സ്പെയ്ന്പ്രധാന ടൂര്‍ണമെന്‍റുകളിലെല്ലാം ഏറെ പ്രതീക്ഷയോടെ എത്താറുള്ള ടീം. ഇത്തവണ
പ്രതീക്ഷാഭാരം മുന്‍പെന്നത്തെക്കാളും ഏറെ. സ്പെയ്ന്‍റെ ചരിത്രത്തിലെ തന്നെ
ഏറ്റവും മികച്ച താരനിരയെന്ന ഖ്യാതി ഇപ്പോഴത്തെ ടീമിന്. അതിനു തെളിവു
പോലെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ് നേട്ടവും യോഗ്യതാ റൗണ്ടില്‍ മിന്നും
പ്രകടനവും. സൗഹൃദ മത്സരഫലങ്ങള്‍: പോളണ്ടിനെതിരേ ആറ് ഗോളിന് വിജയം,
ദക്ഷിണ കൊറിയയോട് ഒരു ഗോള്‍ ജയം, സൗദി അറേബ്യയ്ക്കെതിരേ 3-2 വിജയം,
ഫ്രാന്‍സിനോട് മൂന്ന് ഗോള്‍ ജയം, ഓസ്ട്രിയയോട് ഒന്നിനെതിരേ അഞ്ചു
ഗോള്‍ ജയം.
ടീം ന്യൂസ്മിഡ്ഫീല്ഡിലെ കരുത്തന്‍ ആന്ദ്രെ ഇനിയെസ്റ്റ പരുക്കില്‍ നിന്നു മുക്തനായി.
എന്നാല്‍, മുന്‍കരുതലെന്ന നിലയില്‍ ആദ്യ മത്സരത്തില്‍ വിശ്രമം
അനുവദിച്ചേക്കും. ഫെര്‍ണാന്‍ഡൊ ടോറസും സെസ്ക് ഫാബ്രെഗസും ഫിറ്റ്നസ്
വീണ്ടെടുത്തു. 4-1-3-2 ഫോര്‍മേഷന്‍.
സ്റ്റാര്‍ ടു വാച്ച്
ഡേവിഡ് വിയ
ഗോള്‍ഡന്‍
ബൂട്ടിന് അവകാശമുന്നയിക്കാന്‍ സ്പെയ്നില്‍ നിന്നു സാധ്യത ഏറെയുള്ള താരം.
കഴിഞ്ഞ എട്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏഴു ഗോള്‍. രാജ്യത്തിനു വേണ്ടി
ഏറ്റവും കൂടുതല്‍ ഗോളെന്ന റൗള്‍ ഗൊണ്‍സാലസിന്‍റെ (44)
റെക്കോഡിനൊപ്പമെത്താന്‍ ഇനി വേണ്ടത് ആറു ഗോളുകള്‍ മാത്രം.
സ്വിറ്റ്സര്ലന്ഡ്ഗ്രൂപ്പില് നിന്ന് സ്പെയ്ന്‍ ഒന്നാമതായി മുന്നേറുമെന്ന കണക്കുകൂട്ടലില്‍,
രണ്ടാം സ്ഥാനത്തിനായി മത്സരിക്കുന്നതു സ്വിറ്റ്സര്‍ലന്‍ഡും ഹോണ്ടുറാസും
ചിലിയും. ഏറെ സാധ്യത ചിലിക്ക്. പക്ഷേ, ആദ്യ മത്സരത്തില്‍ സ്പെയ്നെ നേരിട്ട
ശേഷം മറ്റു രണ്ട് മത്സരങ്ങളിലും സമാധാനമായി ഇറങ്ങാമെന്ന മുന്‍തൂക്കം
സ്വിറ്റ്സര്‍ലന്‍ഡിന്. രണ്ടാമന്‍മാരെ കണ്ടെത്തുന്നതില്‍ ഗോള്‍ ഡിഫറന്‍സ്
പ്രധാന പങ്ക് വഹിക്കുമെന്നതിനാല്‍ പ്രതിരോധം ശക്തമാക്കാനാകും സ്വിസ്
ശ്രമം. സന്നാഹ മത്സരത്തില്‍ ഇറ്റലിയെ സമനിലയില്‍ പിടിച്ചതു പ്രചോദനം.
ടീം ന്യൂസ്പരുക്കേറ്റ സീനിയര്‍ താര വും പ്രധാന സ്ട്രൈക്കറുമായ അലക്സാന്‍ഡര്‍ ഫ്രെയി
ഇന്ന് ഇറങ്ങില്ല. വിങ്ങര്‍ വാലൊണ്‍ ബെഹ്റമിയുടെ കാര്യവും സംശയത്തില്‍.
4-4-2 ഫോര്‍മേഷന്‍.
സ്റ്റാര്‍ ടു വാച്ച്
ഗോഖന്‍ ഇന്‍ലെര്‍
ഫ്രെയിയുടെ അഭാവത്തില്‍ ലൈം ലൈറ്റ് ഈ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറില്‍.
സ്പാനിഷ് ആക്രമണങ്ങളുടെ മുനയൊടിക്കുകയും സ്വിസ് ആക്രമണങ്ങള്‍ക്കു
തുടക്കമിടുകയും ചെയ്യുകയെന്ന ഡബിള്‍ ഡ്യൂട്ടി. മുന്നേറ്റനിരയിലെ യുവതാരം
എറെന്‍ ഡെര്‍ഡിയോക്കിന് ആവശ്യത്തിനു പന്തെത്തിക്കേണ്ടതും ഇന്‍ലെറുടെ ചുമതല
കാളപ്പോര് തുടങ്ങുന്നു