ബാംഗ്ലൂര്‍: ഇന്റര്‍നെറ്റില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്നത് പലര്‍ക്കും ഇഷ്ടവിനോദമാണെങ്കിലും ചിലരെങ്കിലും ഇതുമൂലം തലവേദന അനുഭവിയ്ക്കുന്നവരാണ്.
പല അശ്ലീല വെബ്‌സൈറ്റുകളും സര്‍ഫിങ്ങിനിടയില്‍ പോപ്പ് അപ്പുകളായും മുറ്റം കടന്നുവരും. ശ്രദ്ധിക്കാതെ ഏതെങ്കിലും ഒന്നില്‍ ക്ലിക് ചെയ്താല്‍ ഒന്നൊന്നായി തുറക്കാന്‍ തുടങ്ങുകയും ഡൗണ്‍ലോഡ് ആവുകയും ചെയ്യുന്നു. ചിലത് കമ്പ്യൂട്ടറില്‍ എവിടെയെങ്കിലും പോയി അത് സേവ് ആകും.
ഇന്റര്‍നെറ്റ് ഫില്‍റ്ററുകള്‍ വെച്ചാലും അശ്ലീല സൈറ്റുകളെ പൂര്‍ണമായും തടയാനാവില്ല. ചിലപ്പൊഴൊക്കെ ഇത്തരം സൈറ്റുകള്‍ ഓപ്പണ്‍ ആയാല്‍ അത് ക്ലോസ് ചെയ്യുകയെന്നതും ഒരു വന്‍ ദൗത്യമാണ്.
എന്നാല്‍ ഉടന്‍ തന്നെ ഇതിനൊരു പരിഹാരം വരുന്നു. അശ്ലീല സൈറ്റുകള്‍ കമ്പ്യൂട്ടറിലേയ്ക്ക് കടക്കുന്നത് തടയാനുള്ള പരാബെന്‍ പോണ്‍ ഡിറ്റക്ഷന്‍ സ്റ്റിക് വിപണിയിലെത്താന്‍ പോവുകയാണ്.
കമ്പ്യൂട്ടറില്‍ എവിടെയെങ്കിലും അശ്ലീലചിത്രങ്ങളോ മറ്റോ സേവ് ആയി കിടക്കുന്നുണ്ടെങ്കില്‍ അത് സ്വയം ഡിലീറ്റ് ആകാനും പരാബെന്‍ സഹായിക്കും.
പരാബെന്‍ ഒരു യുഎസ്ബി സ്റ്റിക് ആണ്. ഇത് കമ്പ്യൂട്ടറിന്റെ യുഎസ്ബി പോര്‍ട്ടില്‍ ഘടിപ്പിച്ചുവെച്ചാല്‍ മാത്രം മതി, അശ്ലീല സൈറ്റുകളും ചിത്രങ്ങളും തടയപ്പെടും. വിന്‍ഡോസ് എക്‌സ്പി, വിസ്റ്റ, 7 എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പരാബെന്‍ പ്രവര്‍ത്തിക്കും.
കണക്ട് ചെയ്താലുടന്‍ പരാബെന്‍ കമ്പ്യൂട്ടറിനുള്ളിലെ അശ്ലീല ചിത്രങ്ങളും വീഡിയോകളും തെരഞ്ഞുപിടിച്ച് നശിപ്പിക്കും. ശരീരഭാഗങ്ങള്‍, ത്വക്ക്, മുഖം എന്നിങ്ങനെയുള്ള പലകാര്യങ്ങളും മനസിലാക്കാനുള്ള സോഫ്റ്റ്‌വെയര്‍ പരാബെനിലുണ്ട്.
ആ സോഫ്റ്റ്‌വെയറാണ് അശ്ലീലം കണ്ടെത്തി അവ തടയുന്നത്. ഒരു മിനിറ്റുകൊണ്ട് ഏതാണ്ട് 70,000 ചിത്രങ്ങള്‍ ഡിലീറ്റ് പരാബെനിന് സാധിയ്ക്കും. 100 ഡോളറാണ് പരാബെന്‍ സ്റ്റിക്കിന്റെ വില