Written By ASHIL
രംഗം : 1
വലിയ കണ്ണപ്പന്‍ ഭാഗവതരുടെ വീടായ കണ്ണൂസ് ഹൗസ് . വീടിന്‍റെ ഇറയത്ത് ” റഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഭഗവതി ഈ വീടിന്‍റെ ഐശ്വര്യം ” എന്ന ബോര്‍ഡ് തൂക്കിയിരിക്കുന്നു . സമയം അതിരാവിലെ ഒരു പത്തര ആയിക്കാണും . നൈറ്റി എടുത്ത് ലുങ്കി മടക്കിക്കുത്തണ പോലെ മടക്കിക്കുത്തി മുടിയെല്ലാം കൂടി വാരിക്കെട്ടി ചൂലുമെടുത്ത് അങ്കത്തിന് പോവാന്‍ പോണ മട്ടില്‍ മുറ്റമടിക്കാന്‍ ഇറങ്ങിയതായിരുന്നു ഭാഗവതരുടെ എരുമപന്നി , .. സോറി .. അരുമ പത്നി . പെട്ടെന്നാണ് ഗേറ്റിന് മുന്നില്‍ ഒരു പള്‍സര്‍ വന്നു നിന്നത് . പള്‍സറില്‍ ഇരുന്ന ആളെ കണ്ടയുടനെ മുറ്റമടിക്കാന്‍ കയ്യില്‍ കരുതിയിരുന്ന ചൂലും വലിച്ചെറിഞ്ഞ് പത്നി അകത്തേക്കോടി . ഭാഗവതരുടെ ബെഡ്റൂമിലാണ് ആ ഓട്ടം അവസാനിച്ചത് . കട്ടിലില്‍ കമിഴ്ന്നു കിടന്നുറങ്ങുന്ന ഭാഗവതരുടെ ചന്തിക്ക് തട്ടി പത്നി മെല്ലെ വിളിച്ചു ” ദേ , ഒന്നെണീറ്റെ , എണീക്കാന്‍ “.
പതിവ് പോലെ ആസനത്തില്‍ വെയിലടിച്ചതാണോ എന്നറിയാന്‍ ചന്തി തടവി നോക്കി നിരാശനായ ഭാഗവതര്‍ ” ങ്ങും , ങ്ങാം ” എന്നൊക്കെ മുക്കി മൂളി വീണ്ടും ഉറക്കത്തിലേക്ക് വഴുതി .
ഇത് കണ്ട് കലി വന്ന ഭാര്യ ഭാഗവതരുടെ മുതുകു നോക്കി ഒറ്റയടി വച്ച് കൊടുത്തു .
ഭാഗവതര്‍ : അയ്യോ … എന്‍റെ ബോംബില്‍ മുതുക് വീണേ .. ഛീ … എന്‍റെ മുതുകില്‍ ബോംബ് വീണേ !!
പത്നി : ബോംബല്ല മനുഷ്യാ , എന്‍റെ കൈയ്യാ വീണത് , നട്ടുച്ചക്കും എന്തൊരൊറക്കാ ??
ഭാഗവതര്‍ : പണ്ടാരം , നീയാരുന്നാ ? ഇതിലും ഭേദം ബോംബ് വീഴുന്നതാരുന്നു , എന്‍റെ മുതു കൊളമായല്ലോടീ എന്തിരവളെ @$##@ !!
പത്നി : നിങ്ങളൊന്ന് പെട്ടെന്ന് പല്ലൊക്കെ തേയ്ച്ച് വന്നേ … പുറത്ത് ആരോ വന്നിട്ടുണ്ട് .
ഭാഗവതര്‍ : ആരാടീ ,.. ഞാന്‍ കടം തിരികെ കൊടുക്കാനുള്ള വല്ലോരുമാണോ ?? , ആണെങ്കില്‍ ഞാന്‍ അമേരിക്കന്‍ ടൂറിന് പോയെക്കുവാണെന്ന് പറഞ്ഞേരെ .
പത്നി : ശോ .. അതല്ല മനുഷ്യാ , നമ്മടെ ആരോ വന്നിട്ടുണ്ടെന്ന് .
ഭാഗവതര്‍ : നമ്മടെ ആരാടീ , നീ പോയി നന്നായിട്ട് നോക്കീട്ട് വന്നു പറ .
പത്നി : ഈ മനുഷ്യനെ കൊണ്ട് ഞാന്‍ തോറ്റു , വയസ്സായപ്പ ഒരു ഓര്‍മേം ഇല്ലല്ലോ .
ഭാഗവതര്‍ : നിന്ന് കാണാകുണാ വര്‍ത്താനം പറയാതെ എന്താണെന്ന് വച്ചാ തെളിച്ചു പറേടീ.
പത്നി : മനുഷ്യാ , നമ്മടെ ആരോ .. ആരോ – ടു വന്നിട്ടുണ്ടെന്ന്
ഭാഗവതര്‍ : ആര്യ ടുവ്വോ ?? , അത് അല്ലു അര്‍ജുന്‍റെ പടമല്ലേടീ ?? അതിന്റെ വ്യാജ സിഡി വല്ലോമാണോ ??
പത്നി : ശോ .. ഇങ്ങനൊരു പൊട്ടന്‍ കണാരന്‍ ഭാഗവതരെയാണല്ലോ ഈശ്വരാ നീയെനിക്ക് കെട്ട്യോനായി തന്നത് . അന്നേ ആ തെക്കേലെ സുമേഷ് മോന്‍റെ ആലോചനയ്ക്ക് സമ്മതിച്ചാ മതിയാരുന്നു . മനുഷ്യാ നമ്മടെ ആര്‍ച്ചേടെ മോന്‍ ആരോ എന്ന് നമ്മള് വിളിക്കണ ആരോമലുണ്ണി വന്നിട്ടുണ്ടെന്ന് .
ഭാഗവതര്‍ : തന്നേ ?? എന്നാപ്പിന്നെ നിനക്കത് മര്യാദക്കങ്ങ് പറഞ്ഞൂട്രീ ശവമേ . എവിടെ അവന്‍ , എനിക്ക് കാണാന്‍ ധൃതിയായി .
പത്നി : ആദ്യം പോയി പല്ല് തേയ്ചിട്ട് വാ മനുഷ്യാ . നാറീട്ട് പാടില്ല , പിന്നെ വരുമ്പോ ആ ലുങ്കീം കൂടി ഉടുത്തിട്ടേ വരാവൂ . ചെക്കന്‍റെ മുന്നില്‍ വെറുതെ വെല കളയണ്ടാ .
ഇളിഭ്യനായി ഭാഗവതര്‍ ലുങ്കീം എടുത്തുടുത്തോണ്ട് അറ്റാച്ഡ് ബാത്ത് റൂമിലേക്ക് പോകുന്നു . പല്ല് തെയ്പ്പോക്കെ കഴിഞ്ഞ ശേഷം ഇറങ്ങി വന്ന ഭാഗവതര്‍ പുറത്താരോ കൊത്തങ്കല്ല് കളിക്കുന്ന സൌണ്ട് കേട്ട് ആശ്ചര്യ ചകിതനായി .
ഭാഗവതര്‍ : ആരാടീ അവിടെ കൊത്തങ്കല്ല് കളിക്കുന്നെ ??
പത്നി : അത് നമ്മടെ ആരോയും കൂട്ടുകാരനുമാ ..
ഭാഗവതര്‍ : ഹോ … എന്‍റെ ആരോമല്‍ മരിച്ച ശേഷം ഞാന്‍ ഇന്നാ ഈ വീട്ടില്‍ കൊത്തങ്കല്ല് കളിക്കുന്ന സൌണ്ട് കേട്ടത് . എവിടെ എന്‍റെ ആരോമുണ്ണി ?
ഭാഗവതര്‍ ഹാളിലേക്ക് പാഞ്ഞു . ഹാളിലെത്തിയ ഭാഗവതര്‍ കണ്ടത് വാശിയോടെ കൊത്തങ്കല്ല് കളിക്കുന്ന ആരോമുണ്ണിയേം കൂട്ടുകാരനേം ആയിരുന്നു , കൊത്തങ്കല്ല് കളീം ആസ്വദിച്ചിരുന്ന ഭാഗവതര്‍ക്ക് കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കളിയില്‍ എന്തോ പന്തികേട് തോന്നി , അതേ … മൊത്തം കള്ളക്കളിയായിരുന്നു . അവസാനം അരിശം മൂത്ത ആരോമുണ്ണിയും ഫ്രണ്ടും ‘ ഫൗള്‍ , ഫൗള്‍ ‘ എന്ന് പുലമ്പിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കല്ലുകള്‍ വാരി എറിയാന്‍ തുടങ്ങി .
ഭാഗവതര്‍ : നിര്‍ത്തിന്‍ , നിര്‍ത്തിന്‍ കുട്ടികളേ ,… നിങ്ങളെന്താണീ കാണിക്കുന്നത് , നിര്‍ത്തിന്‍ , നിര്‍ത്താന്‍ !!
പിള്ളേര്‍ക്ക് മൈന്‍ഡ് ഇല്ലാ , ഭാഗവതരുടെ കണ്ട്രോള്‍ പോയി
ഭാഗവതര്‍ : ഡേയ് , പന്ന കാപറക്കി പൈല്കളേ , ഇപ്പ നിര്‍ത്തിക്കോണം , നിനക്കൊന്നും എന്‍റെ ശെരിക്കൊള്ള സൊഫാവം അറിഞ്ഞൂടാ , ചവുട്ടിപ്പീത്തിക്കളേം രണ്ടിനേം . തൊട്ടിയായാ ഈ വലിയ കണ്ണപ്പന്‍ ഭാഗവതര് വെറും ചെറ്റയാ . നീയൊക്കെ പാളയം മാര്‍ക്കറ്റി ചെന്ന് ചോദിച്ചു നോക്ക് , അവമ്മാര് പറഞ്ഞ് തരും . ഫാ നിര്‍ത്തീന്‍ട്രാ രണ്ടും !!
പിള്ളേര് നിര്‍ത്തി , ഭാഗവതരും !
ആരോമുണ്ണി : മുച്ഛത്താ ….
ഭാഗവതര്‍ : എന്തൂട്ടാ ??
ആരോമുണ്ണി : സോറി … മുത്തച്ചാ , ഞാന്‍ വന്നത് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി അവസാനം ചതിയില്‍ കൊല്ലപ്പെട്ട എന്‍റെ ആരോമല്‍ അങ്കിളിനെ കുറിച്ചറിയാനാണ് .
ഭാഗവതര്‍ : ആരോ …. നിന്നോടാര് പറഞ്ഞ് ഇതൊക്കെ ??
ആരോമുണ്ണി : മമ്മി … മമ്മി എന്നോടെല്ലാം പറഞ്ഞു , ആ കഥേടെ ഫുള്‍ ഡീറ്റെയില്‍സ് മുത്തച്ഛന്‍റെ കയ്യില്‍ ഉണ്ടെന്ന് പറഞ്ഞു .
ഭാഗവതര്‍ : ആര്‍ച്ച നിന്നോടത് പറഞ്ഞോ മോനെ ?? എന്നിട്ടവളെവിടെ ?? വന്നിട്ടില്ലേ നിങ്ങടെ കൂടെ ??
ആരോമുണ്ണി : മമ്മി ഇപ്പോള്‍ ഹെല്‍ത്ത് ക്ലബ്ബിലാണ് , അതും കഴിഞ്ഞു ബ്യൂട്ടി പാര്‍ലറില്‍ ഒക്കെ പോയിട്ട് ഈവനിംഗ് ആവുമ്പോള്‍ ഇങ്ങോട്ടേക്ക് വരാംന്ന് പറയാന്‍ പറഞ്ഞു .
ഭാഗവതര്‍ : ശോ … ഈ പെണ്ണിപ്പഴും ബ്യൂട്ടി കോണ്‍ഷ്യസ് ആണോ ഈശ്വരാ … !
ആരോമുണ്ണി : അത്തും പിത്തും പറഞ്ഞോണ്ടിരിക്കാതെ കഥേടെ ഡീറ്റെയില്‍സ് എന്നെ കാണിക്കൂ മുത്തച്ഛാ …
ഭാഗവതര്‍ : തരാം കുഞ്ഞേ … ഒന്നും നിന്നെ അറിയിക്കണ്ട എന്ന് കരുതിയിരുന്നതാണ് , ബട്ട് … വിധിയുടെ വിളയാട്ടം അല്ലാതെന്ത് പറയാന്‍ !! നിന്നോടാ ഫ്ലാഷ് ബാക്ക് വെളിപ്പെടുത്താന്‍ ടൈമായി മോനെ …
ഡീറ്റെയില്‍സ് എന്‍റെ ലാപ്ടോപ്പില്‍ ഉണ്ട് . എടുത്തു നോക്കിക്കോളൂ … പാസ്സ്‌വേര്‍ഡ് : ഐ ലവ് മറിയ !!
ആരോമുണ്ണി : അതാരാ മുത്തച്ചാ മറിയ ?? , മുത്തശ്ശി അറിയാതെ എവിടെയോ ഒരു സെറ്റപ്പ് ഉണ്ടല്ലേ , കൊച്ചു ബാലന്‍ കെ നായരേ … ഹു ഹു ഹൂ …
ഭാഗവതര്‍ : പതുക്ക പറേടാര്‍ക്കാ , നിന്‍റെ മുത്തശ്ശി എങ്ങാനും കേട്ടാ എന്‍റെ കാര്യം പോക്കാ … മറിയ ഇവിടുത്തെ സര്‍വെന്‍റാ , നല്ല സര്‍വീസാ
[You must be registered and logged in to see this image.] ആരോമുണ്ണി : ഉം ഉം , നാട്ടാരെല്ലാം പറയാറുണ്ട് , മുത്തച്ചന് വലിയ കണ്ണപ്പന്‍ ഭാഗവതര്‍ എന്ന പേരിനെക്കാളും ചേര്‍ച്ച വലിയ കോഴി ഭാഗവതര്‍ എന്നാണെന്ന് …
ആരോമുണ്ണി ലാപ്ടോപ് ഓണാക്കുന്നു , വിന്‍ഡോസ് മീഡിയ പ്ലയെര്‍ തുറന്ന് സേവ് ചെയ്തു വച്ചിരുന്ന ഫ്ലാഷ് ബാക്ക് ഫയലിന് വേണ്ടി തപ്പുന്നു , തപ്പുന്നതിന്‍റെ ഇടയ്ക്ക് കിട്ടിയത് മൊത്തം മറിയേടെ കുറേ ഫോട്ടോസും വീടിയോസും … (മൊബൈല്‍ വഴി എടുത്തത്) , അതെല്ലാം കൂടി തന്‍റെ പെന്‍ഡ്രൈവിലേക്ക് കോപി ചെയ്ത ശേഷം താന്‍ തിരഞ്ഞ് കൊണ്ടിരുന്ന ഫയല്‍ കണ്ടെത്തുന്നു
” ആരോമല്‍സ് ഡെത്ത് ” (എവിഐ ഫയല്‍) …
തുടിക്കുന്ന നെഞ്ചോടെ ആരോമുണ്ണി ആ ഫയല്‍ പ്ലേ ചെയ്യുന്നു …
തുടരും : -