വിക്കറ്റ് കീപ്പര്‍മാരിലെ
അഞ്ഞൂറാന്‍ പദവി ഇന്‍ ദക്ഷിണാഫ്രിക്കയുടെ മാര്‍ക് ബൌച്ചര്‍ക്ക് സ്വന്തം. വെസ്റ്റിന്‍ഡീസിനെതിരായ
രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍
മോണി മോര്‍ക്കലിന്‍റെ പന്തില്‍ രവി രാം പോളിന്‍റെ ബറ്റില്‍ തട്ടി വന്ന പന്ത് ഗ്ലൌസിനുള്ളില്‍
ഒതുക്കിയതോടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍
അഞ്ഞൂറ് ഇരകളെന്ന നാഴികക്കല്ല് ബൌച്ചര്‍ പിന്നിട്ടത്.
133 ടെസ്റ്റുകളില്‍ നിന്ന് 479
ക്യാച്ചുകളും 21 സ്റ്റംപിംഗുകളുമായാണ്
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍
ഇരകളുള്ള ബൌച്ചര്‍ അഞ്ഞൂറാന്‍ പദവിയും സ്വന്തമാക്കിയത്. ടെസ്റ്റില്‍ 5000 റണ്‍സ്
കൂടി സ്വന്തം പേരിലുള്ള ബൌച്ചര്‍ ഈ നേട്ടം
കൈവരിക്കുന്ന
ആദ്യ വിക്കറ്റ് കീപ്പര്‍ കൂടിയാണ്.
വിരസ സമനിലയിലേക്ക് നീങ്ങുകയായിരുന്ന രണ്ടാം
ക്രിക്കറ്റ് ടെസ്റ്റില്‍ ബൌച്ചറുടെ റെക്കോര്‍ഡ്
നേട്ടം മാത്രമായിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രം. മോശം ഫോമിനെ തുടര്‍ന്ന് ബൌച്ചറെ ഏകദിന പരമ്പരയ്ക്കുള്ള
ടീമില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു.
1997ല്‍ പാക്കിസ്ഥാനെതിരെയാണ് ബൌച്ചര്‍ ആദ്യമായി ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്യാപ് അണിഞ്ഞത്.