ബ്രസീലിയന്‍
പത്രങ്ങള്‍ കഴിഞ്ഞ ദിവസമൊ രു വിജയം ആഘോഷിച്ചു. ലോകകപ്പ് ഫുട്ബോളല്ലേ,
പതിവുപോലെ ബ്രസീലിന്‍റെ ആദ്യകളിയിലെ ജയമായിരിക്കും ആഘോഷിച്ചതെന്നു
കരുതിയെങ്കില്‍ തെറ്റി. മാധ്യമങ്ങള്‍ വലി യ പ്രാധാന്യത്തോടെ കൊടുത്തത്
അര്‍ജന്‍റീനയുടെ ജയം. നാലു ഗോളിന് അര്‍ജന്‍റീന, ദക്ഷിണ കൊറിയയെ
തോല്‍പ്പിച്ച മത്സരത്തെ ബ്രസീലിയന്‍ മാധ്യമങ്ങള്‍ തുറന്ന മനസോടെ
അംഗീകരിക്കുന്നു. വലിയ പ്രാധാന്യത്തോടെ മറഡോണയുടെയും കുട്ടികളുടെയും പടം
പ്രസിദ്ധീകരിച്ചിരിക്കുന്നു.
വാക്കാലും വാതുവയ്പ്പാലും ആരാധകര്‍ ഇരുടീമിന്‍റെയും പക്ഷത്ത് അണിനിരന്നു
പോരടിക്കുന്നു. ലോകകപ്പ് നേടാന്‍ സാധ്യത കാണുന്ന രണ്ടു ടീമുകളാണു
ബ്രസീലും അര്‍ജന്‍റീനയും. പരമ്പരാഗത വൈരികള്‍ എന്ന വിശേഷണവും. എന്നിട്ടും
ബ്രസീലിയന്‍ പത്രങ്ങള്‍ക്കു തെല്ലും മടിയില്ല അര്‍ജന്‍റീനയുടെ നല്ല കളി യെ
വാഴ്ത്താന്‍. ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ അംഗീകരിക്കാന്‍ അവര്‍ മടി
കാണിക്കുന്നുമില്ല.
മത്സരത്തിന്‍റെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മറഡോണയുടെയും
സംഘാംഗങ്ങളുടെയും വിജയാഘോഷത്തിന്‍റെ സിരീസ് ചിത്രങ്ങളാണു ജേണല്‍ ഡി
സാന്‍റാ കാറ്ററീന പ്രസിദ്ധീകരിച്ചിരിക്കുന്നത്. കളിയുടെ ഓരോ
നിമിഷത്തിലെയും വിവരണങ്ങളും കൊടുത്തിട്ടുണ്ട്. എസ്റ്റാഡോ ഡി മിനാസ്,
ഡയാറിയോ ഡോ പോവോ, കോറിയോ ഡോ പോവോ തുടങ്ങിയ പത്രങ്ങളും
അര്‍ജന്‍റീനയുടെ വിജയം ചിത്രസഹിതം മുന്‍ പേജില്‍ തന്നെ
കൊടുത്തിരിക്കുന്നു. ബ്രസീലിന്‍റെ മണ്ണില്‍ അര്‍ജന്‍റീനയുടെ ജഴ്സി
നിറഞ്ഞു നില്‍ക്കുന്ന മുന്‍താളുകളുള്ള പത്രം ഇറങ്ങിയിരിക്കുന്നു. ഇവിടെ
പ്രാദേശികവാദത്തിനു പ്രസക്തിയില്ല, ഒന്നുറപ്പ് വിജയം ഫുട്ബോളിന്‍റേതാണ്.
അവര്‍ സ്നേഹിക്കുന്നതും ഫുട്ബോള്‍ എന്ന വികാരത്തെയാണ്