ആദ്യ മത്സരത്തില്‍
ഓസ്ട്രേലിയയെ
കശക്കിയെറിഞ്ഞതോടെ ടൂര്‍ണമെന്‍റിലെ ഹോട്ട് ഫേവറൈറ്റുകളായി മാറിയ ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിന് സെര്‍ബിയ
അട്ടിമറിച്ചു. ആദ്യ പകുതിയുടെ
39 ആം മിനുറ്റില്‍ മിലാന്‍ ജൊവാനോവിച്ചാണ് സെര്‍ബിയയുടെ വിജയഗോള്‍ നേടിയത്. മുപ്പത്തിയാറാം മിനുറ്റില്‍
രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കണ്ട
മിറോസ്ലേവ് ക്ലോസെ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോയതോടെ 10 പേരുമായാണ് ജര്‍മനി സെര്‍ബിയന്‍ അക്രമണങ്ങളെ
ചെറുത്തത്.
എന്നാല്‍ ക്ലൊസെ പുറത്തു പോയതിന് തൊട്ടു പിന്നാലെ സെര്‍ബിയ
ഗോള്‍ നേടിയത് ജര്‍മനിയെ ഞെട്ടിച്ചു.
ഗോള്‍ മടക്കാനുള്ള ജര്‍മന്‍ ശ്രമങ്ങള്‍ ആദ്യപകുതിയില്‍ വിഫലമായി. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍
സുവര്‍ണാവസരം ലൂകാസ് പെഡോള്‍സ്കി
നഷ്ടമാക്കി.
പെനല്‍റ്റി ബോക്സില്‍ വെച്ച് നെമാഞ്ച വിഡിച്ച് പന്ത്
കൈകൊണ്ട് തടുത്തിട്ടതിന് ലഭിച്ച സ്പോട്
കിക്ക് സെര്‍ബിയന്‍ ഗോളി സ്റ്റോയോകോവിച്ച് സമര്‍ത്ഥമായി തടഞ്ഞിട്ടപ്പോള്‍ ഇത് ജര്‍മനിയുടെ
ദിവസമല്ലെന്ന് വ്യക്തമായി. സമനില വീണ്ടെടുക്കാനുള്ള
ശ്രമങ്ങള്‍ അവസാന നിമിഷം വരെ തുടര്‍ന്നെങ്കിലും 10
പേരെയും
പ്രതിരോഢത്തിലേക്ക് വലിച്ച് സെര്‍ബിയ അര്‍ഹിച്ച വിജയവും വിലപ്പെട്ട മൂന്നു പോയന്‍റും സ്വന്തമാക്കി.