പതിറ്റാണ്ടുകള്‍
നീണ്ട ഫുട്ബോള്‍ വൈരത്തിന്‍റെ കഥകളേറെ പറയാനുണ്ട് അര്‍ജന്‍റീന - ജര്‍മനി
പോരാട്ടത്തിന്. ഇരു ടീമുകളും 18 തവണ നേര്‍ക്ക് നേര്‍ വന്നപ്പോള്‍ 8
വിജയം അര്‍ജന്‍റീനയ്ക്കും 5 എണ്ണം ജര്‍മനിക്കും. ലോകകപ്പില്‍ അഞ്ചു തവണ
ഇരു ടീമുകളും കൊമ്പു കോര്‍ത്തപ്പോള്‍ ഒന്നില്‍ അര്‍ജന്‍റീനയും
രണ്ടെണ്ണത്തില്‍ ജര്‍മനിയും ജയിച്ചു. 1986, 90 വര്‍ഷങ്ങളിലെ ലോകകപ്പ്
ഫൈനലുകളില്‍ പശ്ചിമ ജര്‍മനിയും അര്‍ജന്‍റീനയുമാണു കൊമ്പ് കോര്‍ത്തത്. 86
ല്‍ അര്‍ജന്‍റീനയും 90 ല്‍ ജര്‍മനിയും ജയിച്ചു. 2006 ക്വാര്‍ട്ടറില്‍
ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു
നീണ്ടു. 4-2 ന് ജയം ജര്‍മനിക്ക്.
അര്‍ജന്‍റീന
യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞെങ്കിലും ഗ്രൂപ്പ്, പ്രീ ക്വാര്‍ട്ടര്‍
പോരാട്ടങ്ങളില്‍ ആധികാരിക പ്രകടനം. ബി ഗ്രൂപ്പില്‍ മൂന്ന് ജയം. ആദ്യ
മത്സരത്തില്‍ നൈജീരിയയെയും (1-0), രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയെയും
(4-1) അവസാന മത്സരത്തില്‍ ഗ്രീസിനെയും (2-0) തോല്‍പ്പിച്ചു. പ്രീ
ക്വാര്‍ട്ടറില്‍ മെക്സിക്കോയ്ക്കെതിരേ 3-1 നായിരുന്നു ജയം.
ലയണല്‍ മെസിയെന്ന ലോക ഫുട്ബോളറുടെ സാന്നിധ്യം അനുഗ്രഹമാക്കി മാറ്റുകയാണ്
അര്‍ജന്‍റീന. പ്ലേമേക്കറുടെ റോളില്‍ തിളങ്ങുന്ന മെസിക്കൊപ്പം
ഗോണ്‍സാലൊ ഹിഗ്വെയ്ന്‍റെയും കാര്‍ലോസ് ടെവസിന്‍റെയും ബൂട്ടുകള്‍ ഗോള്‍
വല നിറയ്ക്കാന്‍ മത്സരിക്കുന്നു. ഹിഗ്വെയ്ന്‍ ഇതുവരെ നാലും ടെവസ് രണ്ടും
ഗോളുകള്‍ സ്കോര്‍ ചെയ്തു കഴിഞ്ഞു. മിഡ്ഫീല്‍ഡില്‍ ഏഞ്ജല്‍ ഡി മരിയയും
തിളങ്ങുന്നു.
ജര്‍മനി
മൈക്കിള്‍ ബല്ലാക്കിന്‍റെ പരുക്കും നമ്പര്‍ വണ്‍ ഗോളിയുടെ
ആത്മഹത്യയുമടക്കം ദുര്‍വിധികള്‍ വേട്ടയാടിയ ടീമെന്ന ലേബല്‍ തുടച്ചു
നീക്കിയിരിക്കുന്നു ജര്‍മനി. ഡി ഗ്രൂപ്പില്‍ വെല്ലുവിളിയാകുമെന്നു
കരുതപ്പെട്ട ഓസ്ട്രേലിയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് കീഴടക്കി
വരവറിയിച്ച ജര്‍മനി ഏവരെയും ഞെട്ടിച്ചു. രണ്ടാം മത്സരത്തില്‍
സെര്‍ബിയയ്ക്കെതിരേ ഏകഗോളിന് കീഴടങ്ങേണ്ടി വന്നെങ്കിലും അവസാന
മത്സരത്തില്‍ ഘാനയെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്. പ്രീ
ക്വാര്‍ട്ടറില്‍ വീണ്ടും വിശ്വ രൂപം പുറത്തെടുത്ത ജര്‍മന്‍ ടാങ്ക്
ബദ്ധവൈരികളായ ഇം ഗ്ലണ്ടിനെ കീഴടക്കിയത് ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക്.
ഫോമിലല്ലെന്നു വിധിക്കപ്പെട്ടിരുന്ന മിറൊസ്ലാവ് ക്ലോസെ ഫോമില്‍
തിരിച്ചെത്തിയതും ലൂക്കാസ് പൊഡോള്‍സ്കി, തോമസ് മുള്ളര്‍, മെസൂറ്റ്
ഒസില്‍, കക്കാവു തുടങ്ങിയവര്‍ മികച്ച ഫോമിലെത്തിയതും ജര്‍മനിയെ തുണച്ചു.
ക്ലോസെയും പൊഡോള്‍സ്കിയും രണ്ട് ഗോളുകള്‍ വീതം നേടി. ഫിലിപ് ലാം
നയിക്കുന്ന പ്രതിരോധവും ശക്തം