ഡേവിഡ്
വിയ കാത്തിരിക്കുകയാണ്, ആ നിമിഷത്തിനായി. തന്‍റെ ബൂട്ടില്‍ നിന്ന് ഇനി
മൂന്നേ മൂന്ന് ഗോളുകള്‍ കൂടി എതിരാളികളുടെ വലയിലെത്തുന്ന നിമിഷത്തിനായി,
സ്പെയ്നു വേണ്ടി ഏറ്റ വും കൂടുതല്‍ ഗോളെന്ന നേട്ടം ഈ ലോകകപ്പില്‍ തന്നെ
സ്വന്തമാക്കുന്നതിനായി. 62 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകളാണ് വിയയുടെ
ക്രെഡിറ്റില്‍. നിലവിലുള്ള ഓള്‍ ടൈം ടോപ് സ്കോറര്‍ റൗള്‍ ഗൊണ്‍സാലസ്
102 മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയത് 44 ഗോള്‍.
വിയ നേട്ടങ്ങളില്‍ നിന്നു നേട്ടങ്ങളിലേക്കു കുതിക്കുമ്പോള്‍
വര്‍ഷങ്ങളോളം സ്പെയ്ന്‍റെ ഏഴാം നമ്പര്‍ ജഴ്സിയില്‍ തിളങ്ങിയ റൗളിനു
വിസ്മൃതി വിധിക്കപ്പെടും. ലോകത്തെ ഒന്നാം നമ്പര്‍ പ്രൊഫഷനല്‍ ഫുട്ബോള്‍
ലീഗിന്‍റെ തറവാടായിട്ടും അന്താരാഷ്ട്ര തലത്തില്‍ അധികമൊന്നും നേട്ടം
അവകാശപ്പെടാനില്ലായിരുന്നു സ്പെയ്ന്. ഒരിക്കല്‍ രാജ്യത്തിനു ലഭിച്ച
വരദാനമായി കണക്കാക്കപ്പെട്ടിരുന്നു റൗള്‍ ഗൊണ്‍സാലസ് ബ്ലാങ്കോയെന്ന
റൗള്‍. 1996ല്‍ തുടങ്ങിയ അന്താരാഷ്ട്ര കരിയര്‍. പണച്ചാക്കായ റയല്‍
മാഡ്രിഡിന്‍റെ ഗോള്‍ മെഷീനായി ഏറെക്കാലം.
എന്നാല്‍, ക്യാപ്റ്റനായിരിക്കെ 2006 സെപ്റ്റംബറില്‍ നോര്‍ത്തേണ്‍
അയര്‍ലന്‍ഡിനെതിരേ വഴങ്ങിയ തോല്‍വിയോടെ റൗളിനെ പൂര്‍ണമായി
ഉപേക്ഷിക്കുകയായിരുന്നു സ്പെയ്ന്‍. ഡേവിഡ് വിയയെന്ന യുവാവിന്‍റെ ഉദയവും
ഒരര്‍ഥത്തില്‍ ഈ ഒഴിവാക്കലിനു കാരണമായി.
ലോകകപ്പില്‍ ഇതുവരെ നാല് ഗോളുകള്‍ വിയ സ്വന്തമാക്കിക്കഴിഞ്ഞു. 2005 ല്‍
അരങ്ങേറിയ ശേഷം 2006 ലോകകപ്പ്, 2008 യൂ റോ കപ്പ് തുടങ്ങിയ
ടൂര്‍ണമെന്‍റുകളില്‍ സ്പാനിഷ് ജഴ്സിയണിഞ്ഞു. 2006ല്‍ ഫെര്‍ണാന്‍ഡോ
ടോറസിനൊപ്പം മൂന്നു ഗോളുകളുമായി ടീമിന്‍റെ ടോപ് സ്കോറര്‍. യൂറോ
കപ്പില്‍ നാലു ഗോളുകളോടെ സ്പെയ്ന്‍റെ ചാംപ്യന്‍ഷിപ്പിന് കടിഞ്ഞാണ്‍
പിടിച്ചു.
2006 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്ലൊവാക്യയ്ക്കെതിരേ അവസാന നിമിഷം
നേടിയ സമനില ഗോളാണ് വിയയുടെ ആദ്യ അന്താരാഷ്ട്ര ഗോള്‍. 2010 ല്‍
ലോകഫുട്ബോളിലെ ടോപ് സ്കോറര്‍ പട്ടികയില്‍ മുന്നില്‍. ഇനിയെന്തിനു
കാത്തിരിക്കണം, റൗളിനെ മറികടക്കാന്‍ വിയ സര്‍വഥാ യോഗ്യന്‍