നൈജീരിയയെ കീഴടക്കിയതോടെ ജീവവായു ലഭിച്ച ഗ്രീസിന് ഇന്നു നിര്‍ണായകം. അര്‍ജന്‍റീന വരുന്നതു രണ്ടു ജയങ്ങളുമായി.
ഗ്രീസ്ഗ്രീസിനിത് രണ്ടാം ലോകകപ്പ്. ആദ്യ ജയത്തിന്‍റെ ആവേശത്തിലുമാണ് ടീം.
ടീം ന്യൂസ്കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് മാറ്റമുണ്ടായേക്കില്ല. 5-3-2 ലൈനപ്പ്.
സ്റ്റാര്‍ ടു വാച്ച്ദിമിത്രിസ് സല്‍പിഗിഡിസ്, നൈജീരിയന്‍ പെനല്‍റ്റി ഏരിയയില്‍ നിരന്തരം ഭീഷണി
വിതച്ചു. ഇതുവരെ യഥാര്‍ഥ പരീക്ഷണം നേരിടാത്ത അര്‍ജന്‍റൈന്‍ പ്രതിരോധത്തെ
വലച്ചേക്കും.
അര്ജന്റീനആറ് പോയിന്‍റായെങ്കിലും ഗ്രൂപ്പിലെ മറ്റ് റിസല്‍റ്റുകള്‍ നോക്കൗട്ട്
ഉറപ്പിക്കുന്നതില്‍ നിന്നു ടീമിനെ തടഞ്ഞു. ഇന്നു സമനിലയായാലും അടുത്ത
റൗണ്ട് ഉറപ്പ്. തോറ്റാല്‍, നൈജീരയ ദക്ഷിണ കൊറിയയോടു
തോല്‍ക്കാതിരിക്കണം. ഗോണ്‍സാലൊ ഹിഗ്വെയ്ന്‍ അവസരങ്ങള്‍
മുതലാക്കിത്തുടങ്ങിയത് ആശ്വാസം.
ടീം ന്യൂസ്സസ്പെന്ഷനിലായ യൊനാസ് ഗുട്ടിരെസിന് പകരം റൈറ്റ് ബാക്ക് പൊസിഷനില്‍
നിക്കൊളാസ് ഒറ്റമെന്‍ഡിയെത്തും. മുന്നേറ്റ നിരയില്‍ ഹിഗ്വെയ്നും
കാര്‍ലോസ് ടെവസിനും പകരം സെര്‍ജിയൊ അഗ്യൂറൊയും ഡീഗൊ മിലിറ്റോയും
എത്താനും സാധ്യത. 4-3-1-2 ഫോര്‍മേഷന്‍
സ്റ്റാര്‍ ടു വാച്ച്ലയണല് മെസിടൂര്ണമെന്റില് ഇതുവരെ വലചലിപ്പിക്കാനായില്ലെങ്കിലും പ്ലേ മേക്കറുടെ റോളില്‍ തിളങ്ങുന്നു.