‍' തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ മൊഴിമാറ്റം ചെയ്താണ് പ്രദര്‍ശനത്തിനെത്തുക. ഉത്തരേന്ത്യന്‍ ഗ്രാമമായ ലാല്‍മാതിയിലെ കിരീടം വെക്കാത്ത രാജാവായ ബീരമുണ്ട. ഇവിടെ നിയമവും ഭരണവും കൈയാളുന്നത് ഈ ഗോത്രനേതാവാണ്. എന്തുവിലകൊടുത്തും തന്റെ അണികളെ സംരക്ഷിക്കാന്‍ മടിയില്ലാത്തവന്‍. ലാല്‍മാതിയുടെ അഭിമാനവും നാണക്കേടുമാണ് 'രാവണന്‍' എന്ന ഇരട്ടപ്പേരിലറിയപ്പെടുന്ന തിന്മയുടെ പ്രതീകമായ ബീരമുണ്ട.
ലാല്‍മാതിയിലേക്ക് സ്ഥലംമാറിയെത്തുകയാണ് ഏറ്റുമുട്ടല്‍ വിദഗ്ധനായ പോലീസ് ഓഫീസര്‍ ദേവ്പ്രതാപ് ശര്‍മ. ശരിയെന്നു തനിക്കു തോന്നുന്നത് ചെയ്യാന്‍ ഏതു പ്രതിബന്ധങ്ങളെയും നേരിടാന്‍ മടിയില്ലാത്തവന്‍. വ്യക്തമായ ലക്ഷ്യമുള്ള മനുഷ്യന്‍. ഇപ്പോഴത്തെ ലക്ഷ്യം -ബീരമുണ്ട. ദേവിന്റെ നേരേ എതിര്‍സ്വഭാവക്കാരിയാണെങ്കിലും അവനെ പ്രണയിച്ച് വിവാഹം ചെയ്ത് രാഗിണി ശര്‍മയും ഒപ്പമെത്തുന്നു. സംഗീതത്തെയും നൃത്തത്തെയും ജീവനുതുല്യം സ്‌നേഹിക്കുന്ന രാഗിണിക്ക് വേദനിക്കുന്ന മനസ്സുകളെ കണ്ടില്ലെന്നു നടിക്കാനാവില്ല.
സഞ്ജീവനി കുമാര്‍-ലാല്‍മാതിയുടെയും ബീരമുണ്ടയുടെയും ചരിത്രവും ഭൂമിശാസ്ത്രവും നന്നായി അറിയാവുന്ന ഫോറസ്റ്റ് ഗാര്‍ഡ്. പക്ഷേ, തികഞ്ഞ മദ്യപാനി. അതുകൊണ്ടുതന്നെ മിക്കപ്പോഴും സസ്‌പെന്‍ഷനില്‍. എന്നിരുന്നാലും കാട് തന്നെ വീടാക്കിയവന്‍. ഇനി കഥ തുടങ്ങുകയായി. ബീരയുടെ സാമ്രാജ്യം തകര്‍ക്കാനുള്ള ദേവിന്റെ യുദ്ധം ഒട്ടേറെ ജീവനുകള്‍ അപഹരിച്ചു. ബീരയുടെ സഹോദരിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വനത്തിലേക്ക് പിന്‍വലിഞ്ഞ ബീരയെ ദേവ് വീടാതെ പിന്തുടര്‍ന്നു. ഇതിനിടെ രാഗിണിയെ ബീര തട്ടിക്കൊണ്ടുപോയി. രാഗിണിയെ രക്ഷിക്കാനുള്ള ദേവിന്റെ ശ്രമമാണ് പിന്നീട്.
ഘോരവനത്തിലൂടെ ബിരയോടൊപ്പമുള്ള യാത്രയ്ക്കിടയില്‍ അയാള്‍ക്കുള്ളിലെ നന്മകള്‍ രാഗിണി തിരിച്ചറിയുന്നു. വെറുപ്പ് സ്‌നേഹമാകുന്നു. നന്മ തിന്മയുടെ പാതയിലേക്ക് നീങ്ങുന്നു. ഇതിന്റെ അതിര്‍വരമ്പ് എവിടെയാണ്? സ്‌നേഹമെന്ന യുദ്ധത്തില്‍ ആരും ജയിക്കുന്നില്ല. എന്നാലും എല്ലാവരും അതിനായി പോരാടിക്കൊണ്ടിരിക്കുന്നു. ഈ യുദ്ധത്തില്‍ നിങ്ങള്‍ ആരുടെ കൂടെ നില്‍ക്കും എന്ന ചോദ്യമാണ് ഇവിടെ സംവിധായകന്‍ ഉന്നയിക്കുന്നത്. ദേവിന് രാഗിണിയെ തിരിച്ചുകിട്ടുമോ? ഒരുപാട്‌നാള്‍ കൊടുംകാട്ടിനുള്ളില്‍ ബീരയോടൊപ്പം കഴിഞ്ഞ അവളെ ദേവ് സംശയിക്കുമോ? രാഗിണിക്ക് ബീരയെ നന്മയുടെ പാതയിലേക്ക് നയിക്കാനായോ? അതോ ഏറ്റുമുട്ടലില്‍ ബിര കൊല്ലപ്പെടുമോ?
ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെങ്കില്‍ സിനിമ റിലീസ് ചെയ്യുന്നതുവരെ കാത്തിരുന്നേ മതിയാകൂ. ഹിന്ദിയില്‍ ബച്ചന്‍ (ബീര), വിക്രം (ദേവ്), എൈശ്വര്യറായ് (രാഗിണി), ഗോവിന്ദ (സഞ്ജീവനി കുമാര്‍), നിഖില്‍ദ്വിവേദി, മനീഷ കൊയ്‌രാള, പ്രിയാമണി, ബിപാഷ ബസു, രവികിഷന്‍ എന്നിവരാണ് അഭിനേതാക്കള്‍. തമിഴില്‍ വിക്രം ബീരയായും പൃഥ്വിരാജ് ദേവ് ആയും എത്തുന്നു. ഒരേ ചിത്രത്തില്‍ നായകനും വില്ലനുമായി അഭിനയിച്ച വിക്രം ആണ് ഷൂട്ടിങ്ങിനിടെ ഏറെ കഷ്ടപ്പെട്ടത്. ഹിന്ദിസിനിമയിലെ രംഗങ്ങള്‍ ചിത്രികരിച്ച ഉടന്‍ തമിഴ് സിനിമയിലെ അഭിനേതാക്കളെ ഉപയോഗിച്ച് അതേ രംഗം വീണ്ടും ചിത്രീകരിക്കുകയാണ് സംവിധായകന്‍ ചെയ്തത്.
മണിരത്‌നം തന്നെ സിനിമകള്‍ ഹിന്ദിയിലും തമിഴിലും നിര്‍മിച്ചിട്ടുണ്ടെങ്കിലും ഒരേ സമയം രണ്ടു ഭാഷകളില്‍ ചിത്രീകരണം നടത്തിയത് ഇതാദ്യമായാണ്. ഓസ്‌കര്‍ ജേതാക്കളായ എ.ആര്‍. റഹ്മാനും റസൂല്‍ പൂക്കുട്ടിയും രാവണിനു വേണ്ടി വീണ്ടും ഒന്നിച്ചു. 'ഗജിനി' ഫെയിം പീറ്റര്‍ ഹെയ്ന്‍, ഡാന്‍സര്‍ അസ്താദ് ദേബു, ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി, ശ്രീകര്‍പ്രസാദ്, സിനിമാട്ടോഗ്രാഫര്‍മാരായ സന്തോഷ്ശിവന്‍, വി. മണികണ്ഠദാസ് തുടങ്ങി ഒട്ടനവധി പ്രഗല്ഭര്‍ ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നു.
മദ്രാസ് ടാക്കീസും റിലയന്‍സ് ബിഗ് പിക്‌ചേഴ്‌സും നിര്‍മിച്ച ഈ ബിഗ്ബജറ്റ് ചിത്രത്തിന്റെ തിരക്കഥ മണിരത്‌നവും ഭാര്യ സുഹാസിനിയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. അതിരപ്പിള്ളിക്കു പുറമേ ഊട്ടി, ഝാന്‍സി, കൊല്‍ക്കത്ത, മഹാബലേശ്വര്‍, മാല്‍ഷങ്ഘട്ട്‌സ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. 2008 ഒക്ടോബറില്‍ ഷൂട്ടിങ് ആരംഭിച്ചെങ്കിലും പലവിധ പ്രശ്‌നങ്ങള്‍ കാരണം ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്ന് ആസ്പത്രിയിലായെങ്കിലും വൈകാതെ തിരിച്ചെത്തി ഷൂട്ടിങ് പുനരാരംഭിക്കാന്‍ മണിരത്‌നത്തിനായി. അതിരപ്പിള്ളിയില്‍ കാട് നശിപ്പിച്ചു എന്ന പരാതിയും നേരിടേണ്ടിവന്നു. മഴയില്‍ വനത്തിലിട്ട സെറ്റുകള്‍ തകര്‍ന്നതും പ്രശ്‌നമായി. ഒടുവില്‍ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് 'രാവണ്‍' പ്രേക്ഷകരുടെ അരികിലേക്ക് എത്തുകയാണ്.
| |
|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: രാമനോ രാവണനോ Tue Jun 08, 2010 3:47 am | |
| ennikariyaam ithu ivide post cheyyaan paadilla ennu.. pakshe raajapante padam alle... athu konda ketto MODs kshamikooo | |
|
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: രാമനോ രാവണനോ Tue Jun 08, 2010 7:56 am | |
| thanks...pakshe Keralathilum correct samayathu release cheithaayirunnekil nannayirunnu.. Prekshakare shikshikkunna nilapaadukal aanello..sarkkar inte bhagathu | |
|
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: രാമനോ രാവണനോ Tue Jun 08, 2010 5:01 pm | |
| Keralathil release illathathu oru thirichadi thanne aakum. | |
|
Sponsored content
| Subject: Re: രാമനോ രാവണനോ | |
| |
|