osted on: 24 Jun 2010
ധാംബുള്ള: ശ്രീലങ്കയെ 81 റണ്‍സിന് തകര്‍ത്ത് ഇന്ത്യ
ഏഷ്യാ കപ്പ് കിരീടം നേടി. അവസരത്തിനൊത്തുയര്‍ന്ന ബൗളര്‍മാരുടെ പ്രകടനമാണ്
ഇന്ത്യക്ക് കപ്പ് നേടിത്തന്നത്. പ്രത്യേകിച്ച് നെഹ്‌റയുടെ ബൗളിങ്
പ്രകടനമാണ് ഹാട്രിക് കിരീടം മോഹിച്ചെത്തിയ ലങ്കയെ തകര്‍ത്തത്. ഒമ്പത്
ഓവറില്‍ 40 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നെഹ്‌റ വീഴ്ത്തി. മധ്യനിരയുടെ
കരുത്തായ സങ്കകാര, ജയവര്‍ധന, മാത്യൂസ് എന്നിവരുടെ വിക്കറ്റുകളും ഇതില്‍
ഉള്‍പ്പെടുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 269 റണ്‍സിന്റെ
വിജയലക്ഷ്യമാണ് ലങ്കയ്ക്ക് മുമ്പില്‍ വെച്ചത്. തുടക്കത്തില്‍ ഗംഭീറിനെ
നഷ്ടപ്പെട്ടെങ്കിലും ദിനേഷ് കാര്‍ത്തിക്കും(66), ധോനിയും(38), രോഹിത്
ശര്‍മ്മയും(41), റെയ്‌ന(29), കോലി(28), രവീന്ദ്ര ജഡേജ(25) എന്നിവരും
ബാറ്റിങ്ങില്‍ തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 44.4 ഓവറില്‍ 187
റണ്‍സിന് ഓള്‍ഔട്ടായി. ലങ്കന്‍ നിരയില്‍ 55 റണ്‍സെടുത്ത് പുറത്താകാതെ
നിന്ന കപുഗഡേര മാത്രമാണ് പൊരുതിയത്. ഇതോടെ ലീഗ് റൗണ്ടില്‍ ശ്രീലങ്കയോട്
ഏറ്റ ദയനീയ തോല്‍വിക്കും ഇന്ത്യ പകരംവീട്ടി.