ജൊഹാന്നസ്ബര്ഗ്അര്ജന്റൈന് ലോകകപ്പ് പ്രതീക്ഷകളുടെ കേന്ദ്രബിന്ദുവായ ലയണല്‍ മെസിക്കു
കോച്ച് ഡീഗോ മറഡോണ സംരക്ഷണം തേടുന്നു. മെസിക്കു മൈതാനത്തു പന്തല്ല,
എതിരാളികളുടെ തൊഴിയാണു കിട്ടിക്കൊണ്ടിരിക്കുന്നതെന്നാണ് മറഡോണയുടെ
പരാതി. ഇതൊക്കെ റഫറിമാര്‍ കണ്ടില്ലെന്നു നടിക്കുന്നു എന്നും ആരോപണം.
മെക്സിക്കോയ്ക്കെതിരേ കാര്‍ലോസ് ടെവസിന്‍റെ ഓഫ്സൈഡ് ഗോളിനെക്കുറിച്ചു
മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, റഫറിയുടെ മറ്റു പിഴവുകള്‍
നിങ്ങള്‍ കണ്ടില്ലേ എന്നായിരുന്നു ഡീഗോയുടെ മറുചോദ്യം. അഞ്ചു തവണയാണ്
മെസിയെ മെക്സിക്കന്‍ കളിക്കാര്‍ ഫൗള്‍ ചെയ്തത്. റഫറി കാര്‍ഡെടുട്ടത് ഒരു
തവണ മാത്രം.
ഇംഗ്ലണ്ടിനെതിരേ ജര്‍മനിക്കു നന്നായി കളിക്കാന്‍ കഴിഞ്ഞത് ആരുമവരെ
തൊഴിക്കാതിരുന്നതുകൊണ്ടാണ്. എല്ലാത്തിനും ഒരു പരിധിയുണ്ട്. മെസിക്ക്
അര്‍ഹിക്കുന്ന ബഹുമാനം കിട്ടണം. ഏതായാലും ക്വാര്‍ട്ടറില്‍ ജര്‍മനിയെ
തോല്‍പ്പിക്കാന്‍ കഴിയുമെന്നും മറഡോണ പ്രതീക്ഷ പ്രകടിപ്പിച്ചു.
ജര്‍മനി ശക്തമായ ടീമാണ്. എന്നാല്‍, അവര്‍ക്കെതിരേ ഞങ്ങള്‍ ശരിയായ
കളിക്കാരെ അണിനിരത്തും. ജഴ്സിയുമിട്ട് സ്വയം ജര്‍മനിക്കെതിരേ കളിക്കാനും
ആഗ്രഹിച്ചുപോകുന്നു എന്നു മറഡോണ കൂട്ടിച്ചേര്‍ത്തു