ജൊഹാന്നസ്ബര്ഗ്ഇംഗ്ലിഷ് സൈഡ്ബെഞ്ചിന് അംഗബലം കൂടുന്നു. ലെഡ്ലി കിങ്ങിനും ആഷ്ലി
കോളിനുമൊപ്പം സൂപ്പര്‍ സ്ട്രൈക്കര്‍ വെയ്ന്‍ റൂണിയും പരുക്കിന്റെ
പിടിയില്‍. ഇംഗ്ലണ്ടുമായുള്ള മത്സരത്തിനിടെ കാല്‍ക്കുഴയ്ക്കു
ചവിട്ടേറ്റതാണു റൂണിയെ ഭീഷണിയിലാക്കുന്നത്. വെള്ളിയാഴ്ച
അള്ജീരിയയ്ക്കൈതിരേ കളിക്കാനാവുനോ എന്നുറപ്പില്ല.
ലെഡ്ലി കിങ്ങിന്റെ ടൂര്‍ണമെന്റ് ഏതാണ്ട് അവസാനിച്ച മട്ടാണ്. ദിവസംപ്രതി
പരുക്കു പരിശോധിക്കും. രണ്ടാഴ്ചത്തേക്കു കളിക്കാനായേക്കില്ല. റിയോ
ഫെര്‍ഡിനാന്‍ഡ് പരുക്കേറ്റു പുറത്താകുകയും ജാമി കാരഗര്‍
ഫോമിലാകാതിരിക്കുകയും ചെയ്യുമ്പോള്‍, കിങ്ങിന്റെ പരുക്ക് ഇംഗ്ലിഷ്
ഡിഫന്‍സില്‍ കനത്ത വിടവ് സൃഷ്ടിക്കും.