ദക്ഷിണാഫ്രിക്കന്‍
ലോകകപ്പിന്‍റെ 17ാം ദിനം. മോശം റഫറീയിങ്ങിന്‍റെ പേരില്‍
ഓര്‍മിക്കപ്പെടാന്‍ പോകുന്ന ദിവസം. ജര്‍മനിക്കെതിരേ ഇംഗ്ലിഷ്
മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് ലംപാര്‍ഡിനു ഗോള്‍ നിഷേധിച്ച ജോര്‍ജ്
ലാറിയോന്‍ഡ ഉയര്‍ത്തിയ വിവാദത്തിന്‍റെ ചൂടാറും മുന്‍പ്, റോബര്‍ട്ടോ
റോസറ്റിക്കും പിഴച്ചു. ഫലമോ, ആര്‍ത്തിരമ്പിയ മെക്സിക്കന്‍
തിരമാലകള്‍ക്കു ശക്തിക്ഷയം. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്‍റീന നേടിയ
ജയത്തിന് (3-1) ഒരുപരിധിവരെ ഭാഗ്യത്തിന്‍റെ പിന്‍ബലമുണ്ടായിരുന്നു.
മറഡോണയുടെ കുട്ടികളുടെ പ്രതിഭയുണ്ട്. പക്ഷേ, സ്കോര്‍ഷീറ്റു
പ്രതിഫലിപ്പിക്കുന്ന ഏകാധിപത്യമായിരുന്നില്ല കളത്തില്‍.
കളിയാരാധകര്‍ എന്നും ആവേശത്തോടെ നെഞ്ചേറ്റിയ അര്‍ജന്‍റീന - ജര്‍മനി
പോരാട്ടത്തിനു വീണ്ടും കളമൊരുങ്ങിയെന്നതാണു മത്സരത്തിന്‍റെ പോസിറ്റിവ്
ഫലം. ലാറ്റിനമേരിക്കന്‍ ചാരുതയും യൂറോപ്യന്‍ സാങ്കേതികതയും
മല്ലിടുമ്പോള്‍ ചരിത്രം താളുകള്‍ തുറന്നുവെയ്ക്കും, ഐതിഹാസികമായ ചില
രേഖപ്പെടുത്തലുകള്‍ക്കുവേണ്ടി.
സോക്കര്‍സിറ്റിയില്‍ 84000 കാണികളെ സാക്ഷിയാക്കി,
തുടര്‍മുന്നേറ്റങ്ങളിലൂടെ അര്‍ജന്‍റീനയെ വീര്‍പ്പുമുട്ടിച്ച മെക്സിക്കോ
ഇതിലും മാന്യമായൊരു ഫലം അര്‍ഹിച്ചിരുന്നു. തുടക്കത്തില്‍ ഒഴുക്കുള്ള കളി
കെട്ടഴിച്ചത് അവരാണ്. ലയണല്‍ മെസിയെ പൂട്ടുന്നതിലും ഒരുപരിധിവരെ
മെക്സിക്കോ വിജയിച്ചിരുന്നു. എന്നാല്‍, ടെവസിന്‍റെ വിവാദഗോളിലൂടെ
അര്‍ജന്‍റീന ലീഡെടുത്തതോടെ കളി മാറി. മെക്സിക്കന്‍ ഗോള്‍മുഖത്തെ
കൂട്ടപ്പൊരിച്ചിലിനിടെ മെസി ഉയര്‍ത്തിക്കൊടുത്ത പന്തു തലകൊണ്ടു
ചെത്തിയിടുമ്പോള്‍ ടെവസ് ഓഫ്സൈഡ്. സൈഡ് ലൈനില്‍ നിന്നു ഫ്ളാഗ്
ഉയര്‍ന്നില്ല. മെക്സിക്കന്‍ താരങ്ങളുടെ പ്രതിഷേധത്തിനിടെ റഫറി
ഗോളനുവദിച്ചു. പ്രതിരോധപ്പിഴവും മെക്സിക്കോയ്ക്കു വിനയായി. റിക്കാഡോ
ഒസോരിയോയുടെ മണ്ടത്തരത്തില്‍ നിന്ന് ഗോണ്‍സാലോ ഹിഗ്വെയ്ന്‍
വലകുലുക്കിയപ്പോള്‍ കളിയുടെ വിധി എഴുതപ്പെട്ടു. നാലു ഗോളടിച്ച
ഹിഗ്വെയ്ന്‍ ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ മുന്നിലെത്തിക്കഴിഞ്ഞു.
കാര്‍ലോസ് ടെവസിന്‍റെ ലോങ് റേഞ്ചാണു രണ്ടാം പകുതിയിലെ നയനാഭിരാമ ദൃശ്യം.
30 വാര അകലെനിന്നുള്ളായിരുന്നു തകര്‍പ്പന്‍ ഷോട്ട്. അര്‍ജന്‍റീനയുടെ
മൂന്നാം ഗോളായിരുന്നു അത്. മനോവീര്യംകാത്ത മെക്സിക്കോ ഹാവിയര്‍
ഹെര്‍ണാണ്ടസിലൂടെ ഒരുഗോള്‍ മടക്കി കളംവിട്ടു. തുടര്‍ച്ചയായ രണ്ടാം
തവണയാണു ക്വാര്‍ട്ടറില്‍ മെക്സിക്കോയെ അര്‍ജന്‍റീന മറികടക്കുന്നത്.
2006ല്‍ 2-1 ആയിരുന്നു സ്കോര്‍.
ക്വാര്‍ട്ടറില്‍ ജര്‍മനിയെ മറികടക്കുന്നതിന് ഇതു പോരെന്ന പാഠം
അര്‍ജന്‍റീനയെ പഠിപ്പിക്കുന്നതായിരുന്നു മത്സരത്തിന്‍റെ സ്വഭാവം.
ചരിത്രത്തിലിടം പിടിക്കേണ്ട കളി ജയിക്കണമെങ്കില്‍ മറഡോണയുടെ ടീം പാസിങ്
മികവും ഒത്തിണക്കവും മെച്ചപ്പെടുത്തണം, പ്രത്യേകിച്ച്
പ്രതികാരമാഗ്രഹിക്കുമ്പോള്‍. അവസാനമായി ഏറ്റുമുട്ടിയ രണ്ടു മത്സരങ്ങളിലും
ജര്‍മനിയോടു കീഴടങ്ങാനായിരുന്നു അര്‍ജന്‍റീ നയുടെ വിധി, 1990ലെ ഫൈനലിലും
2006ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും. രണ്ടു തവണയും പെനല്‍റ്റി ഷൂട്ടൗട്ടുകളാണു
ലാറ്റിനമേരിക്കന്‍ ടീമിന്‍റെ വഴി മുടക്കിയത്. ഇനിയൊരു തോല്‍വികൂടി
ആരാധകര്‍ സഹിക്കില്ലെന്നിരിക്കെ, അര്‍ജന്‍റീനയ്ക്കിത് അഭിമാനപ്പോരാട്ടം.
ജര്‍മനിയുടെ ലക്ഷ്യം ചരിത്രത്തിന്‍റെ തനിയായവര്‍ത്തനം