ബോളിവുഡിലെ
സെലിബ്രിറ്റി ഫിലിം മേക്കര്‍ കരണ്‍ ജോഹര്‍ തന്റെ സിഗ്നേച്ചര്‍ ചാറ്റ്
ഷോയുമായി വീണ്ടുമെത്തുന്നു. കോഫി വിത്ത് കരണ്‍ എന്ന പോപ്പുലര്‍
സെലിബ്രിറ്റി ചാറ്റ് ഷോയുടെ മൂന്നാം എഡിഷനുമായി കരണ്‍ ഉടന്‍ വരും.
പുതിയ ഷോയ്ക്കു തയാറായിക്കഴിഞ്ഞു. പുതിയ പ്രണയങ്ങള്‍, ശത്രുക്കള്‍,
ചോദ്യങ്ങള്‍... ഇത്തവണ കൂടുതല്‍ സന്തോഷവും ആവേശവുമാണ്. ഇടയ്ക്കുണ്ടായ
ഇടവേള പ്രേക്ഷകരുടെ താത്പര്യം കൂട്ടിയെന്നാണ് തന്റെ വിശ്വാസ മെന്ന്
കരണ്‍. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ഷോ ടെലികാസ്റ്റ് ചെയ്തു തുടങ്ങും.
2004ലാണ് കോഫി വിത്ത് കരണ്‍ ആദ്യ സീസണ് തുടങ്ങിയത്. 2007ല്‍ സെക്കന്‍ഡ്
സീസണ് ആരംഭിച്ചു. ഷാരുഖ് ഖാന്, കജോള്‍, റാണി മുഖര്‍ജി, കരീന കപൂര്‍,
ഹൃത്വിക് റോഷന്, പ്രിയങ്ക ചോപ്ര തുടങ്ങി ബോളിവുഡിലെ
മുന്‍നിരതാരങ്ങളെല്ലാം കര ണിനൊപ്പം കാപ്പി കുടിക്കാനെത്തി. മിക്കവരും കര
ണിന്റെ സുഹൃത്തുക്കളാണെന്നത് ഷോയ്ക്കു മാറ്റുകൂട്ടുകയായിരുന്നു.
ഷോയുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും കരണ്‍ ആകെ തിരക്കിലാണ്.
തന്റെ ധര്‍മ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഐ ഹേറ്റ് ലവ് സ്റ്റോറീ സ്
ജൂലൈ രണ്ടിനു തിയെറ്ററുകളിലെത്തും. ട്രെയ്ലറുകള് വന്നപ്പോള്‍ത്തന്നെ
ചിത്രം സൂപ്പര്‍ഹിറ്റാവുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ പ്രമോഷന്
തിരക്കുകളിലാണ് കരണ്‍ ഇപ്പോള്‍. ഷിവാസ് റീഗലിന്റെ ബ്രാന്‍ഡ് അംബാസിഡറായ
കരണ്‍ കഴിഞ്ഞ ദിവസം ഷിവാസ് സ്റ്റുഡിയോ സ്പോട്ട്ലൈറ്റ് അവതരിപ്പിക്കാന്‍
എത്തിയപ്പോഴാണ് കോഫി വിത്ത് കരണ്‍ 3യെക്കുറിച്ച് സംസാരിച്ച ത്. ഐ ഹേറ്റ്
ലവ് സ്റ്റോറീസ് വിജയിക്കുക കൂടി ചെയ്താല്‍ തന്റെ ഷോ ഗംഭീരമാക്കാന്‍
കരണിനു മറ്റൊരു കാരണം കൂടിയായി.