സുരേഷ് ഗോപിയും മിത്രാകുര്യനും കേന്ദ്രകഥാപാത്രങ്ങളാവുന്ന രാമ രാവണനെ ബഹിഷ്‌ക്കരിയ്ക്കാന്‍ ആഹ്വാനം.
സംവിധായകനും
'തമിഴര്‍ ഇയക്കം' എന്ന സംഘടനയുടെ സ്ഥാപകനുമായ സീമാനാണ് രാമ രാവണനെതിരെ
രംഗത്തെത്തിയിരിക്കുന്നത്. ബിജു വട്ടപ്പാറ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ
ദിവസം ചെന്നൈയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍
പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് സിനിമയ്‌ക്കെതിരെ സീമാന്‍
പ്രതിഷേധമുയര്‍ത്തിയത്.
ശ്രീലങ്കയിലെ തമിഴ് ജനത നേരിടുന്ന
പ്രശ്‌നങ്ങള്‍ കൈകാര്യം സിനിമ യഥാര്‍ത്ഥ വസ്തുതകളുടെ അടിസ്ഥാനത്തിലല്ല
നിര്‍മ്മിച്ചിരിയ്ക്കുന്നതെന്ന് സീമാന്‍ ആരോപിയ്ക്കുന്നു. സിനിമയില്‍
തമിഴരെ താഴ്ത്തിക്കെട്ടുന്ന രംഗങ്ങളും ശ്രീലങ്കക്കാരെയും ബുദ്ധിസത്തെയും
സ്തുതിയ്ക്കുന്ന രംഗങ്ങളും ഉണ്ടെന്ന ആക്ഷേപവും സീമാന്‍ ഉയര്‍ന്നിട്ടുണ്ട്.
രാമ രാവണന്‍ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിയ്ക്കാന്‍
അനുവദിയ്ക്കില്ലെന്ന് മാത്രമല്ല മറ്റിടങ്ങളില്‍ സിനിമയ്‌ക്കെതിരെ ശക്തമായ
പ്രക്ഷോഭം നടത്തുമെന്നും സീമാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.