അപ്രതീക്ഷിത
ഫലങ്ങളിലൂടെ പ്രചവനാതീതമായ ഗ്രൂപ്പ് സിയിലെ സുപ്രധാന മത്സരം. ഇരുവര്‍ക്കും
ജയം അനിവാര്യം. രണ്ടു പോയിന്‍റുള്ള അമേരിക്കയ്ക്കു സാധ്യതയേറെ.
ജയിച്ചാല്‍ അനായാസം അടുത്തറൗണ്ടില്‍. അള്‍ജീരിയയ്ക്കും പ്രതീക്ഷ.
അമേരിക്കയെ തോല്‍പ്പിക്കുകയും ഇംഗ്ലണ്ടിനെ സ്ലൊവേന്യ സമനിലയില്‍
കുരുക്കുകയും ചെയ്താല്‍ അവര്‍ക്കു മുന്നേറാം.
അമേരിക്ക
സ്ലൊവേന്യക്കെതിരായ അത്ഭുത സമനിലയുടെ ആത്മവിശ്വാസത്തില്‍.
തിരിച്ചടികളില്‍ നിന്നു കരകയറാനുള്ള കഴിവ്. ലോകകപ്പിലെ രണ്ടുമത്സരങ്ങളും
ഇതിനു സാക്ഷ്യം. പരിചയസമ്പന്നത മുന്‍തൂക്കം.
ടീം ന്യൂസ്
ഫിറ്റ്നസില്‍ സംശയമുണ്ടെങ്കിലും ടിം ഹൊവാര്‍ഡ് വല കാക്കും. മൗറസ് എഡുവിനെ നിലനിര്‍ത്തും. ബെന്നി ഫെലിഹാബര്‍ ആദ്യ ഇലവനില്‍.
സ്റ്റാര്‍ ടു വാച്ച്
മൈക്കിള്‍ ബ്രാഡ്ലി
സ്ലൊവേന്യക്കെതിരായ തിരിച്ചുവരവിലെ താരം. മിഡ്ഫീല്‍ഡിനെ ചടുലമാക്കാന്‍
ശേഷിയുള്ളവന്‍. തന്ത്രപരമായ പാസിങ്ങിലൂടെ എതിര്‍ പ്രതിരോധത്തില്‍
വിള്ളലുണ്ടാക്കുന്നതില്‍ മിടുക്കന്‍.
അള്‍ജീരിയ
ഇംഗ്ലണ്ടിനെ ഒപ്പംപിടിച്ചു മോശക്കാരല്ലെന്നു തെളിയിച്ചു. മികച്ച
പ്രതിരോധം മേന്മ. ഇതുവരെ വഴങ്ങിയത് ഒരു ഗോളാണെന്നത് ഡിഫന്‍സിന്‍റെ ശക്തി
കാണിക്കുന്നു. ഗോള്‍ കണ്ടെത്താത്തതു പ്രധാന പ്രശ്നം.
ടീം ന്യൂസ്
മിഡ്ഫീല്‍ഡര്‍ കരീം സിയാനിയുടെ ഫിറ്റ്നസില്‍ സംശയം. റയാദ് ബോഡോബഗൗസിനു പകരം റഫീഖ് ജെബൗര്‍ കളിച്ചേക്കും.
സ്റ്റാര്‍ ടു വാച്ച്
കരീം സിയാനി
ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തി. ബുണ്ടസ് ലീഗയിലെ പരിചയസമ്പന്നത
മുതല്‍ക്കൂട്ട്. മിഡ്ഫീല്‍ഡില്‍ സിയാനിയുടെ പ്രകടനം കളിയുടെ ഒഴുക്കു
നിയന്ത്രിക്കും.