malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Kunchacko Boban ---- Official thread I_vote_lcapKunchacko Boban ---- Official thread I_voting_barKunchacko Boban ---- Official thread I_vote_rcap 
yeldo987
Kunchacko Boban ---- Official thread I_vote_lcapKunchacko Boban ---- Official thread I_voting_barKunchacko Boban ---- Official thread I_vote_rcap 
real hero
Kunchacko Boban ---- Official thread I_vote_lcapKunchacko Boban ---- Official thread I_voting_barKunchacko Boban ---- Official thread I_vote_rcap 
allambans
Kunchacko Boban ---- Official thread I_vote_lcapKunchacko Boban ---- Official thread I_voting_barKunchacko Boban ---- Official thread I_vote_rcap 
mohan.thomas
Kunchacko Boban ---- Official thread I_vote_lcapKunchacko Boban ---- Official thread I_voting_barKunchacko Boban ---- Official thread I_vote_rcap 
ajith_mc86
Kunchacko Boban ---- Official thread I_vote_lcapKunchacko Boban ---- Official thread I_voting_barKunchacko Boban ---- Official thread I_vote_rcap 
deathrace
Kunchacko Boban ---- Official thread I_vote_lcapKunchacko Boban ---- Official thread I_voting_barKunchacko Boban ---- Official thread I_vote_rcap 
dracula
Kunchacko Boban ---- Official thread I_vote_lcapKunchacko Boban ---- Official thread I_voting_barKunchacko Boban ---- Official thread I_vote_rcap 
maadambi
Kunchacko Boban ---- Official thread I_vote_lcapKunchacko Boban ---- Official thread I_voting_barKunchacko Boban ---- Official thread I_vote_rcap 
mohan
Kunchacko Boban ---- Official thread I_vote_lcapKunchacko Boban ---- Official thread I_voting_barKunchacko Boban ---- Official thread I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Kunchacko Boban ---- Official thread Image
Powered by website-hit-counters.com .
flag
Kunchacko Boban ---- Official thread Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Kunchacko Boban ---- Official thread

Go down 
+10
thankan
smitha
devan
nishpakshan
appukuttan
neelakandan
Alexander
thalathil dineshan
MANNADIYAR
dilipfan
14 posters
AuthorMessage
dilipfan
Active member
Active member
dilipfan


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

Kunchacko Boban ---- Official thread Empty
PostSubject: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptySat Jan 15, 2011 7:50 am

കുഞ്ചാക്കോയെ നായകനാക്കാന്‍ ജോഷിയും ഷാജിയും


[You must be registered and logged in to see this image.]


തകര്‍ത്തെറിഞ്ഞ് വിജയം രചിക്കുന്ന കുഞ്ചാക്കോ ബോബന് 2011 തീര്‍ച്ചയായും ഭാഗ്യവര്‍ഷമായിരിക്കും. ഒരിക്കല്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം പൊട്ടിപ്പൊളിയുന്നതായിരുന്നു ബോബന്റെ അനുഭവം.

എന്നാല്‍ കാര്യങ്ങള്‍ ഇന്ന് നേര്‍വിപരീതമായി സംഭവിക്കുകയാണ്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ബോബന്‍ വീണ്ടും മലയാളത്തില്‍ സജീവമാകുന്നു. ഇതിനൊപ്പം തന്നെ ഈ താരത്തെവച്ച് വലിയ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്ത് മുന്നോട്ടുവരുന്ന പ്രമുഖ സംവിധായകരുടെ എണ്ണവും കൂടുകയാണ്.


ആക്ഷന്‍ സിനിമകളുടെ വക്താക്കളായ ജോഷിയും ഷാജി കൈലാസും കുഞ്ചാക്കോ ബോബനെ നായകനാക്കി സിനിമകള്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

ജോഷി രണ്ടു സിനിമകളിലാണ് കുഞ്ചാക്കോ ബോബനെ നായകനാക്കാന്‍ ആലോചിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതുന്ന ‘സെവന്‍സ്’ ആണ് അതിലൊന്ന്. കുഞ്ചാക്കോ ബോബനൊപ്പം ജയസൂര്യ, ആസിഫ് അലി എനിവരും സെവന്‍സില്‍ താരങ്ങളാണ്. ഫുട്‌ബോള്‍ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ സിനിമയായിരിക്കും ഇത്.

രണ്ട് എന്ന ജോഷി ചിത്രത്തിലും ചാക്കോച്ചനാണ് നായകനാകുന്നത്. ഇതിലും ജയസൂര്യ ചാക്കോച്ചനൊപ്പം ഉണ്ടാകും.

ഷാജി കൈലാസും ഹീറോയാക്കി ഒരു സിനിമയുടെ പ്രാഥമിക ആലോചനകളിലാണ്. ‘ഫൈറ്റേഴ്‌സ്’ എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.

സോളോ ഹീറോയായി മാത്രമേ അഭിനയിക്കൂ എന്ന കടുംപിടിത്തമില്ലാത്തതാണ് ചാക്കോച്ചനെ വമ്പന്‍ സംവിധായകര്‍ക്കെല്ലാം പ്രിയപ്പെട്ട താരമാക്കുന്നത്.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptyMon Jan 17, 2011 3:45 pm

samayam thelinjennu thonnunnu.......


kittunnathellaam nalla veshangal.....

padangalum vijayikkunnuu.........
Back to top Go down
thalathil dineshan
Active member
Active member
thalathil dineshan


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 51
Location : Mumbai

Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptyTue Jan 18, 2011 1:27 am

pulliye nayakanaakki padam varunnendennu thonunnu..pazhaya pole manukunanjan veshangal aanenkil veendum veettileirikkendi varum..
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptyTue Jan 18, 2011 4:12 pm

valare shariyaanu
Back to top Go down
Alexander
Active member
Active member
Alexander


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptyTue Jan 18, 2011 10:05 pm

ini angane oru abadham..boban kaanikkilla ennu thonunnu.
Back to top Go down
neelakandan
Active member
Active member
neelakandan


Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 44
Location : Tvm...

Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptySat Feb 05, 2011 12:06 am

കുഞ്ചാക്കോ ബോബന്‍ ഭവനഭേദനത്തിന്!


[You must be registered and logged in to see this image.]

കുഞ്ചാക്കോ ബോബന്‍ ബുദ്ധിപൂര്‍വമുള്ള തീരുമാനങ്ങളിലൂടെ കരിയറിനെ മുന്നോട്ടുനയിക്കുകയാണ്. തന്‍റെ രണ്ടാം വരവില്‍ ചോക്ലേറ്റ് കഥാപാത്രങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് യാത്ര. കാമ്പുള്ള കഥാപാത്രങ്ങളെ മാത്രമേ പ്രേക്ഷകര്‍ സ്വീകരിക്കൂ എന്ന തിരിച്ചറിവില്‍ മികച്ച തിരക്കഥകള്‍ തെരഞ്ഞെടുക്കുകയാണ് ചാക്കോച്ചന്‍.

കുറേക്കാലം മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വി ആര്‍ സുധീഷിന്‍റെ ഒരു കഥ പ്രസിദ്ധീകരിച്ചു. കഥയുടെ പേര് ‘ഭവനഭേദനം’. വ്യത്യസ്തമായ ഒരു കഥയായി അതിനെ വായനക്കാര്‍ വിലയിരുത്തിയപ്പോള്‍ സുധീഷിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചു. സംവിധായകന്‍ കരീമും ആ കഥ വായിച്ചിരുന്നു. അദ്ദേഹം ആ കഥ സിനിമയാക്കാന്‍ തീരുമാനിച്ചു.

വി ആര്‍ സുധീഷുമായി കരീം ഇക്കാര്യം സംസാരിച്ചപ്പോള്‍ അദ്ദേഹത്തിനും സമ്മതം. ഈ കഥയുമായി കരീം കുഞ്ചാക്കോ ബോബനെ സമീപിച്ചു. കഥ വായിച്ചുകഴിഞ്ഞപ്പോള്‍ ചാക്കോച്ചന്‍ കരീമിന് കൈകൊടുത്തു. ഈ കഥ സിനിമയാകുമ്പോള്‍ അഭിനയിക്കാന്‍ പൂര്‍ണസമ്മതം അറിയിച്ചു.

‘ഭവനഭേദനം’ സിനിമയാകുകയാണ്. കുഞ്ചാക്കോബോബന്‍ നായകനാകുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ അഭിനേതാക്കളുടെ സാന്നിധ്യവും ഉണ്ടാകും. ഏഴരക്കൂട്ടം, അഗ്നിനക്ഷത്രം തുടങ്ങിയ സിനിമകളുടെ സംവിധായകനായ കരീമിന്‍റെ വിജയകരമായ തിരിച്ചുവരവുകൂടിയായിരിക്കും ഭവനഭേദനം എന്നതില്‍ സംശയമില്ല.
Back to top Go down
appukuttan
New Member
New Member
appukuttan


Posts : 65
Points : 75
Reputation : 0
Join date : 2010-04-03
Age : 41
Location : thrissur

Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptySat Feb 05, 2011 12:44 am

thanks..Neelakandan...
Kunchacko..ippol alppam buddhipoorvam thanne aanu characters select cheyyunnathu..Elssamma,Traffick,mummy & me thudangiya cinemakalile veshangal ellam thanne nallathaayirunnu....
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptySat Feb 05, 2011 2:03 am

കുഞ്ചാക്കോ ബോബന്‍ ബുദ്ധിപരമായി തീരുമാനം എടുക്കാന്‍ തുടങ്ങിയിരിക്കുന്നു ...നമ്മള്‍ടെ action hero ഒക്കെ കണ്ടുപടിക്കട്ടെ...
Back to top Go down
devan
Active member
Active member
devan


Posts : 279
Points : 366
Reputation : 1
Join date : 2010-01-11
Location : mavelikkara

Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptyFri Feb 11, 2011 2:33 pm

മേലേപ്പറമ്പിലെ ആണ്‍വീട്ടിലേക്ക് ചാക്കോച്ചന്‍

[You must be registered and logged in to see this image.]


രണ്ടാംഭാഗങ്ങളുടെ പ്രളയകാലത്ത് ജയറാം-രാജസേനന്‍ ടീമിന്റെ മേലപ്പറമ്പിലെ ആണ്‍വീടിന്റെ കഥ ഒരിയ്ക്കല്‍ കൂടി വെള്ളിത്തിരയിലെത്തുകയാണ്. ജയറാം ജഗതിയും ശോഭനയുമെല്ലാം നിറഞ്ഞുനിന്ന മേലേപ്പറമ്പ് വീട്ടുകാരുടെ കഥ തുടര്‍ന്നും പറയുന്നത് സംവിധായകന്‍ രാജസേനന്‍ തന്നെ.

എന്നാല്‍ രണ്ടാം ഭാഗത്തില്‍ ജയറാമിന് പകരം യുവനിരയിലെ പ്രമുഖനായ കുഞ്ചാക്കോ ബോബന്‍ നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയറാമിന്റെ കഥാപാത്രം അതേരീതിയില്‍ തുടരാതെ മറ്റൊരു തലത്തില്‍ അവതരിപ്പിയ്ക്കാനാണ് സംവിധായകന്‍ രാജസേനന്റെ തീരുമാനം. ശോഭന അതിഥിതാരമായിട്ടായിരിക്കും സിനിമയില്‍ പ്രത്യക്ഷപ്പെടുക.

അതേസമയം ചാക്കോച്ചന്‍ സിനിമയ്ക്ക് പൂര്‍ണമായും സമ്മതം മൂളിയിട്ടില്ല. ദുബയിലുള്ള താരം തിരിച്ചെത്തിയാലുടന്‍ ഇക്കാര്യം ഫൈനലൈസ് ചെയ്യും. രണ്ടാംവരവില്‍ നല്ല കഥാപാത്രങ്ങളെ മാത്രം തേടുന്ന കുഞ്ചാക്കോ എണ്ണം കുറഞ്ഞാലും മികച്ച റോളുകള്‍ മതിയെന്ന ഉദ്ദേശത്തിലാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്.

ക്ലിയോപാട്ര എന്ന സിനിമയ്ക്ക് കഥയെഴുതിയ സതീഷ് കുമാറാണ് മേലപ്പറമ്പിന്റെ കടലാസ് ജോലികള്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത്. നല്ല തിരക്കഥകളില്‍ എന്നും മികച്ച റിസല്‍ട്ട് ഉണ്ടാക്കിയ രാജസേനന്‍ മേലേപ്പറമ്പിന്റെ രചനയില്‍ കൈകടത്താത് നല്ല സൂചനയാണ്. മാണി സി കാപ്പന്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും നിര്‍മാതാവ്
Back to top Go down
smitha
Active member
Active member
smitha


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptyTue Apr 05, 2011 1:57 am

കുഞ്ചാക്കോയും ഭാവനയും ഒന്നിയ്ക്കുന്നു

[You must be registered and logged in to see this image.]


കുഞ്ചാക്കോ ബോബനും ഭാവനയും ഇന്ന് മലയാളചലച്ചിത്രലോകത്ത് മെച്ചപ്പെട്ട സ്ഥാനത്ത് നില്‍ക്കുന്നവരാണ്. രണ്ടാം നായികയായി വന്ന ഭാവന നേടിയെടുത്തത് ആരിലും അസൂയയുണ്ടാക്കുന്ന വളര്‍ച്ചയാണ്. ഇപ്പോള്‍ ഭാവനയ്ക്ക് കൈനിറയെ ചിത്രങ്ങളുണ്ട്, തെന്നിന്ത്യയിലാകെ നല്ല ഇമേജുമുണ്ട്.

കുഞ്ചാക്കോയുടെ കാര്യവും ഇങ്ങനെ തന്നെ മികച്ച തുടക്കം ലഭിച്ചു, കുറേ ചിത്രങ്ങള്‍ ചെയത്ു. പിന്നീട് ഒരു ബ്രേക്ക്, തിരിച്ചുവരവില്‍ ഇമേജ് ആകെ മാറ്റിമറിച്ച് കുഞ്ചാക്കോ പ്രേക്ഷകഹൃദയങ്ങളെ സ്ഥാനം ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു.

കുറേനാളുകളായി ചലച്ചിത്രലോകത്തുണ്ടെങ്കിലും ഇരുവരും ജോഡികളായി ഒരു നല്ലചിത്രം ഇതേവരെ സംഭവിച്ചിട്ടില്ല. സ്വപ്‌നക്കൂട്, ലോലിപ്പോപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ രണ്ടുപേരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതിനിടെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന പേരില്‍ ഒരു റൊമാന്റിക് ചിത്രത്തില്‍ ഇവര്‍ നായികാനായകന്മാരായെങ്കിലും ഈ ചിത്രം വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ഇരുവരും ജോഡികളായി അഭിനയിക്കുകയാണ്. ഡോക്ടര്‍ ലൗ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒട്ടേറെ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി ജോലിചെയ്തിട്ടുള്ള ബിജു അരുകുറ്റിയാണ് പുതിയ താരജോഡികളെ പരീക്ഷിക്കുന്നത്.

ജിതിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജോയ്് തോമസ് ശക്തികുളങ്ങരയാണ് ഈ റൊമാന്റിക് കോമഡി നിര്‍മ്മിക്കുന്നത്. മെയ് ആദ്യം ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ജഗതി ശ്രീകുമാറും മുകേഷും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.
Back to top Go down
thankan
Active member
Active member
thankan


Posts : 188
Points : 219
Reputation : 2
Join date : 2010-01-15
Location : trivandrum

Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptyWed Nov 02, 2011 3:05 am

ഓര്‍ഡിനറിയിലെ യാത്രക്കാര്‍

[You must be registered and logged in to see this image.]

ഏഴുഡാമുകള്‍ ചുറ്റി ഗവിയില്‍ നിന്ന് പത്തനംതിട്ട ടൗണിലേക്ക് പോകുന്ന ഓര്‍ഡിനറി ബസ്സിലെ കണ്ടക്ടറാണ് ഇ.രവി. നാട്ടിന്‍പുറത്തെ ചായക്കടയിലിരുന്ന് രാഷ്ട്രീയം പറഞ്ഞും ലൈബ്രറിയിലും സിനിമ തീയറ്ററിലും ചുറ്റിക്കറങ്ങി നേരാംവണ്ണം പഠിക്കാതെ ഉഴപ്പിനടക്കുകയായിരുന്നു ഇരവിക്കുട്ടിപ്പിള്ള എന്ന ഇ.രവി.

ഒടുവില്‍ കണ്ടക്ടറായിരുന്ന അച്ഛന്‍ മരിച്ചപ്പോള്‍ ആ ജോലി രവിയ്ക്ക് ലഭിയ്ക്കുകയായിരുന്നു. മഹാമടിയനായ ഇയാള്‍ അമ്മയുടേയും മററ് കുടുബാംഗങ്ങളുടേയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഈ ജോലിയ്ക്ക് കയറിയത്.

ഉള്‍നാടന്‍ ഗ്രാമമായ ഗവിയില്‍നിന്ന് രണ്ടരമണിക്കൂര്‍ കൊണ്ട് പത്തനംതിട്ട ടൗണില്‍ ചന്തയില്‍ കച്ചവടംചെയ്യുന്ന സാധാരണക്കാരായ ഗ്രാമീണരെ എത്തിക്കുകയും വൈകിട്ട് തിരിച്ചെത്തിക്കുകയുമാണ് ഈ റൂട്ടിലോടുന്ന ഏക ബസ്സിന്റെ ദൗത്യം.

സുമുഖനായ രവി കാക്കിയൂണിഫോമിട്ട് ടിക്കറ്റ് റാക്കും ബാഗുമായ് ഒന്നും രണ്ടും ബെല്ലടിച്ച് തന്റെ ജോലി തുടങ്ങുകയായി. വര്‍ഷങ്ങളുടെ പരിചയസമ്പത്തുമായ് സുകു എന്ന ഡ്രൈവര്‍ ഇയാള്‍ക്ക് കൂട്ടിനുണ്ട്.

ഒരുകണക്കിന് തൊഴിലിലും സ്വഭാവത്തിലും രവിയുടെ ആശാനാണ് സുകു. ഗ്രാമവാസികളും ബസ്സും തമ്മിലുള്ള ആത്മബന്ധത്തിലൂടെ രസകരമായ് വികസിക്കുന്ന പ്രമേയം ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ദൃശ്യ സാക്ഷാത്കാരം കൈവരിക്കുന്നു.

മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് കമലിന്റെ ശിഷ്യനായ സുഗീത് ആണ്. ചിത്രത്തില്‍ കണ്ടക്ടര്‍ രവിയായ് കുഞ്ചാക്കോബോബനും സുകു ആയി ബിജുമേനോനും വേഷമിടുന്നു.

തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത് നിഷാദ് കെ.കോയ, മനുപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് നായരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിടുന്നു. ആസിഫ് അലി, ലാലു അലക്‌സ്, സലീം കുമാര്‍, ബാബുരാജ്, ജിഷ്ണു, ധര്‍മ്മജന്‍, ആന്‍ അഗസ്‌റിന്‍, ശ്രിത, വൈഗ എന്നിവരാണ് ഓര്‍ഡിനറിയിലെ മറ്റു യാത്രക്കാര്‍.

പത്തനംതിട്ടയിലും തൊടുപുഴയിലും ഗവിയിലുമായ് ചിത്രീകരണം പുരോഗമിക്കുന്ന ഓര്‍ഡിനറി ക്രിസ്മസിന് തിയറ്ററുകളിലെത്തും. കമല്‍ ശിഷ്യരായ ലാല്‍ ജോസ്,അക്കു അക്ബര്‍, ജോസ്, സലീം പടിയത്ത്, ആഷിക് അബു, എന്നിവര്‍ക്കു പിന്നാലെ സ്വതന്ത്ര സംവിധായകനാവുകയാണ് സുഗീത് ഓര്‍ഡിനറിയിലൂടെ.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptyThu Nov 03, 2011 2:19 am

innu ingerude birthday aaayirunnu.....
Back to top Go down
manavalan
Active member
Active member
manavalan


Posts : 175
Points : 203
Reputation : 1
Join date : 2010-01-31
Location : perinthalmanna

Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptyThu Nov 03, 2011 5:59 pm

atheyo...enthayaalum b'day wishes dear chackocjhan....
Back to top Go down
nair
Active member
Active member
nair


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptyFri Nov 04, 2011 6:50 pm

ചാക്കോച്ചന്‍ ജാഡയില്ലാത്ത നടന്‍: ആസിഫ് അലി

[You must be registered and logged in to see this image.]

ഇത് കുഞ്ചാക്കോ ബോബന്റെ കാലമാണെന്നാണ് സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒരുപോലെ പറയുന്നത്. തൊട്ടതെല്ലാം പൊന്നാകുന്ന ഭാഗ്യകാലത്തിലാണ് കുഞ്ചാക്കോയിപ്പോള്‍. അതുകൊണ്ടുതന്നെ കൈനിറയെ ചിത്രങ്ങളുമുണ്ട്.

എല്ലാവരും ഇപ്പോള്‍ കുഞ്ചാക്കോയെ പ്രശംസിക്കുന്ന തിരക്കിലാണ്. ആസിഫലിയും ഇതുതന്നെയാണ് പറയുന്നത്. മറ്റുള്ളവര്‍ കുഞ്ചാക്കോയെ കണ്ടുപഠിക്കണമെന്നാണ് ആസിഫിന്റെ അഭിപ്രായം. യങ് സ്റ്റാര്‍ എന്ന നിലയില്‍ മുന്നേറുന്ന ആസിഫിന്റെ ഗ്രാഫും ഉയരുകയാണ്. ഭാവിയിലെ മോഹന്‍ലാല്‍ എന്നുവരെയാണ് ആസിഫിനെക്കുറിച്ച് ചലച്ചിത്രലോകം പറയുന്നത്.

ചാക്കോച്ചന്റെ ആത്മാര്‍ത്ഥതയും ജാഡയില്ലയ്മയുമാണ് തന്നെ ആകര്‍ഷിച്ചതെന്നും മറ്റുള്ളവര്‍ അതുകണ്ടുപഠിക്കണമെന്നും ആസിഫ് പറയുന്നു. സിനിമാരംഗത്ത് എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാള്‍ കുഞ്ചാക്കോ ബോബനാണ്. എന്റെ ചേട്ടനെപ്പോലെയാണ് അദ്ദേഹം. നമ്മുടെ തമാശയിലും കളിയിലും ചിരിയിലും ഒക്കെ പങ്കുചേരും. സീനിയര്‍ നടന്റേതായ ഒരു ജാഡയുമില്ല. സിനിമയോട് അദ്ദേഹത്തിനുള്ള ആത്മാര്‍ഥത മറ്റുള്ളവര്‍ കണ്ടുപഠിക്കണം - എന്നിങ്ങനെയാണ് പുതിയതായി വന്ന ഒരു അഭിമുഖത്തില്‍ ആസിഫ് പറയുന്നത്.

പൃഥ്വിരാജുമായി തനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നടിച്ച് വാര്‍ത്തസൃഷ്ടിച്ച ആസിഫാണ് ചാക്കോച്ചന് പ്രശംസയുമായി നില്‍ക്കുന്നത്. തന്റെ വിവാഹം ഒളിച്ച് നടത്തേണ്ടിവരരുതെന്നാണ് തന്റെയാഗ്രഹമെന്നും വിവാഹക്കാര്യം എല്ലാവരെയും അറിയിക്കുമെന്നും താരം പറയുന്നു. ഇതിനുള്ളില്‍ പൃഥ്വിയ്‌ക്കെതിരെയൊരു ഒളിയമ്പില്ലേയെന്നാണ് ഇപ്പോള്‍ പലരും സംശയം പറയുന്നത്. അങ്ങനെയാണെങ്കില്‍ സമീപഭാവിയില്‍ കൂടുതല്‍ വിഷയങ്ങളില്‍ പൃഥ്വിയും ആസിഫും തമ്മില്‍ കൊമ്പുകോര്‍ക്കുമെന്നുതന്നെ വരാം.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptyFri Nov 04, 2011 7:23 pm

nalla kaaaryam
Back to top Go down
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptySat Nov 05, 2011 12:35 am

asif inaayirikkum nalla jaada ullathu
hariharante aduthu vare story chodikkum ennu kettittundu..
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptySat Nov 05, 2011 1:30 am

hahahaa...................


athu kollaallo...............

sathyaaano???????????
Back to top Go down
vikalan
Active member
Active member
vikalan


Posts : 155
Points : 167
Reputation : 0
Join date : 2010-03-23

Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread EmptySun Nov 13, 2011 4:55 pm

വിജയത്തിന് പിന്നില്‍ ലാല്‍ജോസ്: ചാക്കോച്ചന്‍


[You must be registered and logged in to see this image.]


രണ്ടാം വരവില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ചാക്കോച്ചന്‍ തന്റെ വിജയത്തിന്റെ തിരക്കഥ രചിച്ചതിന്റെ ക്രെഡിറ്റ് ലാല്‍ജോസിന് നല്‍കുന്നു. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ പാലുണ്ണി എന്ന കഥാപാത്രത്തെ തനിയ്ക്ക് നല്‍കിയ ലാല്‍ജോസ് തന്റെ മേല്‍ പതിഞ്ഞിരുന്ന ചോക്ലേറ്റ് ബോയ് ഇമേജിനെ തകര്‍ക്കാന്‍ സഹായിച്ചു. വ്

യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാവുമെന്ന് തെളിയിക്കാനായത് പാലുണ്ണിയിലൂടെയാണ്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു റോള്‍ തരാന്‍ ധൈര്യം കാണിച്ച ലാല്‍ജോസ് തന്റെ രണ്ടാം വരവില്‍ ഒത്തിരി തുണച്ചുവെന്നും ചാക്കോച്ചന്‍ പറയുന്നു.

ലാല്‍ജോസ്, ഷാഫി, ബെന്നി പി നായരമ്പലം തുടങ്ങിയവരെല്ലാം തന്നെ നന്നായി പിന്തുണച്ചിട്ടുണ്ട്. പാലുണ്ണി ക്ലിക്കായതോടെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തരാന്‍ പലരും ധൈര്യം കാണിച്ചു. സീനിയേഴ്‌സിലും ട്രാഫിക്കിലും താന്‍ ചെയ്ത കഥാപാത്രങ്ങള്‍ ഒരു നെഗറ്റീവ് ടച്ചുണ്ടായിരുന്നു. എങ്കിലും ആ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചു. ട്രാഫിക്കിലെ ഡോക്ടര്‍ ഏബല്‍ നന്നായിട്ടുണ്ടെന്ന് കമലഹാസന്‍ അഭിനന്ദിച്ചതില്‍ താനേറെ സന്തോഷിച്ചുവെന്നും ചാക്കോച്ചന്‍
Back to top Go down
Sponsored content





Kunchacko Boban ---- Official thread Empty
PostSubject: Re: Kunchacko Boban ---- Official thread   Kunchacko Boban ---- Official thread Empty

Back to top Go down
 
Kunchacko Boban ---- Official thread
Back to top 
Page 1 of 1
 Similar topics
-
» Shikkar.....Official Thread....
» Rathinirvedam.II ....Official ..Thread.....
» vandhematharam official thread............

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: