എന്താണീ പുട്ട് ? ഈ
പോസ്റ്റ് മറ്റൊന്നിനെയും പറ്റി അല്ല. നമ്മുടെ ദേശീയ ആഹാരമായ പുട്ടിനെ
പറ്റിയും അതെങ്ങനെ കഴിക്കാം എന്നുള്ളതിനെ പറ്റിയും ആണ്. ഒരു വിധമുള്ള
എല്ലാ മലയാളിക്കും പരിചിതമായ ഒരു രുചിയാണ് പുട്ടിന്‍റെതു.
കേരളത്തില്‍
പലയിടത്തും പുട്ട് പല രീതിയില്‍ ആണ് ഉണ്ടാക്കുന്നത്. എന്‍റെ വീട്ടില്‍
ഞാന്‍ കണ്ടിട്ടുള്ളത് പുട്ടുകുറ്റി ഉപയോഗിച്ചുള്ള പരിപാടി ആണ്. ഇപ്പൊ
ഉള്ളത് പോലെ ചിരട്ടയുടെ ഷേപ്പില്‍ ഉള്ള സ്റ്റീല്‍ പുട്ട് കുടം അല്ല.
പൌഡര്‍ ടിന്‍ പോലെ ഇരിക്കുന്ന ( പഴയ കുട്ടിക്കൂറ ആണ് ഞാന്‍ ഉദ്ദേശിച്ചത് )
സാധനം. അതിന്‍റെ താഴെ ഒരു കാലം ഉണ്ടാവും. ഈ സിലിണ്ടറില്‍ നനച്ച അരിമാവ്
നിറച്ചു വച്ചിട്ട് ചില്ലി ഇട്ടു അടക്കും. കുറച്ചു കഴിയുമ്പോ ആവിയില്‍
പുഴുങ്ങി എടുക്കാം. തേങ്ങ ചിരകി ഇടുന്ന കാര്യം മറന്നു പോയി. തേങ്ങയുടെ
തൊങ്ങലുകള്‍ ഇല്ലെങ്കില്‍ അതിന്‍റെ ബ്യൂട്ടി പോകും. അരിമാവ് വച്ചു
മാത്രമല്ല ഗോതമ്പ് മാവു വച്ചും ഇത് ഉണ്ടാക്കാം. എന്‍റെ അമ്മയുടെ വീട്ടില്‍
പണ്ട് ഞാന്‍ ചിരട്ടയിലും മുളം കുറ്റിയിലും ഉണ്ടാക്കിയ പുട്ട്
കഴിച്ചിട്ടുണ്ട്. ആ ചിരട്ട ദിവസവും ഉപയോഗിക്കുന്നത് കാരണം ഒരു കറുത്ത
നിറത്തിലാണ് ഉണ്ടാവുക.
പുട്ട്
അതില്‍ ഇരുന്നു അവിയുമ്പോള്‍ ഉണ്ടാകുന്ന ഒരു മണം ഉണ്ട്. ജനിച്ചിട്ട്
ഇത്രയും വര്‍ഷം ആയെങ്കിലും ഇതാ ഇപ്പോഴും ആ മണം എന്‍റെ മൂക്കില്‍ ഉണ്ട്.
എന്നിട്ട് അത് എടുത്തു നല്ല പച്ച നിറത്തിലുള്ള മുറിച്ച തൂശനിലയില്‍
വിളമ്പും. അതില്‍ പഴം അല്ലെങ്കില്‍ കടല എടുത്തു മിക്സ് ചെയ്തു ഒന്ന്
പിടിപ്പിചാലുണ്ടല്ലോ..
ആഹാ.. ഓര്‍ക്കാന്‍ തന്നെ വയ്യ... ഇപ്പൊ
പിന്നെ പ്രഷര്‍ കുക്കറിന്റെ സേഫ്റ്റി വാല്‍വില്‍ പിടിപ്പിക്കുന്ന
ചിരട്ടയുടെ രൂപത്തിലുള്ള സ്റ്റീല്‍ പുട്ടുകുടം മാര്‍കെറ്റില്‍ കിട്ടും.
പഴയ ഒരു പുട്ട് കുടത്തിന്റെ പടം കണ്ടോ.
ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പത്രത്തിനെ അടിസ്ഥാനമാക്കി പുട്ട് രണ്ടു രൂപത്തില്‍ ലഭ്യമാണ്.
സിലിണ്ടര്‍ രൂപത്തിലും ചിരട്ടയുടെ രൂപത്തിലും. നമ്മള്‍
മലയാളികള്‍ വേറെ പല പലഹാരങ്ങളും ഇങ്ങോട്ട് എടുത്തെങ്കിലും പുട്ട്
മലയാളിയുടെ ഒരു എക്സ്ക്ലൂസീവ് ആഹാരമായി തുടരുന്നു. കേരളം സന്ദര്‍ശിക്കുന്ന
വിദേശികളും ഇത് രുചിച്ചു നോക്കാറുണ്ട്. കേരളത്തിന് പുറത്തു ഇന്‍സ്റ്റന്റ്
മിക്സ് ആയി ഇപ്പൊ പുട്ട് ഉണ്ടാക്കാനുള്ള സാമഗ്രികള്‍ കിട്ടും. യൂ കെയിലെ
ഏറ്റവും വലിയ ഓണ്‍ലൈന്‍ സൌത്ത് ഇന്ത്യന്‍ സ്റ്റോര്‍ അയ ആബേല്‍ ഫുഡ്സ് വില്‍ക്കുന്ന രണ്ടു സാധനങ്ങള്‍ കണ്ടു നോക്കു .
പുട്ട് എന്തിന്‍റെ ഒപ്പം കഴിക്കാം ? സത്യം
പറയാമല്ലോ .പുട്ട് എങ്ങനെ കഴിച്ചാലും ഒടുക്കലത്തെ രുചി ആണ് . എന്നാലും
കേരളത്തില്‍ അങ്ങോളം ഇങ്ങോളം ആളുകള്‍ അംഗീകരിച്ച ചില കോമ്പിനേഷനുകള്‍
കണ്ടു നോക്കു..
൧ . പുട്ട് വിത്ത് കടല
൨. പുട്ട് ആന്‍ഡ് പഴം
൩. പുട്ട് വിത്ത് പഞ്ചാര
൪. പുട്ട് വിത്ത് ബീഫ്
൫. പുട്ട് വിത്ത് പൊട്ടറ്റോ സ്ട്യൂ
ഇത് കൂടാതെ ഞാന്‍ തന്നെ കണ്ടു പിടിച്ച രണ്ടെണ്ണം കൂടി ഉണ്ട് ( പച്ചാളം ഭാസി വെര്‍ഷന്‍ )
൧. പുട്ട് വിത്ത് കടുമാങ്ങ അച്ചാര്‍
൨. പുട്ട് വിത്ത് സാംബാര്‍
പുട്ടിനെ പറ്റി ഒരു ചൊല്ല് .. അവന്‍
ആ പൈസ കൊണ്ട് പോയി പുട്ടടിച്ചു എന്ന് കേട്ടിട്ടില്ലേ ? പുട്ട് തിന്നവന്‍
വെള്ളം കുടിക്കും എന്നൊരു ചൊല്ലുണ്ട് എന്ന് തോന്നുന്നു... പുട്ടിനു മീതെ
ഇഡലിയും പറക്കില്ല. പുട്ടെടുത്തവന്‍ പുട്ടാല്‍ ..
കുട്ടികള്‍
മണ്ണപ്പം ചുട്ടു കളിച്ചു എന്ന് കേട്ടിട്ടില്ലേ ? പക്ഷെ സാങ്കേതികമായി
നോക്കിയാല്‍ പിള്ളേര്‍ ഉണ്ടാക്കിയത് പുട്ടാണെന്ന് വേണം കരുതാന്‍.
കേരളത്തില്‍ ആറും ചിരട്ടയില്‍ അപ്പം ഉണ്ടാക്കിയതായി അറിയില്ല. ദുശാസ്സനന്‍
ആണ് ഈ ഒരു കണ്ടു പിടിത്തം നടത്തിയിരിക്കുന്നതെന്നുള്ളത് അതി ഭയങ്കരമായ
അഭിമാനത്തോടും വൈരാഗ്യതോടും വാശിയോടും കൂടി ഇവിടെ സൂചിപ്പിക്കാന്‍
ആഗ്രഹിക്കുകയാണ്.
ധീര
പോരാളികള്‍ ആയിരുന്ന തച്ചോളി ഒതേനന്‍ , എടച്ചേരി കുങ്കന്‍, കോതേരി മാക്കം
തുടങ്ങിയവരൊക്കെ പുട്ട് തീനികള്‍ ആയിരുന്നെന്നു ചരിത്രം
സാക്ഷ്യപ്പെടുത്തുന്നു. കായംകുളം കൊച്ചുണ്ണി ഇത് കഴിചിരുന്നോ എന്ന് ദയവു
ചെയ്തു കായംകുളതുള്ള ആരെങ്കിലും പറഞ്ഞു തരാന്‍ അപേക്ഷിക്കുന്നു.
പുട്ടിനെ പറ്റി വികി പീഡിയ പുട്ടിനെ പറ്റി വികി കുക്ക് ബുക്ക് പറയുന്നത് ഇവിടെ വായിക്കാം. പുട്ടുണ്ടാക്കുന്നതിനെ പറ്റി വിശദമായി വിവരിക്കുന്ന ഒരു ബ്ലോഗ് ഇവിടെ
പുട്ട് സിനിമയില്‍ സിനിമയിലും
പുട്ട് ഒരു വന്‍ സംഭവമാണ്. മമ്മൂട്ടി പോലുള്ള ഒരു സൂപ്പര്‍ തരം നായകനായ
ഒരു പടം പണ്ട് ഇറങ്ങിയിട്ടുണ്ട്. അതിലെ നായക കഥാപാത്രത്തിന്‍റെ പേര് തന്നെ
പുട്ടുറുമീസ് എന്നാണ്. സൂര്യമാനസം എന്ന പടം. ആറു വയസ്സുകാരന്‍റെ ബുദ്ധിയും
ആറു ആനയുടെ ശക്തിയും ഉള്ള ഒരു കഥാപാത്രം. അയാളുടെ പുട്ടിനോടുള്ള ആക്രാന്തം
കാരണം വീണ പേരാണ് പുട്ടുറുമീസ് എന്നത്. അക്കാലത്തെ ഒരു സൂപ്പര്‍ ഹിറ്റ്
പടമായിരുന്നു കേട്ടോ..
ഈ
അടുത്ത കാലത്ത് പിന്നെ പുട്ടിനെ പ്രൊമോട്ട് ചെയ്യാന്‍ വേണ്ടി സിദ്ദിക്
സംവിധാനം ചെയ്തു ഇറക്കിയ വേറൊരു പടമാണ് ക്രോണിക് ബാച്ചിലര്‍. അതില്‍
ഹരിശ്രീ അശോകന്‍, ഭാവന എന്നിവര്‍ പുട്ടുണ്ടാക്കുന്നത് അതി വിശദമായി തന്നെ
ചിത്രീകരിച്ചിട്ടുണ്ട്. ഒരു ഗാന രംഗത്തില്‍ ഭാവന നില്‍ക്കുന്നത് തന്നെ
പുട്ട് കുടത്തില്‍ മാവു നിറക്കുന്നത് അഭിനയിച്ചു കൊണ്ടാണ്. അത്
പറഞ്ഞപ്പോഴാണ് വേറൊരു കാര്യം ഓര്‍മ വന്നത്.
കാബൂളി വാലയില്‍ കന്നാസും കടലാസും കൂടി ചായക്കടയില്‍ ചെന്നു പുട്ട് പാര്‍സല്‍ വാങ്ങിക്കുന്ന സീന്‍.
ഹമ്മേ.. ചിരിച്ചിട്ട് വയ്യ ട്ടാ..