വിജയം ഹോളണ്ടിനെ തങ്ങളുടെ
ഗ്രൂപ്പില്‍ ഒന്നാമതെത്തിച്ചു. അത് തന്നെയായിരുന്നു കളിക്കിറങ്ങുമ്പോള്‍ ഹോളണ്ട് പോരാളികളുടെ
ഉള്ളിലും. ഗ്രൂപ്പ് ‘ഇ’യില്‍
ജപ്പാനെ
ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഹോളണ്ട് ഒന്നാമതെത്തിയത്. ഹോളണ്ടിന് ഇപ്പോള്‍ ആറുപോയിന്‍റായി. ആദ്യ മത്സരത്തില്‍
ഡെന്‍മാര്‍ക്കിനെ ഹോളണ്ട് തകര്‍ത്തിരുന്നു.
ഇന്നത്തെ കളിയുടെ അമ്പത്തിമൂന്നാമത്തെ മിനിറ്റിലാണ്
ഹോളണ്ടിന്‍റെ വെസ്‌ലി സ്നൈഡര്‍ ജപ്പാന്‍റെ
ഗോള്‍വല കുലുക്കിയത്. വെസ്‌ലി സ്നൈഡറുടെ കാലില്‍ നിന്ന് വെടിയുണ്ടപോലെ ചീറിപ്പാഞ്ഞ പന്ത് ഗോളിയുടെ
കൈയില്‍ തട്ടി വലയ്ക്കുള്ളിലേക്ക്. റോബിന്‍
വാന്‍ പെര്‍സി നല്‍കിയ പാസാണ് സ്നൈഡര്‍
ഗോളാക്കി
മാറ്റിയത്.
ജപ്പാന്‍ കളിമറന്ന മട്ടിലാണ് ഗ്രൌണ്ടില്‍ പെരുമാറിയത്. തങ്ങളുടെ
ഗോള്‍വലയില്‍ ഹോളണ്ട്
പന്തടിച്ചുകയറ്റിയതിനു ശേഷമാണ് ജപ്പാല്‍ അല്‍പ്പമെങ്കിലും ഉണര്‍ന്നുകളിച്ചത്. എന്നാല്‍ ഗോളാക്കി മാറ്റാന്‍
കഴിയുന്ന ഒരു മുന്നേറ്റവും ജപ്പാന്
സൃഷ്ടിക്കാനായില്ല.
ജപ്പാനെ തകര്‍ത്തതോടെ നോക്കൌട്ട് റൌണ്ട് ഏതാണ്ട്
ഉറപ്പിച്ചിരിക്കുകയാണ് ഹോളണ്ട്. ജപ്പാന്‍, കാമറൂണ്‍, ഡെന്‍മാര്‍ക്ക്
എന്നിങ്ങനെയാണ് ഗ്രൂപ്പ് ‘ഇ’യില്‍
ഹോളണ്ടിന്
പിന്നിലെ പോയിന്‍റുനിലയിലുള്ള ശ്രേണി.