| kurachu thamaashakal | |
|
|
Author | Message |
---|
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: kurachu thamaashakal Wed Feb 17, 2010 7:24 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: kurachu thamaashakal Wed Feb 17, 2010 7:25 am | |

| Subject: Re: kurachu thamaashakal Wed Feb 17, 2010 7:26 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: kurachu thamaashakal Wed Feb 17, 2010 7:27 am | |

| Subject: Re: kurachu thamaashakal Wed Feb 17, 2010 7:29 am | |

| Subject: Re: kurachu thamaashakal Wed Feb 17, 2010 7:30 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: kurachu thamaashakal Wed Feb 17, 2010 7:31 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| |
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| |
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Kerala going Hi-Tech: ATM Bar Wed Feb 17, 2010 9:09 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| |
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| |
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Good answer to Darwinian Wed Feb 17, 2010 9:16 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: kurachu thamaashakal Mon Feb 22, 2010 1:35 pm | |
| ഒരു ന്യൂസ് ചാനല്‍ നടത്താന്‍ പെടുന്ന പാട്! ഒരു ന്യൂസ് ചാനലിന്റെ ഒരു ദിവസത്തെ പ്രവര്‍ത്തനത്തിന്റെ ഒരു നേര്‍ക്കാഴ്ച്ചയാണ് ഇവിടെ വിവരിക്കുന്നത്. ഓരോ ദിവസത്തെ വാര്‍ത്താ ശേഖരണങ്ങളും അത് ചൂടോടെ ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള അവരുടെ ഈ തന്ത്രപ്പാടുകള്‍ ആരറിഞ്ഞു! എന്നാല്‍ അവരുടെ ഒരു ദിവസത്തെ വാര്‍ത്ത പ്രക്ഷേപണങ്ങളുടെ പിന്നാമ്പുറത്തെക്കാണ് ഇന്നു ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. ഇന്നത്തെ ദിവസം നമുക്കു ഈ ചാനലിലെ എല്ലാ വാര്‍ത്തകളും സംഭവങ്ങളും നിയന്ത്രിക്കുന്ന ചാനല്‍ ഡയരക്ടരെ തന്നെ വീക്ഷിക്കാം. എന്താ റെഡിയല്ലേ?
സമയം രാവിലെ ഒന്‍പതു മണി.
സ്ഥലം: ഡയരക്ടര്‍ കാബിന്‍.
ഡയരക്ടര്‍ ഒരു ന്യൂസ് റീഡറെ കാബിനിലേക്ക് വിളിക്കുന്നു.
ഡയ : രാവിലത്തെ ന്യൂസ് പോയില്ലേ?
റീഡര്‍: ഇപ്പൊ തീര്‍ന്നെയുള്ളൂ സാര്‍.
ഡയ: ഇപ്പൊ എന്താ കേറിപ്പോകുന്നതു.
റീഡര്‍: ഒരു സൈക്കിള് കടക്കാരന്‍ അതിന്റെ പുതിയ പാര്‍ട്സ്കളെക്കുറിച്ച് വിവരിക്കുന്ന "എന്‍സൈക്കിളോ പീഡിക" എന്ന സാധനമാണ് പോകുന്നത്. പരസ്യം അടക്കം ഒരു മുപ്പതു മിനിട്ടുണ്ടാവും സാര്‍, അത് കഴിഞ്ഞ് 'ഈശ്ശോ" എന്ന പരിപാടി.സംസാരിക്കുമ്പോള്‍ എപ്പോഴും "ശോ, ശോ" എന്ന് പറയുന്നവരെപ്പറ്റി ചര്‍ച്ച.
ഡയ : ഓക്കേ ഗുഡ്.അതിന് സ്പോന്‍സറെ കിട്ടിയിരുണോ?
റീഡര്‍: നമ്മുടെ കൊട്ടേഷന്‍ സംഘം ആരെക്കൊണ്ടോക്കെയോ സമ്മതിപ്പിച്ചു സാര്‍ .
ഡയ: അതിന്റെ ആവശ്യമില്ലായിരുന്നല്ലോ. ആ ജ്വല്ലറിക്കാരുടെ ടാഗിന്റെ പരസ്യം ഒരു രണ്ടു തവണ ഫ്രീയായി ഇട്ടു കൊടുത്താല്‍ മറ്റേ ഗ്രൂപ്പുകാര്‍ താനേ വരില്ലേ? ആട്ടെ ന്യൂസ് ഫ്ലാഷ് വല്ലതും സ്ക്രോള്‍ പോകുന്നുണ്ടോ?
റീഡര്‍: ഇല്ല സാര്‍ ഒന്നും ഇത് വരെ കിട്ടിയില്ല.
ഡയ: വാട്ട്? ഒരു സ്ക്രോളും കിട്ടിയില്ലെന്നോ? നാണക്കേട്. നിങ്ങളെയൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഒരു കാര്യം ചെയ്യ് നമ്മുടെ കാവ്യയുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ അതിനുള്ള സമയമൊക്കെ ആയില്ലേ?
റീഡര്‍: എന്ത് സാര്‍ ഡൈവേര്‍സാണോ? ഡയ: നോ നോ അത് നമുക്ക് എസ്ക്ലൂസ്സായിട്ട് കിട്ടാനുള്ള അഡ്വാന്‍സ് വരെ കൊടുത്തിട്ടുണ്ട്, അതല്ല കാവ്യ ഗര്‍ഭിണിയാണെന്ന് ഒരു ഫ്ലാഷ് ന്യൂസ് പോട്ടെ. റീഡര് : ശരി സാര്‍, പിന്നെ മാസക്കണക്ക് വല്ലതും വെക്കണോ സാര്‍? ഡയ: നോ നോ ഏതെങ്കിലും ഒരു ആശുപത്രിയെ ഉദ്ധരിച്ചു ഒരു സ്ക്രോള്‍ പോകട്ടെ. ബാക്കിയൊക്കെ പിന്നെ നോക്കാം! എന്നാ വേഗം പോയി അതിനുള്ള ഏര്‍പ്പാട് ചെയ്യൂ.
അയാള്‍ പുറത്തു പോയ ശേഷം ഡയരക്ടര്‍ ഫോണ്‍ എടുത്ത് ഒരു റിപ്പോര്ട്ടറെ വിളിക്കുന്നു.
ഡയ:എടൊ സണ്ണീ താന്‍ ഫുള്‍ ടൈം തണ്ണിയാണോടോ? സണ്ണി: അല്ല സാര്‍, ഇവിടെ ഇപ്പൊ ഭയങ്കര തണുപ്പാ, അത് കൊണ്ടാ...
ഡയ: ഈയിടെയായി ഒരു സെന്‍സേഷന്‍ റിപ്പോര്‍ട്ടും ഇല്ലല്ലോടോ.സണ്ണി: അത് പിന്നെ സാര്‍ ഇപ്രാവശ്യവും ഒരു സെന്‍സേഷന്‍ ന്യൂസിന് വേണ്ടി ഒരു ആദിവാസി കോളനിയില്‍ അവിഹിത അമ്മമാരെപ്പറ്റി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോയതാണ് സാര്‍. പിന്നെ...
ഡയ:പിന്നെ എന്തുണ്ടായടോ വല്ല ന്യൂസും കിട്ടിയോ?സണ്ണി: ഇല്ല സാര്‍ അവര്‍ക്ക് ഇപ്പോള്‍ നല്ല തിരിച്ചരിവായിരിക്കുന്നു സാര്‍
ഡയ:എന്നിട്ട് റിപ്പോര്‍ട്ട് എവിടെ?സണ്ണി: അതിനു സമയം കിട്ടിയില്ല ,അവരെല്ലാവരും കൂടി എന്നെ കല്യാണം കഴിപ്പിച്ചു സാര്‍.
ഡയ:വാട്ട്?സണ്ണി: കഴിഞ്ഞ വര്‍ഷം ഇതേ റിപ്പോര്‍ട്ടിങ്ങിന് ഞാന്‍ അവിടെ പോയിരുന്നു സാര്‍.
ഡയ: ബ്ലടീ ഫൂള്‍ (ഫോണ്‍ കട്ട് ചെയ്യുന്നു) ന്യൂസ് റീഡര്‍ കാബിനിലേക്ക് കടന്നു വരുന്നു. റീഡര്‍: സാര്‍ കുവൈറ്റീന്നു അളിയന്‍ വിളിച്ചിരുന്നു. ഡയ: അതിനു എന്റെ അളിയന്‍ കുവൈറ്റീലില്ലല്ലോ. റീഡര്‍; അതല്ല സാര്‍ നമ്മുടെ കാവ്യയുടെ ഹസ്സ് ഡയ: ഓ എന്നിട്ടവര്‍ എന്ത് പറഞ്ഞു? വാര്‍ത്ത സത്യമായോ? റീഡര്‍ : അതല്ല സാര്‍ അവരിപ്പോഴും പാട്ട് സീന്‍ ആയിട്ടെ ഉള്ളൊന്നു. അതിനൊക്കെ ഇനിയും സമയമെടുക്കും എന്നും പറയാന്‍ പറഞ്ഞു. ഡയ: ഈ അളിയന്റെ ഒരു കാര്യം എന്തായാലും ആ ന്യൂസ് ഫ്ലാഷ് അങ്ങ് നിര്‍ത്തിയേര്. രാവിലെ തന്നെ നല്ല ഒരു മൈലേജ് ഉണ്ടാക്കാന്‍ പറ്റി.
എടൊ ആ പുതിയ പെണ്ണ് വാര്‍ത്ത വായിക്കാന്‍ എത്തിയില്ലേ?റീഡര്‍: എത്തി സാര്‍.
ഡയ: എടൊ ആ മേക്കപ്പ് മേനോട് അവരുടെ നുണക്കുഴികളൊക്കെ വ്യക്തമായി കാണുന്ന രീതിയില്‍ മേക്കപ്പിടാന്‍ പറ കേട്ടോ. പിന്നെ അവരോടു അബദ്ധത്തില്‍ പോലും അവര്‍ക്കിടാന്‍ കൊടുക്കുന്ന കോട്ട് എടുത്ത് മണത്തു നോക്കരുത് എന്ന് പ്രത്യേകം പറയണം,വല്ല ബോധക്കേടും വന്നാല്‍ ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കിലാണ്..മനസ്സിലായോ?റീഡര്‍: ഉവ്വ സാര്‍
ഡയ: ഓക്കേ താന്‍ ആ സ്പോര്‍ട്സ് ലേഖകന് ഒരു മിസ്സ്ട് കോള്‍ കൊടുക്കൂ.അല്ലെങ്കില്‍ അയാള് ഇവിടുത്തെ സ്ടാഫാണെന്ന് മറന്നു പോകും! പിന്നെ ഇന്നത്തെ എസ് എം എസ് ചോദ്യം എന്താടോ?എസ് എം എസ്സോന്നും പഴയത് പോലെ വരുന്നില്ലല്ലോ? റീഡര്‍:ഇന്നും ഏത് പാര്‍ട്ടിക്ക് ഏതൊക്കെ സീറ്റ് കിട്ടും എന്നാ എസ് എം എസ് ചോദ്യം! ഡയ:ചുമ്മാതല്ല ഈ കുറവ്. ഒരു കാര്യം ചെയ്യ്. ചോദ്യം മാറ്റി, "നടി ഭാവനയുടെ വിവാഹം എങ്ങിനെ? നിങ്ങള്‍ പറയൂ! എന്ന് ചോദിക്ക്, എന്നിട്ട് ഓപ്ഷന്‍സ് എ) ഒളിച്ചോട്ടം ബി) രഹസ്യക്കല്യാണം സി) രജിസ്റ്റര്‍ വിവാഹം ഡി) അമേരിക്കന്‍/അറബിക്കല്യാണം. എന്നിട്ട് എസ് എം എസ് അയക്കാനുള്ള ആ ഫോര്‍മാറ്റും പറഞ്ഞു കൊട് ഓക്കേ. ഫോണ്‍ അടിക്കുന്നു. ഡയ : എന്നാ ഒരു സെക്കന്ഡ് താനൊന്നു നില്ല് , ഇത് വല്ല സെന്‍സേഷന്‍ സാധനമാണെങ്കില്‍ കയ്യോടെ കാച്ചാലോ. ഹലോ ഡയരക്ടര്‍ സ്പീക്കിംഗ്. ഫോണില്‍: സാര്‍ ഇവിടെ പുലികള്‍ ഇറങ്ങിയിരിക്കുന്നു, ഒരു പത്തു പതിനഞ്ചു പേര്‍ വരും. അതില്‍ അവരുടെ നേതാവും ഉണ്ട്. ഇപ്പോള്‍ വന്നാല്‍ കയ്യോടെ ഫോട്ടോയും എടുക്കാം വാര്‍ത്തെം കൊടുക്കാം. ഡയ: ഓ മൈ ഗോഡ്. ഇതു സത്യമാണെങ്കില്‍ നമ്മള്‍ ഇന്നു കലക്കും. ഒരു എക്സ്ക്ലൂസീവ് വാര്‍ത്തയ്ക്കുള്ള വകയായി. താങ്ക്യു മിസ്റ്റര്‍ അവിടെ വേറെ വല്ല ചാനലുകാരും എത്തിയിട്ടുണ്ടോ? ഫോണില്‍: ഇല്ല ഇവിടെ വേറെ ഒരു ചാനല്കാരും ഇല്ല.
ഡയ: ഓക്കേ . താങ്കള്‍ ആരാണെന്ന് പറയൂ.ഫോണില്‍: ഞാനൊരു സൈക്കോ ഫൈവ് റിപ്പോര്ട്ടറാ. ഡയ; എന്തൂട്ട്? ഫോണില്‍: ത്രിശ്ശൂര്‍ത്തെ ഒരു സിറ്റിസണ്‍ റിപ്പോര്ട്ടറാ സാര്‍. (ഫോണ്‍ കട് ചെയ്ത ശേഷം, റീഡരോട്) ഡയ: എടൊ ഹറി അപ്, വേഗം ന്യൂസ് ഫ്ലാഷ് കൊടുക്കൂ. "പതിനഞ്ച് അങ്ക പുലി സംഘം തൃശ്ശൂരില്‍! കൂട്ടത്തില്‍ പുലി പ്രഭാകരനും ഉണ്ടെന്നുസൂചന! കൂടുതല്‍ വിവരങ്ങള്‍ അടുത്ത ബുള്ളറ്റിനില്‍" ! എന്നിട്ട് താനാ തൃശ്ശൂര്‍ ബ്യൂറോയിലെ ബിന്ദു ചന്ദ്രകുമാരിനെ ലൈനില്‍ കിട്ടുമോ എന്ന് നോക്ക്!
റീഡര്‍:സാര്‍ ഇന്നു ബിന്ദു ലീവാണ് അവരെ ഇന്നു പെണ്ണുകാണാന്‍ വരുന്ന ദിവസമാണെന്ന്.
ഡയ:അവര്‍ക്ക് ലീവെടുക്കാന്‍ കണ്ട ദിവസം, എന്നാ നമ്മുടെ ക്യാമറാ മേനോട് ന്യൂസ് കവര്‍ ചെയ്യാന്‍വിളിച്ചു പറ! വേഗമാവട്ടെ! റീഡര്‍: അത് സാര്‍... അത് പിന്നെ... ഡയ: അത് പിന്നെ ? എന്താടോ പ്രശ്നം! റീഡര്‍: അത് സാര്‍ നമ്മുടെ ബിന്ദുവിനെ പെണ്ണ് കാണാന്‍ പോകുന്നത് നമ്മുടെ ക്യാമറാ മേന്‍ ആണ്സാര്‍! ഡയ: ബ്ലാടി ഫൂള്‍സ്! താന്‍ പോയി ഫ്ലാഷ് ന്യൂസ് കൊടുക്ക്.അപ്പോഴേക്കും ഞാന്‍ആരെയെങ്കിലുമൊക്കെ വിളിക്കട്ടെ! (അല്‍പ്പ സമയത്തിനു ശേഷം ഡയരക്ടര്‍ക്ക് ഒരു ഫോണ്‍ വന്നു) "ഹലോ , ഡയരക്ടര്‍ സാറാണോ? ഡയ: അതെ പറയൂ ആരാണ്! ഫോണ്‍: എടൊ തനിക്കൊന്നും വേറെ പനിയില്ലെടോ? പൂരത്തിന് കൊടിയേറിയത് താന്‍അറിഞ്ഞില്ലേ? ഇതു പിരിവിന് ഇറങ്ങിയ പുലിക്കളി സംഘമാണ് അല്ലാതെ തമിഴ് പുലീംപ്രഭാകരനോന്നുമല്ലടാ കൊച്ചു @#%@#@$% മോനേ! (ഡയരക്ടര്‍ ദേഷ്യത്തോടെ ഫോണ്‍ കട്ട് ചെയ്യുന്നു) ഡയ: ബ്ലാടീ ഫൂള്‍, മര്യാദയ്ക്ക് തെറി പറയാന്‍ പോലും അറിയില്ല!വല്ല കൊടുങ്ങല്ലൂര്കാരായിരുന്നെങ്കില്‍നല്ല ഭരണിപ്പാട്ട് കെട്ടേനെ! എടൊ ആ സ്ക്രോല്‍ സ്റ്റോപ്പ് ചെയ്യടോ.
കാബിനിലേക്ക് റീഡര് ഓടി വരുന്നു.
റീഡര്‍: സാര്‍ എല്ലാ ഫോണ്‍ ലൈനിലും പുളിച്ച തെറി പറയുന്നു സാര്‍.
ഡയ: കുറച്ചു നേരത്തിനു ഫോണ്‍ എടുക്കേണ്ടാ പിന്നെ ആ ഫ്ലാഷ് ന്യൂസ് നിര്‍ത്തിയല്ലോ അല്ലെ? പകരം ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വേറൊരു ഫ്ലാഷ് ന്യൂസ് കൊടുക്കൂ,
റീഡര്‍: എന്താണ് സാര്‍?
ഡയ: "പ്രശസ്ത സിനിമാനടി മീരാ ജാസ്മിന്‍ സംവിധായകനോടൊപ്പം ഒളിച്ചോടി!കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല!" ഇതാകുമ്പോള്‍ നമ്മുടെ തടി കേടാവുകയുമില്ല, സംഗതി ഒരു മൈലേജ് കിട്ടേം ചെയ്യും!ഇനിയെങ്ങാന്‍മീര വിളിച്ചാല്‍ നിഷേധിക്കുകയും ചെയ്യാം! ഓക്കേ, ദെന്‍ ഹറി അപ്പ് മൈ ബോയ്!
കുറിപ്പ്: വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്ന ഈ ഡയരക്ടര്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഇപ്പോള്‍ജോലിയിലുള്ളതോ വിരമിച്ചവരോ ആയി അണ.പൈ.ബന്ധമില്ലാ എന്ന് അറിയിച്ചു കൊള്ളുന്നു. | |
|
| |
Sponsored content
| Subject: Re: kurachu thamaashakal | |
| |
|
| |
| kurachu thamaashakal | |
|