yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ലോകകപ്പ് ഫുട്ബോള്‍ ടീമുകള്‍- ഗ്രൂപ്പ് D Sat Jun 12, 2010 3:42 am | |
| ജര്‍മനി
വിളിപ്പേര്: ദ ടീം കോച്ച്: ജോക്കിം ലൗ ക്യാപ്റ്റന്‍: മിഷയേല്‍ ബാലാക് ഫിഫ റാങ്കിങ്: 6
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയിട്ടുള്ള ടീമുകളിലൊന്ന്. ലക്ഷ്യം നാലാം കിരീടം. യോഗ്യതാ റൗണ്ടില്‍ ഒരു മത്സരം പോലും തോല്ക്കാതെയാണ് മുന്നേറിയത്. ലോകകപ്പ് പോലുള്ള വലിയ വേദികളില്‍ ചാഞ്ചല്യമില്ലാതെ പോരാടാനുള്ള മികവും അവരെ വേറിട്ടുനിര്‍ത്തുന്നു. 2002 ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പ്, 2006 ലോകകപ്പില്‍ മൂന്നാം സ്ഥാനം, 2008 യൂറോ കപ്പില്‍ റണ്ണേഴ്‌സ് അപ്പ് എന്നീ നേട്ടങ്ങള്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ക്ക് തെളിവാണ്.
ടീം വിശകലനം
പരിക്കേറ്റ മുന്‍നായകന്‍ മിഷയേല്‍ ബാലാക്കിന്റെ അഭാവമാണ് ഏറ്റവും വലിയ തലവേദനം. സ്‌ട്രൈക്കര്‍മാരായ ലൂക്കാസ് പൊഡോള്‍സ്‌കി, സ്‌റ്റെഫാന്‍ കീസ്‌ലിങ്, മിറോസ്ലാവ് ക്ലോസെ, മരിയോ ഗോമസ് എന്നിവര്‍ ഏത് പ്രതിരോധത്തെയും തകര്‍ക്കാന്‍ പോന്നവരാണ്. യോഗ്യതാ റൗണ്ടില്‍ ടീം അടിച്ച 26 ഗോളുകളില്‍ 13-ഉം ക്ലോസെയും(7) പൊഡോള്‍സ്‌കിയും ചേര്‍ന്നാണ് നേടിയത്. മധ്യനിരയില്‍ ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറാണ് ശക്തികേന്ദ്രം. ഗോളടിക്കുന്നതിലുള്ള ഇരുവരുടെയും മികവ് ജര്‍മന്‍ ആക്രമണത്തിന് ശക്തികൂട്ടുന്നു. ആര്‍നെ ഫ്രീഡ്‌റിച്ച്, ഫിലിപ് ലാം, പെര്‍ മെറ്റസാക്കര്‍, ജെറോം ബോട്ടെങ് എന്നിവരുടെ പ്രതിരോധ നിരയും സുശക്തം. വായിക്കു മാത്രുഭൂമി സ്പോര്‍ട്സ് മാസിക ലോകകപ്പിലേക്കുള്ള വഴി
താരതമ്യേന ദുര്‍ബലരായ നാലാം ഗ്രൂപ്പില്‍നിന്നാണ് ജര്‍മനി യോഗ്യത തേടിയത്. ഫിന്‍ലന്‍ഡിനോട് ഇരുപാദങ്ങളിലും സമനില വഴങ്ങേണ്ടിവന്നതൊഴിച്ചാല്‍, ഏകപക്ഷീയമായിത്തന്നെയാണ് യോഗ്യത നേടിയത്. പത്ത് കളികളില്‍ എട്ട് ജയവും രണ്ട് സമനിലയും. 26 തവണ ജര്‍മന്‍ താരങ്ങള്‍ എതിര്‍നിരയില്‍ നിറയൊഴിച്ചപ്പോള്‍, തിരികെ വഴങ്ങിയത് അഞ്ച് ഗോളുകള്‍ മാത്രം. ഫിന്‍ലന്‍ഡും (4) റഷ്യയ്ക്കും (1) മാത്രമാണ് ജര്‍മന്‍ വലയില്‍ പന്തെത്തിക്കാനായത്.
ലോകകപ്പില്‍
പങ്കെടുക്കുന്നത് 17-ാം തവണ രണ്ടുവട്ടം ആതിഥേയരായി. 1974-ലും 2006ലും മൂന്ന് തവണ ചാമ്പ്യന്മാര്‍. 1954, 1974, 1990. നാല് തവണ രണ്ടാം സ്ഥാനക്കാര്‍. 1966, 1982, 1986, 2002. മൂന്ന് തവണ മൂന്നാം സ്ഥാനക്കാര്‍. 1934, 1970, 2006 ഒരു തവണ നാലാം സ്ഥാനം. 1958 ഇതുവരെ: 92 കളികള്‍, 55 ജയം, 19 സമനില, 18 തോല്‍വി വായിക്കു മാത്രുഭൂമി സ്പോര്‍ട്സ് മാസിക കോച്ച്
ജോക്കിം ലൗ കഴിഞ്ഞ ലോകകപ്പില്‍ ടീം റണ്ണേഴ്‌സ് അപ്പായപ്പോള്‍, അസിസ്റ്റന്റ് കോച്ചായിരുന്നു ജോക്കിം ലൗ. യര്‍ഗന്‍ ക്ലിന്‍സ്മാന്റെ സഹായി സ്ഥാനത്തുനിന്ന് മുഖ്യപരിശീലകനായി ചുമതലയേറ്റെടുതത്ത ലൗവിന്റെ ആദ്യ വെല്ലുവിളി 2008-ലെ യൂറോ കപ്പായിരുന്നു. ടീമിനെ ഫൈനലിലെത്തിക്കുക വഴി വിശ്വാസം നേടിയെടുക്കാന്‍ അദ്ദേഹത്തിനായി. തുടരെ അഞ്ച് മത്സരങ്ങള്‍ വിജയിക്കുകയെന്ന റെക്കോഡോടെയാണ് ലൗവിന്റെ തുടക്കം. 2004 മുതല്‍ ദേശീയ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നു.
ഓസ്‌ട്രേലിയ
വിളിപ്പേര്: സോക്കറൂസ് കോച്ച്: പിം വെര്‍ബീക്ക് ക്യാപ്റ്റന്‍: ലൂക്കാസ് നീല്‍ ഫിഫ റാങ്കിങ്: 20
പ്ലേ ഓഫ് പരീക്ഷണങ്ങളില്‍പ്പെട്ട് പലകുറി ലോകകപ്പിന് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഓസ്‌ട്രേലിയ ഇക്കുറി ഭൂഖണ്ഡം തന്നെ മാറിയാണ് മത്സരിച്ചത്. ഏഷ്യന്‍ മേഖലയിലേക്ക് കൂടുമാറിയ അവര്‍ ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തു. കഴിഞ്ഞ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലെത്തുകയും അവസാന നിമിഷം വരെ ഇറ്റലിയോട് പൊരുതിനില്‍ക്കുകയും ചെയ്തു.
ടീം വിശകലനം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം എവര്‍ട്ടന്റെ താരമായ ടിം കാഹിലാണ് ഇത്തവണത്തെയും പ്രതീക്ഷ. മിഡ്ഫീല്‍ഡില്‍ കാഹിലിന് പുറമെ, ബ്രെറ്റ് എമേര്‍ട്ടണ്‍, മാര്‍ക്ക് ബ്രെസിയാനോ, ജെയ്‌സണ്‍ കുളിന എന്നിവരുമുണ്ട്. മുന്‍നിരയില്‍, ഹാരി കെവിലും ആര്‍ച്ചി തോംസണും ജോഷ്വ കെന്നഡിയും ബ്രെറ്റ് ഹോള്‍മനുമാണ് പ്രധാന സ്‌ട്രൈക്കര്‍മാര്‍. ക്രെയ്ഗ് മൂര്‍, സ്‌കോട്ട് ചിപ്പര്‍ഫീല്‍ഡ്, ലൂക്കാസ് നീല്‍, ലൂക്ക് വില്‍ഷയര്‍ തുടങ്ങിയ പ്രതിരോധനിര താരങ്ങളും മാര്‍ക്ക് ഷ്വാസറെന്ന പരിചയസമ്പന്നനായ ഗോള്‍കീപ്പറും ഓസ്‌ട്രേലിയയെ കരുത്തരാക്കുന്നു. ഒരു ഗോള്‍ പോലും വഴങ്ങാതെ യോഗ്യതാ റൗണ്ടില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റെക്കോഡോടെയാണ് ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്ക് ടിക്കറ്റെടുത്തത്. വായിക്കു മാത്രുഭൂമി സ്പോര്‍ട്സ് മാസിക
ലോകകപ്പിലേക്കുള്ള വഴി
ഓഷ്യാനിയ ഗ്രൂപ്പില്‍ വിജയിച്ച് ലാറ്റിനമേരിക്കയിലെ അഞ്ചാം സ്ഥാനക്കാരോട് പരാജയപ്പെടുകയെന്ന ദുര്‍വിധിയില്‍നിന്ന് രക്ഷപ്പെടാനാണ് ഓസ്‌ട്രേലിയ ഏഷ്യയിലേക്ക് കൂടുമാറിയത്. അത് വിജയിച്ചു. യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്ക് യോഗ്യരായി. ഏഷ്യയിലെ കരുത്തുറ്റ ടീമുകളായ ജപ്പാനും ബഹ്‌റൈനും ഖത്തറുമടങ്ങുന്ന ഗ്രൂപ്പില്‍നിന്നാണ് ഓസ്‌ട്രേലിയ പരാജയമറിയാതെ കുതിച്ചത്. എട്ട് കളികളില്‍ ആറ് ജയവും രണ്ട് സമനിലയും. മൂന്ന് ഗോള്‍ നേടിയ ടിം കാഹില്‍ ടോപ്‌സ്‌കോററായി.
ലോകകപ്പില്‍
പങ്കെടുക്കുന്നത് മൂന്നാം തവണ 2006-ല്‍ പ്രീ ക്വാര്‍ട്ടറില്‍ ഇതുവരെ: ഏഴ് കളികള്‍, ഒരു ജയം, രണ്ട് സമനില, നാല് തോല്‍വി
കോച്ച്
പിം വീര്‍ബീക്ക് ഓസ്‌ട്രേലിയയെ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിച്ച ഗസ് ഹിഡിങ്കില്‍നിന്നാണ് പിം വീര്‍ബീക്ക് ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണ കൊറിയയുടെ അസിസ്റ്റന്റ് കോച്ചായിരുന്നു വീര്‍ബീക്ക്. പിന്നീട് മുഖ്യ പരിശീലകനാവുകയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനക്കാരാക്കുകയും ചെയ്തു. 2007 മുതല്‍ ഓസ്‌ട്രേലിയയുടെ ചുമതലയേറ്റെടുത്തു.
സെര്‍ബിയ
വിളിപ്പേര്: വൈറ്റ് ഈഗിള്‍സ് കോച്ച്: റാഡോമിര്‍ ആന്റിക് ക്യാപ്റ്റന്‍: ദെയാന്‍ സ്റ്റാന്‍കോവിച്ച് ഫിഫ റാങ്കിങ്: 16 വായിക്കു മാത്രുഭൂമി സ്പോര്‍ട്സ് മാസിക കഴിഞ്ഞ ലോകകപ്പില്‍ സെര്‍ബിയ മോണ്ടെനെഗ്രോ എന്ന പേരില്‍ കളിച്ച ടീം ഇക്കുറി, മോണ്ടെനെഗ്രോയില്ലാതെയാണ് വരുന്നത്. 2006-ല്‍ അര്‍ജന്റീനയോട് ആറുഗോളിന് പരാജയപ്പെടുകയും 2008-ലെ യൂറോ കപ്പിന് യോഗ്യത നേടാതെ പുറത്താവുകയും ചെയ്തു. എന്നാല്‍, ഇക്കുറി യോഗ്യതാ റൗണ്ടില്‍ ഫ്രാന്‍സിനെ പിന്തള്ളി ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടിയതോടെ, സെര്‍ബിയ പേടിക്കപ്പെടേണ്ടവരുടെ പട്ടികയിലായി.
ടീം വിശകലനം
കരുത്തുറ്റ പ്രതിരോധമാണ് സെര്‍ബിയയുടെ ശക്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നെമാന്യ വിദിച്ച്, സെവിയയുടെ ഇവിക ഡ്രാഗുട്ടിനോവിച്ച്, ചെല്‍സിയുടെ ബ്രാനിസ്ലാവ് ഇവാനോവിച്ച്. ഉഡിനീസിന്റെ അലക്‌സാണ്ടര്‍ ലൂക്കോവിച്ച് എന്നിവര്‍ ഇതിനകം യൂറോപ്യന്‍ ഫുട്‌ബോളില്‍ ചലനമുണ്ടാക്കിയിട്ടുള്ള പ്രതിരോധനിര താരമാണ്. പ്രീമിയര്‍ ലീഗ് ടീം വീഗന്‍ അത്‌ലറ്റിക്കിന്റെ ഗോള്‍കീപ്പര്‍ വഌദിമിര്‍ സ്റ്റൊയ്‌ക്കോവിച്ചാണ് സെര്‍ബിയയുടെ ഗോള്‍കീപ്പര്‍. മിഡ്ഫീല്‍ഡില്‍ ഇന്റര്‍ മിലാന്‍ താരം ദെയാന്‍ സ്റ്റാന്‍കോവിച്ച്, ലിവര്‍പൂള്‍ താരം മിലാന്‍ ജോവാനോവിച്ച് എന്നിവരും മികച്ച താരങ്ങളാണ്. യോഗ്യതാ റൗണ്ടില്‍ ജോവാനോവിച്ച് അഞ്ചു ഗോള്‍ നേടിയിരുന്നു. വലന്‍സിയ താരം മിക്കോള സിജിക്കാണ് സ്‌ട്രൈക്കര്‍മാരില്‍ പ്രമുഖന്‍.
ലോകകപ്പിലേക്കുള്ള വഴി
ഫ്രാന്‍സ് അനായാസം യോഗ്യത നേടുമെന്ന് കരുതപ്പെട്ട ഗ്രൂപ്പില്‍, അവരെ പ്ലേ ഓഫിന്റെ നൂല്‍പ്പാലത്തിലേക്ക് തള്ളിയിട്ട് സെര്‍ബിയ ഒന്നാമതെത്തി. ഫ്രാന്‍സിനോടും അവസാന മത്സരത്തില്‍ ലിത്വാനിയയോടും പരാജയപ്പെട്ടിട്ടും ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടാന്‍ സാധിച്ചത് ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ്. മൂന്ന് മത്സരങ്ങളില്‍ ഫ്രാന്‍സ് സമനില വഴങ്ങിയതാണ് (അതിലൊന്ന് സെര്‍ബിയക്കെതിരെയാണ്) അവരുടെ യോഗ്യത എളുപ്പമാക്കിയത്. പത്തു കളികളില്‍ ഏഴ് ജയവും ഒരു സമനിലയും രണ്ടു തോല്‍വിയുമാണ് സെര്‍ബിയയുടെ നേട്ടം. വായിക്കു മാത്രുഭൂമി സ്പോര്‍ട്സ് മാസിക
ലോകകപ്പില്‍
അഞ്ചു പേരുകളില്‍ ലോകകപ്പില്‍ പങ്കൈടുത്തു. 1930-38 കാലയളവില്‍ യുഗോസ്ലാവ്യ കിങ്ഡം. 1950-1990 കാലത്ത് യുഗോസ്ലാവ്യ സോഷ്യന്‍ ഫെഡറല്‍ റിപ്പബ്ലിക്. 1994 മുതല്‍ 2002 വരെ യുഗോസ്ലാവ്യ ഫെഡറല്‍ റിപ്പബ്ലിക്. 2006-ല്‍ സെര്‍ബിയ-മോണ്ടെനെഗ്രോ. ഇക്കുറി സെര്‍ബിയ. സെര്‍ബിയ ലോകകപ്പില്‍ പങ്കെടുക്കുന്നത് ആദ്യ തവണ. കഴിഞ്ഞ ലോകകപ്പില്‍ സെര്‍ബിയ-മോണ്ടെനെഗ്രോ 32-ാം സ്ഥാനത്തായി.
കോച്ച്
റാഡോമിര്‍ ആന്റിക് കളിക്കാരനെന്ന നിലയ്ക്കും പരിശീലകനെന്ന നിലയ്ക്കും ക്ലബ്ബ് തലത്തില്‍ ഏറെ പ്രശസ്തനാണ് റാഡോമിര്‍ ആന്റിക്. റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ബാഴ്‌സലോണ ടീമുകളെ പരിശീലിപ്പിച്ച ആന്റിക് 2008-ലാണ് സെര്‍ബിയയുടെ ചുമതലയിലെത്തുന്നത്. മുമ്പും ഏറെത്തവണ ദേശീയ കോച്ചാവാന്‍ സമ്മര്‍ദമുണ്ടായിരുന്നെങ്കിലും അപ്പോഴൊന്നും തന്റെ ക്ലബ് കരിയര്‍ വിട്ടുവരാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാല്‍, രാജ്യത്തിനുവേണ്ടിയുള്ള ആദ്യ ദൗത്യംതന്നെ വിജയകരമാക്കിയതോടെ സെര്‍ബിയയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ആന്റിക് പ്രിയപ്പെട്ടവനായി. 2012വരെ അദ്ദേഹം ചുമതലയില്‍ തുടരും.
ഘാന
വിളിപ്പേര്: ബ്ലാക്ക് സ്റ്റാഴ്‌സ് കോച്ച്: മിലോവാന്‍ റായെവാക് ക്യാപ്റ്റന്‍: സ്റ്റീഫന്‍ അപ്പിയ ഫിഫ റാങ്കിങ്: 31 വായിക്കു മാത്രുഭൂമി സ്പോര്‍ട്സ് മാസിക സമീപകാലത്തെ എല്ലാ ലോകകപ്പുകളിലും കറുത്ത കുതിരകളായി വിലയിരുത്തപ്പെട്ടത് ഏതെങ്കിലും ആഫ്രിക്കന്‍ ടീമുകളായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ അത് ഘാനയായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ അവര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറുകയും ചെയ്തു. യൂറോപ്യന്‍ ഫുട്‌ബോളില്‍ തിളങ്ങുന്ന ഒട്ടേറെ മുന്‍നിര താരങ്ങളുള്ള ഘാന ഇക്കുറിയും എതിരാളികള്‍ക്ക് വെല്ലുവിളിയാണ്. 2006 ലോകകപ്പില്‍ കളിക്കുമ്പോള്‍, ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ടീം എന്നതായിരുന്നു ഘാനയുടെ ഖ്യാതി. 23 വയസ്സായിരുന്നു അവരുടെ ശരാശരി പ്രായം. ശക്തരായ അമേരിക്കയെയും ചെക്ക് റിപ്പബ്ലിക്കിനെയും പരാജയപ്പെടുത്തി നോക്കൗട്ടിലെത്തിയ ഘാനയ്ക്ക് ബ്രസീലിനുമുന്നിലാണ് കാലിടറിയത്. ചെക്ക് റിപ്പബ്ലിക്കിനെതിരെ അസമോവ ഗ്യാന്‍ 68-ാം സെക്കന്‍ഡില്‍ നേടിയ ഗോള്‍ കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും വേഗത്തില്‍ സ്‌കോര്‍ ചെയ്ത ഗോളായിരുന്നു. ഇക്കുറിയും ഗ്രൂപ്പ് ഡിയില്‍നിന്ന് രണ്ടാം റൗണ്ടിലെത്താന്‍ സാധ്യതയുള്ള ടീമുകളിലൊന്നായാണ് ഘാന വിലയിരുത്തപ്പെടുന്നത്.
ടീം വിശകലനം
ടീമിന്റെ നട്ടെല്ലായിരുന്ന ചെല്‍സി താരം മൈക്കല്‍ എസിയന് പരിക്കേറ്റതിന്റെ നടുക്കത്തിലാണ് ഘാന. ലോകകപ്പില്‍ എസിയന്‍ കളിക്കുന്ന കാര്യം സംശയത്തിലാണെന്നതുതന്നെ അവരുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നു. എന്നാല്‍, പരിചയസമ്പത്തും യൂറോപ്യന്‍ പരിചയവുമുള്ള അസമോവ ഗ്യാന്‍, മാത്യു അമോവ, ഡൊമിനിക് അഡിയിയാ എന്നീ സ്‌ട്രൈക്കര്‍മാര്‍ അപകടം വിതയ്ക്കാന്‍ ശേഷിയുള്ളവരാണ്. എസിയന്റെ അഭാവത്തിലും, സുള്ളി മുണ്ടാരി, സ്റ്റീഫന്‍ അപ്പിയ, കെവിന്‍ പ്രിന്‍സ് ബോട്ടെങ്, ആന്ദ്രെ അയെ തുടങ്ങിയവര്‍ മിഡ്ഫീല്‍ഡിന്റെ ശക്തി കേന്ദ്രങ്ങലാണ്. പ്രതിരോധത്തിലുമുണ്ട് മികച്ച താരങ്ങള്‍. ജോണ്‍ മെന്‍സ, ജോണ്‍ പാന്‍സില്‍, എറിക് അഡോ, ഹാന്‍സ് സര്‍പ്പേയി എന്നിവര്‍ അവരില്‍ ചിലര്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം വീഗന്റെ ഗോള്‍കീപ്പര്‍ റിച്ചാര്‍ഡ് കിങ്‌സണാണ് ഘാനയുടെയും വലകാക്കുന്നത്.
ലോകകപ്പിലേക്കുള്ള വഴി
ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ടീമുകളിലൊന്നാണ് ഘാന. പ്രാഥമിക ഘട്ടത്തില്‍ ഗാബോണിനും ലിബിയക്കുമൊപ്പം പോയന്റ് നിലയില്‍ കുരുങ്ങിയെങ്കിലും ഗോള്‍ശരാശരിയിലെ മുന്‍തൂക്കത്തിലാണ് ഘാന മുന്നേറിയത്. എന്നാല്‍, അവസാന റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഘാന ഗ്രൂപ്പ് ഡിയില്‍നിന്ന് ഒരു മത്സരം ശേഷിക്കെ യോഗ്യത നേടി. അഞ്ചു ഗോള്‍ നേടിയ മാത്യു അമോവയാണ് ഘാനയുടെ യോഗ്യതാ റൗണ്ടിലെ ടോപ്‌സ്‌കോറര്‍.
ലോകകപ്പില്‍
പങ്കെടുക്കുന്നത് രണ്ടാം തവണ. 2006-ല്‍ പ്രീ ക്വാര്‍ട്ടറിലെത്തി ഇതുവരെ: നാല് കളികള്‍, രണ്ട് ജയം, രണ്ട് തോല്‍വി
വായിക്കു മാത്രുഭൂമി സ്പോര്‍ട്സ് മാസിക കോച്ച്
സെര്‍ബിയക്കാരനായ മിലോവാന്‍ റായെവാക്കിന് ഘാനയുടെ ചുമതല ലഭിക്കുന്നത് 2008-ലാണ്. ആഫ്രിക്കയില്‍ കാമറൂണിന്റെയും സെനഗലിന്റെയുമൊക്കെ പരിശീലകനായിരുന്ന ക്ലോഡ് ഡെല്‍ റോയുടെ കീഴിലായിരുന്നു ഘാന അതുവരെ. എന്നാല്‍, 2008-ലെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ടീം മൂന്നാം സ്ഥാനത്തായതോടെ ഘാന ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതിയൊരു കോച്ചിനെ കണ്ടെത്തുകയായിരുന്നു. യുഗോസ്ലാവ്യന്‍ താരമായിരുന്ന റായെവിക് ആദ്യമായാണ് ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത്.
| |
|