ദൈവം ഒരു ജിപ്സിയാണ്. ഒരിടത്തും സ്ഥരിതാമസമില്ലാതെ നാടോടിയായി ഇങ്ങനെ...
നാല്‍പ്പത്തിനാലു
വര്‍ഷങ്ങള്‍ക്കു മുമ്പ്,
1966ല്‍,
ഇപ്പോള്‍ ടെലിവിഷനുമുന്നില്‍ കളികാണാനിരിക്കുന്നവരില്‍ ഭൂരിപക്ഷവും
ജനിക്കുന്നതിനു മുമ്പ്, കാകായും മെസിയുമൊക്കെ ലോകം കാണുന്നതിന്
ഇരട്ടിവര്‍ഷങ്ങള്‍ക്കു മുമ്പ് ലോകകപ്പു സമയത്ത് ദൈവം
ഇംഗ്ലണ്ടിലായിരുന്നു. അതു കൊണ്ടാണ് അന്ന് ജര്‍മനിക്കെതിരെ ആ ഗോള്‍
അനുവദിക്കാന്‍ റഫറിക്കു തോന്നിയത്. ഈ ലോകകപ്പിനു ദൈവം ജര്‍മനിയിലാണ,്
അതു കൊണ്ടാവും ഉറുഗ്വെക്കാരന്‍ റഫറിക്ക് ഇംഗ്ലണ്ടിന്‍റെ ആ ഗോള്‍
ഗോളെന്നു വിധിക്കാന്‍ തോന്നാഞ്ഞത്.
1966ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫൈനല്‍. നിശ്ചിത സമയത്ത് 2-2
എന്ന നിലയിലായിരുന്നു മത്സരം. ജെഫ് ഹസ്റ്റും മാര്‍ട്ടിന്‍ പീറ്റേഴ്സും
ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തപ്പോള്‍ ഹെല്‍മുറ്റ് ഹാല്ലറും വോള്‍ഫ്ഗാങ്
വെബറും ജര്‍മന്‍ സ്കോറര്‍മാര്‍. 89ാം മിനിറ്റ് വരെ 2-1 ന് ലീഡ് ചെയ്ത
ഇംഗ്ലണ്ടിനെ ഞെട്ടിച്ച് തൊണ്ണൂറാം മിനിറ്റിലായിരുന്നു വെബറുടെ സമനില
ഗോള്‍. മത്സരം എക്സ്ട്രാ ടൈമിലേക്ക്.
എക്സ്ട്രാ ടൈമിലെ പതിനൊന്നാം മിനിറ്റ്. അലന്‍ ബാളിന്‍റെ ക്രോസില്‍
ഹസ്റ്റിന്‍റെ ഷോട്ട്. ക്രോസ് ബാറില്‍ത്തട്ടി ഗോള്‍ ലൈനിലേക്ക്
വീഴുന്നു. കീപ്പര്‍ പിടിക്കുന്നു. എന്നാല്‍ ഗോള്‍ വീണതിന്‍റെ ആവേശത്തോടെ
ഇംഗ്ലണ്ട് താരങ്ങള്‍ ആഘോഷിച്ചു, ജര്‍മന്‍ താരങ്ങള്‍ പ്രതിഷേധിച്ചു.
ലൈന്‍സ്മാനോട് സംസാരിച്ച് റഫറി ഗോള്‍ അനുവദിക്കുന്നു. എക്സ്ട്രാ ടൈം
അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ ഹസ്റ്റ് ഹാട്രിക്കും കണ്ടെത്തിയതോടെ
ലോകകപ്പ് ഇംഗ്ലണ്ടിന് സ്വന്തം.
എന്നാല്‍ പിന്നീട് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പഠനങ്ങള്‍
ഹസ്റ്റിന്‍റെ ഷോട്ട് ഗോളാകണമെങ്കില്‍ പന്ത് ആറ് സെന്‍റീമീറ്റര്‍ കൂടി
ഉള്ളിലേക്ക് കടക്കണമായിരുന്നു എന്നു കണ്ടെത്തി. തുടര്‍ച്ചയായി
സ്ലോമോഷനില്‍ കണ്ടാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയത്. ആ ഗോള്‍
ലൈന്‍ കടന്നിരുന്നില്ലെന്നു മാര്‍ച്ച് അവസാനം ഹസ്റ്റും കൂടി സമ്മതിച്ചു.
2010ദക്ഷിണാഫ്രിക്കയിലെ ബ്ലൊംഫൊന്‍റൈന്‍. ഫ്രീസ്റ്റേറ്റ് സ്റ്റേഡിയം.
ലോകകപ്പ് ക്വാര്‍ട്ടര്‍. വീണ്ടും ജര്‍മനി-ഇംഗ്ലണ്ട്. തുടക്കത്തില്‍
ജര്‍മന്‍ മുന്നേറ്റം. രണ്ടു ഗോളിന് അവര്‍ മുന്നില്‍. മാത്യു അപ്സണിലൂടെ
ഇംഗ്ലണ്ട് ഒരു ഗോള്‍ മടക്കി. 2-1. ~ഒരു ഗോള്‍ മടക്കിയതിന്‍റെ
ആവേശത്തില്‍ സമനിലയ്ക്കായി ഇടിച്ചു കയറുകയാണ് ഇംഗ്ലണ്ട്. ഏതു നിമിഷവും
ഗോള്‍ വീണേക്കാം എന്ന അവസ്ഥ. ലോങ് ഷോട്ടുകള്‍ക്കു മിടുക്കനായ ഫ്രാങ്ക്
ലാംപാര്‍ഡിന്‍റെ ഒരു മിന്നല്‍ ഷോട്ട്. ജര്‍മന്‍ ക്രോസ് ബാറില്‍ത്തട്ടി
പോസ്റ്റിനുള്ളില്‍ വീണ് റീബൗണ്ട് ചെയ്ത് വീണ്ടും പൊങ്ങി. രണ്ടാമതും
ബാറില്‍ത്തട്ടിയ പന്ത് ഗോളി കൈയിലൊതുക്കി. ഇംഗ്ലണ്ട് ക്യാംപില്‍ ആഘോഷം.
എന്നാല്‍ വിസില്‍ മാത്രം മുഴങ്ങുന്നില്ല. ജര്‍മന്‍ ഗോളി പന്ത്
ഉയര്‍ത്തിയടിക്കുകയും ചെയ്തു. റഫറി ഉറുഗ്വക്കാരന്‍ ജോര്‍ജ് ലാറിയോണ്ട
ലൈന്‍സ്മാനോടു സംസാരിക്കുന്നു. എല്ലാം ചരിത്രത്തിന്‍റെ തനിയാവര്‍ത്തനം.
എന്നാല്‍ ഇത്തവണ വിധി ജര്‍മനിക്കനുകൂലം. ഗോള്‍ അനുവദിക്കുന്നില്ല. ഒരു
പക്ഷേ ആ ഗോളില്‍ സമനില വന്നിരുന്നെങ്കില്‍ കളിയുടെ വിധി
മറ്റൊന്നാവുമായിരുന്നു എന്ന് ഇംഗ്ലണ്ടിന്‍റെ ആരാധകര്‍ കരുതുന്നു. രണ്ടാം
പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി അടിച്ച് ജര്‍മനി വിജയം രാജകീയമാക്കി.
കളി കഴിഞ്ഞു ഗോളിന്‍റെ റീപ്ലേ കണ്ടിട്ട് റഫറി ജോര്‍ജ് ലാറിയോണ്ട
തലയില്‍ കൈവച്ചു പറഞ്ഞത്രേ, ഓ മൈ ഗോഡ്. ജര്‍മനിക്കാര്‍ ആഹ്ലാദിക്കണ്ട.
ഇനി നിങ്ങള്‍ കളിക്കുന്നത് അര്‍ജന്‍റീനയോടാണ്. ജോര്‍ജ് ലാറിയോണ്ട
വിളിച്ച ദൈവത്തിന് ജര്‍മനിയില്‍ നിന്ന് അര്‍ജന്‍റീനയിലേക്ക് അധികം
ദൂരമില്ല. അര്‍ജന്‍റീനയുടെ പരിശീലകന്‍ ഡീഗോ മറഡോണയുമായി ദൈവം അടുത്ത
സൗഹൃദത്തിലുമാണ്. അവര്‍ ഒന്നിച്ച് പണ്ട് ഇംഗ്ലണ്ടിനെതിരെ
ഗോളടിച്ചിട്ടുണ്ട്