കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പി.ജി. വിശ്വംഭരന്‍ (60)
അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 1.15ഓടെ കൊച്ചി പി.വി.എസ്.
ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹം രണ്ടാഴ്ചയോളമായി
ചികിത്സയിലായിരുന്നു.
വിശ്വംഭരന്‍ എഴുപതോളം ചിത്രങ്ങള്‍ സംവിധാനം
ചെയ്തിട്ടുണ്ട്. മമ്മൂട്ടി നായകനായ എഴുപുന്ന തരകനാ'ണ് അവസാനം സംവിധാനം
ചെയ്ത ചിത്രം. ഒഴുക്കിനെതിരെയാണ് ആദ്യ ചിത്രം. മമ്മൂട്ടിയുടെ ആദ്യചിത്രമായ
സ്‌ഫോടനം വിശ്വംഭരന്റേതാണ്.
സത്യവാന്‍ സാവിത്രി, ചാകര, രുഗ്മ,
ഒന്നാണ് നമ്മള്‍, നന്ദി വീണ്ടും വരിക, വക്കീല്‍ വാസുദേവ്, കാട്ടുകുതിര,
ആഗേ്‌നയം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങള്‍.
ഏറെക്കാലമായി
കലൂര്‍ ആസാദ് റോഡ് 'വിമിനാസിലാണു താമസം. ഭാര്യ: മീന. മക്കള്‍ വിമി,
വിനോദ്, മരുമകന്‍: രാജേഷ്.ശവസംസ്‌കാരം ബുധനാഴ്ച 4 മണിക്ക് പച്ചാളം
ശ്മശാനത്തില്‍ നടക്കും.
1975ലാണ് വിശ്വംഭരന്‍ സംവിധാന
രംഗത്തെത്തുന്നത്. പ്രേംനസീര്‍ മുതല്‍ മമ്മുട്ടി വരെയുള്ള സൂപ്പര്‍
താരങ്ങളെ വച്ചു ചിത്രം എടുത്തിട്ടുള്ള വിശ്വംഭരന്‍ മമ്മുട്ടിയെ
നായകനാക്കിയാണു കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.