ധാംബുള്ളട്വന്റി20ക്കു മുന്നില്‍ പതറുന്ന ഏകദിന ക്രിക്കറ്റിനു പ്രതീക്ഷകളുമായി
ഏഷ്യാ കപ്പിന് ഇന്നു തുടക്കം. ആതിഥേയരായ ശ്രീലങ്ക ഉദ്ഘാടന മത്സരത്തില്‍
പാക്കിസ്ഥാ നെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം നാളെ ബംഗ്ലാദേശിനെതിരേ.
ട്വന്റി20യുടെ ഗ്ലാമറും വേഗവുമില്ല, ടെസ്റ്റ് ക്രിക്കറ്റിന്റെ
നാടകീയതകളുമില്ല, ഏകദിനങ്ങളെക്കുറിച്ചു വിമര്‍ശനങ്ങള്‍ പെരുകുന്നു. പക്ഷേ,
ഏഷ്യയിലെ വമ്പന്മാരുടെ പക്കല്‍ അതിനു മറുപടിയുണ്ടാകും.
പത്താം ഏഷ്യാ കപ്പിലെ എല്ലാ മത്സരങ്ങളും ധാംബുള്ളയില്‍. വലിയ നഗരങ്ങള്‍
മണ്‍സൂണിന്റെ അതിപ്രസരം നേരിടുന്നതാണു കാരണം. ലങ്ക ലക്ഷ്യമിടുന്നതു
ഹാട്രിക് കിരീടം.
1995നു ശേഷം കപ്പ് നേടാത്തതിന്റെ നാണക്കേടു തീര്‍ക്കാനാണ് ഇന്ത്യ
ഇറങ്ങുക. ക്യാപ്റ്റന്‍ എം.എസ്. ധോണി അടക്കമുള്ള സീനിയര്‍ താരങ്ങള്‍
ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. യുവരാജ് സിങ്ങിനെയും യൂസഫ് പഠാനെയും
ഒഴിവാക്കിയപ്പോള്‍ സൗരഭ് തിവാരി പുതുമുഖം