machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: PRANAYAM .... Blessy magick Sat Sep 03, 2011 5:39 pm | |
| | |
|
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: PRANAYAM .... Blessy magick Fri Sep 23, 2011 11:10 pm | |
| പ്രണയം ബോളിവുഡിലേക്ക്: മാത്യൂസാകാന്‍ ബച്ചന്‍ വേണം[You must be registered and logged in to see this image.] ബോളിവുഡിന്റെ വിശാലമായ ലോകത്തേക്ക് ബ്ലെസിയും. ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായി പേരെടുത്ത പ്രണയവുമായാണ് ബ്ലെസിയുടെ ഹിന്ദിയിലേക്കുള്ള യാത്ര. മോഹന്‍ലാലും, അനുപം ഖേറും, ജയപ്രദയും മത്സരിച്ച് അഭിനയിച്ച ചിത്രം ഓണം-റാംസാന്‍ സീസണില്‍ മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ തുടരുന്നതിനിടെയാണ് ഹിന്ദി പതിപ്പിനെക്കുറിച്ചുള്ള ആലോചനകള്‍ സജീവമായിരിക്കുന്നത്. അനുപം ഖേര്‍ തന്നെയാണ് പ്രണയത്തെ ബോളിവുഡിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍. നിര്‍മ്മാണ ചുമതലയും അനുപം ഖേര്‍ തന്നെ ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. അച്യുതമേനോനായി(കഥാപാത്രത്തിന്റെ പേരില്‍ മാറ്റം വരാം) അനുപം ഖേറും ഗ്രേസായി ജയപ്രദയും തന്നെ ഹിന്ദിയിലും വേഷമിടും. ലാല്‍ അവിസ്മരണീയമാക്കിയ മാത്യൂസിനെ ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ അമിതാഭ് ബച്ചന്‍ തന്നെ വേണം എന്ന ആഗ്രഹത്തിലാണ് ബ്ലെസി. കഥാപാത്രത്തെക്കുറിച്ച് വിശദീകരിക്കാന്‍ ബ്ലെസി വൈകാതെ ബച്ചനെ കാണും. ടൊറന്റോയിലുള്ള അനുപം ഖേര്‍ മടങ്ങിയെത്തിയ ശേഷം ഹിന്ദി പതിപ്പിന്റെ കാര്യത്തില്‍ അവസാന തീരുമാനമുണ്ടാകുമെന്ന് സംവിധായകന്‍ ബ്ലെസി മാതൃഭൂമി ഓണ്‍ലൈനോട് പറഞ്ഞു.
ബച്ചന്റെ ഡേറ്റ് കിട്ടിയാല്‍ കാര്യങ്ങള്‍ ശുഭം. പ്രണയം വൈകാതെ ബോളിവുഡിലെത്തും. | |
|
devan Active member
Posts : 279 Points : 366 Reputation : 1 Join date : 2010-01-11 Location : mavelikkara
| Subject: Re: PRANAYAM .... Blessy magick Fri Sep 23, 2011 11:13 pm | |
| പ്രണയം' തിരക്കഥയുടെ ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ പ്രകാശനം ചെയ്തു[You must be registered and logged in to see this image.] കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ബ്ലെസിയുടെ പ്രണയം എന്ന തിരക്കഥാഗ്രന്ഥത്തിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകളുടെ പ്രകാശനം സാമ്യുഹികക്ഷേമവകുപ്പുമന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിച്ചു. പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ കെ.പി. സുധീര കോപ്പികള്‍ ഏറ്റുവാങ്ങി. ആവര്‍ത്തിച്ചാല്‍ വിരസമാകാത്ത പ്രതിഭാസമാണ് പ്രണയമെന്നും പ്രണയത്തിന് പുതിയ പ്രത്യയശാസ്ത്രം രചിക്കുകയാണ് ബ്ലെസി ചെയ്തിരിക്കുന്നതെന്നും മന്ത്രി മുനീര്‍ പറഞ്ഞു.
പ്രണയമുള്ള എല്ലാ ഹൃദയങ്ങള്‍ക്കും അനുഭവവേദ്യമാകുന്നതാകയാല്‍ കടലിനപ്പുറത്തേക്ക് ഈ കാവ്യം കടന്നുചെല്ലും. പ്രണയത്തിന്റെ ശക്തമായ ഭാഷയാണ് ഇതിലുള്ളതെന്നും തിരക്കഥയ്ക്ക് ഊഷ്മളതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്രസിക്കുന്ന അനുഭവമാണ് ചിത്രം നമുക്ക് നല്‍കുന്നതെന്ന് കെ.പി. സുധീര പറഞ്ഞു. ചിത്രഭൂമി അസി. എഡിറ്റര്‍ പി.പ്രേംചന്ദ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി ബുക്‌സ് മാനേജര്‍ നൗഷാദ് സ്വാഗതം പറഞ്ഞു. | |
|
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: PRANAYAM .... Blessy magick Sat Sep 24, 2011 12:47 am | |
| | |
|
Sponsored content
| Subject: Re: PRANAYAM .... Blessy magick | |
| |
|