കോച്ച്
മറഡോണയുടെ സുദീര്‍ഘമായ ആലിംഗനത്തിനും മാന്‍ ഒഫ് ദ് മാച്ച് അവാര്‍ഡിനും
കാര്‍ലോസ് ടെവസിനെ സന്തോഷിപ്പിക്കാനായില്ല. നല്ലോണം കളിച്ചോണ്ടിരുന്ന
എന്നെ എന്തിനാ ഇടയ്ക്കു മാറ്റിയേ എന്നൊരു പരിഭവം തുറന്നു പറയാനും
മടിച്ചില്ല അര്‍ജന്‍റീനയുടെ ഈ സ്റ്റാര്‍ സ്ട്രൈക്കര്‍. ജോഹന്നാസ്
ബെര്‍ഗിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ തകര്‍പ്പന്‍ രണ്ടു
ഗോളുകള്‍.
ഇരുപത്താറാമത്തെ മിനിറ്റിലും അമ്പത്തിരണ്ടാമത്തെ മിനിറ്റിലും. ആദ്യ
ഗോളിന് ഒരു ഓഫ്സൈഡ് ആരോപണമുണ്ടെങ്കില്‍ ഇതാ അതു തീര്‍ത്തേക്കാം, എന്നു
പേരെഴുതി ഒപ്പിട്ട ഗംഭീരമൊരു ലോങ് ഷോട്ട്. മെക്സിക്കന്‍ ഗോള്‍കീപ്പര്‍
ഓസ്കാര്‍ പെരെസിന് ഒരു കാഴ്ച്ചക്കാരന്‍റെ റോള്‍ മാത്രം. രണ്ടാമത്തെ
ഗോള്‍ കഴിഞ്ഞ് ടെവസിനെ മറഡോണ തിരിച്ചു വിളിച്ചു. രണ്ടു ഗോളടിച്ചിട്ടും
കലിപ്പു തീരണില്ലല്ലോ എന്ന മട്ടില്‍ നില്‍ക്കുമ്പോള്‍, തന്നെ
സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത് അത്ര സുഖിച്ചില്ല ടെവസിന്. എണ്‍പത്തിനാലായിരം
വരുന്ന കാണികള്‍ ആരവത്തോടെ ടെവസിനെ യാത്രയാക്കി.
പിന്നെ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ടെവസ് തന്‍റെ പരിഭവം മറച്ചു
വച്ചുമില്ല. എന്നെ അപ്പോള്‍ മാറ്റിയതെന്തിനാണെന്ന് എനിക്കു മനസിലായില്ല.
അത്രയും നേരത്തെ കളിയില്‍ എനിക്ക് അധികം പന്തു കിട്ടിയിരുന്നില്ല. പന്തു
കിട്ടിയപ്പോഴൊക്കെ ഞാന്‍ നന്നായി കളിക്കുകയും ചെയ്തു. ടെവസ് പറയുന്നു