[You must be registered and logged in to see this image.] സുരേഷ്ഗോപിയുടെ
വ്യത്യസ്തമായ ഗെറ്റപ്പുമായി രാമരാവണന്‍ തിയെറ്ററുകളിലേക്ക്.
മാധവിക്കുട്ടിയുടെ പ്രശസ്ത നോവല്‍ മനോമി അഭ്രപാളിയിലേക്കു
പകര്‍ത്തുന്നത് സംവിധായകന്‍ ബിജു വട്ടപ്പാറ. തമിഴ് തീവ്രവാദി
തിരുച്ചെല്‍വത്തെയാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്നത്. ശ്രീലങ്കന്‍
വംശജയായ മനോമിയായി മിത്ര കുര്യനും എത്തുന്നു. തമിഴ്തീവ്രവാദിയും
സിംഹളപ്പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം തന്‍റെ ആദ്യസിനിമയാകണമെന്ന
സ്വപ്നമാണ് യാഥാര്‍ഥ്യമാവുന്നതെന്ന് ബിജു പറയുന്നു. തമിഴ്പുലിയും അയാളുടെ
ശത്രുപക്ഷത്തെ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം ഉണ്ടാക്കുന്ന
സംഘര്‍ഷങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ഈ ചിത്രത്തില്‍ തമിഴ് വംശജരെ
അധിക്ഷേപിക്കുന്ന തരത്തിലുള്ള രംഗങ്ങളുണ്ടെന്ന ചില തമിഴ് സംഘടനകളുടെ
ആരോപണം ബിജു ശക്തമായി നിഷേധിച്ചു.
ശ്രീലങ്കയിലെ കലാപപ്രദേശങ്ങളില്‍ നിന്നും പലായനം ചെയ്ത് ഇന്ത്യയിലെത്തി
തിരുച്ചെല്‍വം. അമ്മയെ ഒരു നോക്കുകാണാന്‍ കൂടിയാണ് ഈ വരവ്. ഇതറിഞ്ഞ
പൊലീസ് ജാഗരൂകരായി. സൂര്യനാരായണന്‍ എന്ന ഐപിഎസ് ഓഫിസറെയാണ്
തിരുച്ചെല്‍വത്തെ നേരിടാന്‍ ആഭ്യന്തര മന്ത്രാലയം ചുമത ലപ്പെടുത്തിയത്.
ഇന്ത്യയിലെത്തുന്ന തിരുച്ചെല്‍വത്തിന്‍റെ മനസില്‍ അമ്മയെക്കൂടാതെ
മറ്റൊരാള്‍ കൂടിയുണ്ട്. ശ്രീലങ്കന്‍ വംശജയായ മനോമി. പന്ത്രണ്ടു വര്‍ഷം
മുമ്പ് മനോമിയെ കണ്ട ഓര്‍മ തന്നെ അയാളെ അവളിലേക്കു കൂടുതല്‍ അടുപ്പിച്ചു.
കൊല്ലപ്പെടും മുന്‍പ് മനോമിയെ ഒരിക്കല്‍ക്കൂടി കാണണമെന്നാണ് അയാളുടെ
മോഹം. അവളുടെ മനസിലും തിരുച്ചെല്‍വം മാത്രമായിരുന്നു. അമ്മയോടും
പ്രണയിനിയോടുമുള്ള സ്നേഹം ഉള്ളില്‍ നിറയുമ്പോഴും ലക്ഷ്യങ്ങളില്‍ നിന്നു
പിന്മാറാന്‍ തിരുച്ചെല്‍വത്തിനു കഴിയുമായിരുന്നില്ല.
ഇഫാര്‍ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ റാഫി നിര്‍മിക്കുന്ന ചിത്രത്തില്‍
ബിജു മേനോന്‍, നെടുമുടി വേണു, കൃഷ്ണ, ബാബുരാജ്, സുധീഷ്, കൊച്ചുപ്രേമന്‍,
നാരായണന്‍കുട്ടി, ലെന, സോണിയ എന്നിവരും പ്രധാന വേഷത്തിലെത്തും. ഗാനങ്ങള്‍
കൈതപ്രം, റാഫി മതിര, സംഗീതം കൈതപ്രം. സിനിമറ്റൊഗ്രഫി ജിബു ജേക്കബ്,
എഡിറ്റിങ് സംജത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് കാലടി. ബീബ
ക്രിയേഷന്‍സ് റിലീസ് ജൂണ്‍ പതിനെട്ടിന് രാമരാവണന്‍
തിയെറ്ററുകളിലെത്തിക്കും.