ജൊഹാന്നസ് ബര്ഗ്ഗ്രീസില് വഴുതിവീഴാതെ അര്‍ജന്‍റീന. ആഫ്രിക്കന്‍ കരുത്തിനെ പൂട്ടി
ദക്ഷിണകൊറിയ, ഗ്രൂപ്പ് ബിയില്‍ അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ല.
എതിരില്ലാത്ത രണ്ടുഗോളിനു ഗ്രീസിനെ തകര്‍ത്ത അര്‍ജന്‍റീനയും
പൊരുതിക്കളിച്ച നൈജീരിയയെ പിടിച്ചുകെട്ടി (2-2) ദക്ഷിണ കൊറിയയും അടുത്ത
റൗണ്ടിലേക്കു മുന്നേറി. ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ക്കെതിരേ ഗ്രീസിനു
വലിയ പ്രതീക്ഷകളൊന്നുമില്ലായിരുന്നു. പക്ഷേ, കൊറിയയെ
കീഴടക്കിയിരുന്നെങ്കില്‍ സൂപ്പര്‍ ഈഗിള്‍സിനു മുന്നേറാമായിരുന്നു. പക്ഷേ,
ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ലോകകപ്പില്‍ നിന്നു പുറത്താകുന്ന മറ്റൊരു
ആഫ്രിക്കന്‍ സംഘമാവാനായിരുന്നു അവരുടെവിധി. പോര്‍ച്ചുഗലിനോടുള്ള ഉത്തര
കൊറിയയുടെ വമ്പന്‍തോല്‍വിയുടെ നാണക്കേടില്‍നിന്നും ഏഷ്യയെ
കരകയറ്റുന്നതായി ദക്ഷിണകൊറിയന്‍ മുന്നേറ്റം.
ഗോള്‍മഴ പ്രതീക്ഷിച്ചെത്തിയ ആരാധകരെ തൃപ്തരാക്കിയില്ലെങ്കിലും സമഗ്രവും
ആധിപത്യപൂര്‍ണവുമായ ജയമായിരുന്നു മറഡോണയുടെ കുട്ടികളുടേത്. കാര്‍ലോസ്
ടെവസ്, ഗോണ്‍സാല്‍വോ ഹിഗ്വെയ്ന്‍ എന്നിവരടക്കം ഏഴു പേരെ കരയിലിരുത്തി
പയറ്റിയ ഡീഗോ ട്രിക്കിന്‍റെ വിജയം കൂടിയായി മത്സരഫലം. പ്രതിരോധത്തിന്‍റെ
കോട്ട തന്നെ ഗ്രീസ് കെട്ടിപ്പൊക്കിയെങ്കിലും അര്‍ജന്‍റൈന്‍ ജയം
തടയാനായില്ല. ആക്രമണഫുട്ബോളിനെ വണങ്ങേണ്ടിവന്നു അവര്‍ക്ക്. ഗോളി
അലക്സാണ്ട്രസ് സോര്‍വാസിന്‍റെ തകര്‍പ്പന്‍ സേവുകള്‍ വന്‍ പരാജയത്തില്‍
നിന്നു രക്ഷിച്ചെന്നാശ്വസിക്കാം.
രണ്ടാം പകുതിയില്‍ മാര്‍ട്ടിന്‍ ഡെമിഷെലിസും പകരക്കാരന്‍ മാര്‍ട്ടിന്‍
പാലെര്‍മോയും സോര്‍വാസിനെ അതിജീവിച്ചു. മെസി ഗോള്‍ ഇത്തവണയും
സംഭവിച്ചില്ലെന്നത് അര്‍ജന്‍റീനയ്ക്കു നിരാശയായി. മെസി വീണ്ടും
ഉജ്ജ്വലമായി കളിച്ചു. നിരവധി സൂപ്പര്‍ ഷൂട്ടുകള്‍ ഗോളി തടുത്തിട്ടു.
ഒരെണ്ണത്തിനു ഗോള്‍ പോസ്റ്റ് വിഘാതമായി. പലെര്‍മോ ലക്ഷ്യം കണ്ടതാകട്ടെ,
മെസിയുടെ ഗോള്‍ ശ്രമത്തില്‍ നിന്നുവന്ന റീബൗണ്ടിലും.
മറുവശത്ത് ഡര്‍ബനില്‍ നൈജീരിയയും കൊറിയയും ഒപ്പത്തിനൊപ്പമായിരുന്നു,
അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പാഴാക്കുന്നതില്‍പ്പോലും.
മുന്നേറ്റനിരയുടെ കൃത്യതയില്ലായ്മയായിരുന്നു നൈജീരിയയുടെ പ്രശ്നം.
വിന്‍സന്‍റ്എനിയേമ വലയ്ക്കു മുന്നില്‍ വീണ്ടും സൂപ്പര്‍മാനായത്
കൊറിയയ്ക്കു വിനയായി. ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ കെട്ടഴിച്ചപ്പോള്‍
ഗോള്‍മുഖങ്ങള്‍ മാറിമാറി സന്ദര്‍ശിക്കുകയായിരുന്നു ജബുലാനി. കാലു
ഉചെയിലൂടെ കഴുകന്‍മാര്‍ ആദ്യം മുന്നിലെത്തി. ഒന്നാം പകുതിയവസാനക്കുന്നതിനു
തൊട്ട് മുന്‍പ് കൊറിയ സമനില കണ്ടെത്തി, ലീ ജുങ് സൂവിന്‍റെ ഹെഡറിലൂടെ.
രണ്ടാം പകുതിയില്‍ തുടക്കത്തില്‍ത്തന്നെ കൊറിയന്‍ ലീഡ്. പാര്‍ക്ക് ചൂ
യൂങ്ങിന്‍റെ തകര്‍പ്പന്‍ ഫ്രീകിക്ക് വലയിലേക്ക് ഊളിയിട്ടിറങ്ങി. പിന്നെ
യാക്കുബിന്‍റെ പെനാല്‍റ്റി ഗോള്‍ നൈജീരയയ്ക്കു ഡ്രോ സമ്മാനിച്ചു. ഫൈനല്‍
വിസിലിനുമുന്‍പ് ലഭിച്ച മികച്ച അവസരങ്ങള്‍ ആഫ്രിക്കന്‍ ടീം പാഴാക്കിയതോടെ
നാലു പോയിന്‍റുമായി കൊറിയ നോക്കൗട്ടിലും