ബ്രസീല്‍ - ഐവറി കോസ്റ്റ്മരണ ഗ്രൂപ്പിലെ ആദ്യ മരണക്കളി. ഉത്തര കൊറിയയുടെ അജ്ഞാത ശക്തികള്‍ക്കു
മുന്നില്‍ കാഴ്ച മങ്ങിയ കാനറികളും, പോര്‍ച്ചുഗീസ് പോരാട്ടവീര്യത്തിന്
കടിഞ്ഞാണിട്ട ആഫ്രിക്കന്‍ കൊമ്പന്‍മാരും ജൊഹാന്നസ്ബര്‍ഗിലെ സോക്കര്‍
സിറ്റി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നു.
ബ്രസീല്ഉത്തര കൊറിയയ്ക്കെതിരേ ഗോള്‍രഹിതമായി അവസാനിച്ച ആദ്യ പകുതിക്കു ശേഷം
മൈക്കോണിന്‍റെ സീറൊ ആംഗിള്‍ ഗോളിലൂടെ ആത്മവിശ്വാസം വീണ്ടെടുത്ത
ബ്രസീല്‍ ഇന്നു പതിവ് ഫോമിലേക്കുയരുമെന്ന് പ്രതീക്ഷ. ഓള്‍ഔട്ട്
അറ്റാക്കിന്‍റെ ലാറ്റിനമേരിക്കന്‍ ശൈലി പൂര്‍ണമായും
ഉപേക്ഷിച്ചിട്ടില്ലെന്നതിനാല്‍, സൗന്ദര്യാരാധകര്‍ക്കു ബ്രസീലില്‍ പ്രതീക്ഷ
ബാക്കി നില്‍ക്കുന്നു.
ടീം ന്യൂസ്പരിശീലനത്തിനിടെ പരുക്കേറ്റ ഗില്‍ബര്‍ട്ടോ സില്‍വ ഇറങ്ങാന്‍ സാധ്യത കുറവ്. പകരം ഹോസെ പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിക്കും.
സ്റ്റാര്‍ ടു വാച്ച്റൊബീഞ്ഞോഉത്തര കൊറിയന്‍ പെനല്‍റ്റി ഏരിയയില്‍ തുടരെ ഭീഷണിയുയര്‍ത്തിയ
റൊബീഞ്ഞോയാകും ഈ മത്സരത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുക. ടീമിന്‍റെ
വിജയഗോള്‍ നേടിയ എലാനോയ്ക്ക് പാസ് നല്‍കിയതും റൊബീഞ്ഞോ.
ഐവറി കോസ്റ്റ്പോര്ച്ചുഗലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചതിനു തുല്യമായ പ്രകടനം
പുറത്തെടുക്കാനാകും ശ്രമം. തുടര്‍ച്ചയായ രണ്ടാം ലോകകപ്പില്‍, അതും
ആഫ്രിക്കന്‍ മണ്ണില്‍ രണ്ടാം റൗണ്ട് പ്രവേശനം സ്വപ്നം കാണുന്നു
ടീം ന്യൂസ്പോര്ച്ചുഗലിനെതിരേ സബ്സ്റ്റിറ്റ്യൂട്ടായ ദിദിയര്‍ ദ്രോഗ്ബ ഇന്നു ഫസ്റ്റ് ഇലവനിലെത്തിയേക്കും.
സ്റ്റാര്‍ ടു വാച്ച്ദിദിയര് ദ്രോഗ്ബലോകത്തെ ഏത് സൂപ്പര്‍ താരത്തോടും കിടപിടിക്കുന്ന ഫിനിഷിങ് മികവ്. ബ്രസീലിയന്‍ പ്രതിരോധത്തിനു പിടിപ്പത് ജോലി നല്‍കും.
ഇറ്റലി - ന്യൂസിലന്ഡ്ലോകചാംപ്യന്മാരുടെ വിധി നിര്‍ണയിക്കുന്ന മത്സരം. സമനിലപോലും ഇറ്റലിയുടെ
നില പരുങ്ങലിലാക്കും. ഇറ്റലിയുടെ ദൗര്‍ബല്യങ്ങളും ടൂര്‍ണമെന്‍റിന്‍റെ
ഇതുവരെയുള്ള സ്വാഭാവവും ന്യൂസിലന്‍ഡിനെ ഉത്തേജിപ്പിച്ചാല്‍ കളി
ആവേശംവിതറും.
ഇറ്റലിനിറംമങ്ങിയ തുടക്കത്തിന്‍റെ ഹാങ്ഓവറില്‍. മുന്നേറ്റനിരയ്ക്കു ചലനങ്ങള്‍
സൃഷ്ടിക്കാനാവുന്നില്ല. ഭാവനാസമ്പന്നനായ മിഡ്ഫീല്‍ഡറുടെ അഭാവം.
പ്രതിരോധത്തിനു പഴയ ഉറപ്പില്ലെന്നതു പ്രധാന പ്രശ്നം. കളിയുടെ വേഗം
വര്‍ധിപ്പിച്ചില്ലെങ്കില്‍ ജയം അസാധ്യം.
ടീം ന്യൂസ്ഗോളി ജിയാന്‍ലൂജി ബഫണും മിഡ്ഫീല്‍ഡര്‍ ആന്ദ്രെ പിര്‍ലോയും പരുക്കിന്‍റെ
പിടിയില്‍ത്തന്നെ. ജിയാംപാവ്ലോ പസീനി, അന്‍റോണിയോ നതാലെ എന്നിവര്‍ ആദ്യ
ഇലവനിലെത്തിയേക്കും.
സ്റ്റാര്‍ ടു വാച്ച്ഡാനിയെല് ഡി റോസിപരാഗ്വെയ്ക്കെതിരേ ഇറ്റലിയുടെ മാനം കാത്ത ഗോളിനുടമ. മിഡ്ഫീല്‍ഡിലെ
ഊര്‍ജസ്വലമായ സാന്നിധ്യം. മൂര്‍ച്ചയില്ലാത്ത മുന്നേറ്റനിരയുമായെത്തിയ
ഇറ്റലിക്കു റോസിയുടെ സേവനം അനിവാര്യം.
ന്യൂസിലന്ഡ്സ്ലൊവാക്യയ്ക്കെതിരായ അപ്രതീക്ഷിത സമനിലയുടെ ആത്മവിശ്വാസത്തില്‍.
ഇറ്റലിയുടെ വേഗക്കുറവിനെ മുതലടെക്കാനാവും ശ്രമം. തിരിച്ചടികളില്‍ നിന്നു
കരകയറുന്ന സ്വഭാവം ആവര്‍ത്തിച്ചാല്‍ ഇറ്റലി വലയും. അല്ലെങ്കില്‍ മത്സരം
ഏകപക്ഷീയമാവും.
ടീം ന്യൂസ്
പരുക്കിനെ അതിജീവിച്ച മിഡ്ഫീല്‍ഡര്‍ ടിം ബ്രൗണ്‍ തിരിച്ചുവരുന്നു. ഒന്നാം നമ്പര്‍ ഗോളി ഗ്ലെന്‍ മോസ് കളിക്കില്ല.
സ്റ്റാര്‍ ടു വാച്ച്വിന്സന്റ് റീഡ്സ്ലൊവാക്യയ്ക്കെതിരേ സമനിലഗോളിലൂടെ ഹീറോ. ആക്രമണത്തിനും
പ്രതിരോധത്തിനും മിടുക്കന്‍. കിവികളുടെ കളിയുടെ ഒഴുക്കു നിയന്ത്രിക്കുക
റീഡാവും.
പരാഗ്വെ-സ്ലൊവാക്യസമനിലകളിലൂടെ സങ്കീര്‍ണമായ എഫ് ഗ്രൂപ്പിലെ മറ്റൊരു സുപ്രധാന മത്സരം.
കടലാസില്‍ പരാഗ്വെ കരുത്തര്‍. സ്ലൊവാക്യ അത്ഭുതങ്ങള്‍ക്കു
കോപ്പുകൂട്ടുന്നു. ഇറ്റലിയെന്ന കടമ്പ കടന്ന പരാഗ്വെയ്ക്കു സമ്മര്‍ദം
കുറവ്. പരാഗ്വെ അവസാനകളിയിലാണ് ഇറ്റലിയെ നേരിടാനിരിക്കുന്നത്.
പരാഗ്വെപരിചയസമ്പത്തില് വ്യക്തമായ മുന്‍തൂക്കം. യൂറോപ്യന്‍ ലീഗ് താരങ്ങളാല്‍
സമ്പന്നം. ആദ്യ മത്സരഫലത്തിന്‍റെ ആത്മവിശ്വാസത്തില്‍. അവസാനനിമിഷങ്ങളിലെ
പിഴവുകള്‍ ഒഴിവാക്കിയാല്‍ ജയസാധ്യത.
ടീം ന്യൂസ്സൂപ്പര് സ്ട്രൈക്കര്‍ റോക്കി സാന്‍റാക്രൂസ് തിരിച്ചുവരുന്നു. പരുക്കേറ്റ
ജൊനാഥന്‍ സനാറ്റ കളിക്കില്ല. ഓര്‍ലിയാനോ ടോറസ് പുറത്തിരിക്കും.
സ്റ്റാര്‍ ടുവാച്ച്
ആന്‍റോളിന്‍ അല്കാറാസ്ആദ്യ മത്സരത്തിലെ സ്കോറര്‍. ഇറ്റാലിയന്‍ ആക്രമണങ്ങളുടെ
മുനയൊടിക്കുന്നതിനും ചുക്കാന്‍ പിടിച്ചു. സ്ലൊവാക്യയ്ക്കെതിരേ ടീമിന്‍റെ
പ്രതീക്ഷ.
സ്ലൊവാക്യന്യൂസിലന്ഡിനോടുള്ള അപ്രതീക്ഷിത സമനിലയുടെ ഞെട്ടലില്‍. ശക്തമായ
പ്രതിരോധം. ലോകകപ്പില്‍ പരിചയക്കുറവ്. എതിരാളികളുടെ വലിപ്പം ഭയക്കാതെ
കളിച്ചാല്‍ വിജയം അസാധ്യമല്ല.
ടീം ന്യൂസ്മിഡ്ഫീല്ഡില് എറിക് ജെന്‍ഡ്രസെക്കിനു പകരം മിറാസ്ലോവ് സ്റ്റോച്ച്
കളിക്കും. മുന്നേറ്റനിരയില്‍ റോബര്‍ട്ട് വിറ്റെക്കിനൊപ്പം
സ്റ്റാനിസ്ലാവ് സെസ്റ്റക് ചേരും.
സ്റ്റാര്‍ ടു വാച്ച്മാരക് ഹാംസിക്ആദ്യമത്സരത്തില് നിരാശപ്പെടുത്തി. അവസരങ്ങള്‍ സൃഷ്ടിക്കാനോ ടൈമിങ്
കണ്ടെത്താനോ സാധിച്ചില്ല. എങ്കിലും സ്ലൊവേക്യയുടെ പ്രതീക്ഷ. ആക്രമണകാരി.
ടച്ച് കണ്ടെത്തിയാല്‍ തടുത്തുനിര്‍ത്തുക പ്രയാസം