| Celebrities Quotes...... | |
|
+3yeldo987 ombhatia real hero 7 posters |
Author | Message |
---|
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Celebrities Quotes...... Wed Mar 24, 2010 10:03 pm | |
| താന്‍ സ്വാമിമാരെപ്പോലെയാണെന്ന് കമല്‍
തമിഴ് താരം കമലഹാസന്‍ അങ്ങനെയാണ് എന്തെങ്കിലും മനസ്സിലുള്ളത് വിളിച്ച്പറയുമ്പോള്‍ അദ്ദേഹം വേദിയോ സാഹചര്യങ്ങളോ നോക്കാറില്ല. സ്വന്തം വ്യക്തിത്വത്തിലെ പ്രശ്‌നങ്ങളാണെങ്കിലും തുറന്നടിച്ച് പറഞ്ഞുകളയും. കഴിഞ്ഞ ദിവസം കമല്‍ പറഞ്ഞത് കേട്ടാല്‍ ആരും അമ്പരന്നുപോകും. താന്‍ ഇപ്പോഴത്തെ ചില സ്വാമിമാരെപ്പോലെയാണെന്നാണ് കമല്‍പറയുന്നത്. തെറ്റിദ്ധരിക്കരുത് ഭക്തിയുടെ കാര്യത്തിലാണ് കമല്‍ സ്വയം സ്വാമിമാരുമായി ഉപമിക്കുന്നത്. സ്വാമിമാരെ പോലെതന്നെ എനിക്കും ഈശ്വരനില്‍ വിശ്വാസമില്ലെന്നാണ് അദ്ദേഹം പറയുന്നത്. സൂര്യ നായകനായി അഭിനയിച്ച ആദവന്‍ എന്ന ചിത്രം നൂറു ദിവസം പിന്നിട്ടതിനെത്തുടര്‍ന്ന് നടത്തിയ ആഘോഷച്ചടങ്ങിനിടെയായിരുന്നു കമലിന്റെ വെളിപ്പെടുത്തല്‍. അഭിനയിക്കുമ്പോള്‍ മനസ്സില്‍ ഓര്‍ത്തുവയ്ക്കാന്‍ തനിക്കൊരു മന്ത്രം പറഞ്ഞുതരണമെന്ന് പ്രസംഗത്തിനിടെ നടന്‍ സൂര്യ കമലിനോട് ആവശ്യപ്പെട്ടു. സൂര്യയുടെ ചോദ്യം അസ്സലായി, ഇത് എന്നോട് തന്നെ ചോദിക്കണം, മന്ത്രം ഉപദേശിച്ച് തരാന്‍ പറ്റിയയാളല്ല ഞാന്‍, ഇപ്പോള്‍ മാധ്യമങ്ങളില്‍ കണ്ടുവരുന്ന ചില സ്വാമികളെപ്പോലെയാണ് ഞാന്‍, അവരെപ്പോലെതന്നെ എനിക്കും ദൈവത്തില്‍ വിശ്വാസമില്ല. അപ്പോള്‍പ്പിന്നെ ഞാനേത് മന്ത്രമാണ് ഉപദേശിയ്ക്കുക- സൂര്യയ്ക്ക് പിന്നാലെ പ്രസംഗിക്കാനെത്തിയ കമല്‍ ചോദിച്ചു. ശിവകുമാര്‍ എനിയ്ക്ക് മുമ്പ് മന്ത്രം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ എന്നോട് മന്ത്രം ചോദിക്കുന്നുവെന്നും കമല്‍ തമാശയായി പറഞ്ഞു. ഇപ്പോള്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന നിത്യാനന്ദയെയും കല്‍ക്കിയെയുമൊക്കെ ഉദ്ദേശിച്ചാണ് കമല്‍ പറഞ്ഞതെന്ന് മനസ്സിലായതോടെ സദസ്സ് അദ്ദേഹത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. നിത്യാനന്ദ ഭക്തരായ ഒട്ടേറെ നടീനടന്മാര്‍ സദസ്സില്‍ സന്നിഹിതരായിരുന്നു.
| |
|
| |
ombhatia Active member
Posts : 313 Points : 355 Reputation : 5 Join date : 2010-02-13
| Subject: Re: Celebrities Quotes...... Wed Mar 24, 2010 11:29 pm | |
| Kayyadichu prothsaahanam............... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: I am not a simple hot girl : divyaa Wed Apr 28, 2010 3:42 pm | |
|
ദിവ്യ സ്പന്ദനയെ അറിയില്ലേ? തമിഴ്, കന്നഡ സിനിമാപ്രേമികള്‍ക്ക് സുപരിചിതയാണ്. മലയാളികള്‍ക്കും ചില ചിത്രങ്ങള്‍ പറഞ്ഞാല്‍ അറിയാം. ധനുഷ് നായകനായ പൊല്ലാതവനിലെ നായിക, അല്ലെങ്കില്‍ വാരണം ആയിരം എന്ന സൂപ്പര്‍ഹിറ്റില്‍ സൂര്യയുടെ രണ്ടാം നായിക. കക്ഷി അത്യാവശ്യം നന്നായി ഗ്ലാമറസാകുന്ന താരമാണ്. എന്നാല്‍ തന്നെ വെറുമൊരു ഗ്ലാമര്‍ ഗേളായി കണക്കാക്കേണ്ടതില്ലെന്നാണ് ദിവ്യ ഇപ്പോള്‍ പറയുന്നത്.
“ഞാന്‍ ഗ്ലാമര്‍ സുന്ദരിയാണ്, അല്ലെങ്കില്‍ ഹോട്ടാണ് എന്നൊക്കെ ആരെങ്കിലും പറഞ്ഞു കേള്‍ക്കുന്നത് എനിക്ക് കുറച്ചിലാണ്. എന്നെ ഒരു ഗ്ലാമര്‍ ഡോളായി പ്രേക്ഷകര്‍ ഓര്‍ക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാന്‍ വേഷമിട്ട സിനിമകളിലെ എന്‍റെ അഭിനയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നതാണ് എനിക്കിഷ്ടം. എന്‍റെ ആരാധകരില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നതും അതാണ്” - ദിവ്യ സ്പന്ദന വ്യക്തമാക്കുന്നു. കന്നഡച്ചിത്രങ്ങളില്‍ കൂടുതല്‍ ഗ്ലാമറസായി അഭിനയിക്കുന്നു എന്ന ആരോപണത്തെക്കുറിച്ച് ദിവ്യയ്ക്ക് വ്യക്തമായ മറുപടിയുണ്ട്. “തമിഴ് ചിത്രങ്ങളിലാണ് ഞാന്‍ കൂടുതലായും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ളത്. കന്നഡയില്‍ ഞാന്‍ അയല്‍വീട്ടിലെ പെണ്‍കുട്ടിയാണ് നയന്‍താരയും ത്രിഷയുമാണ് സിനിമാലോകത്ത് ദിവ്യ സ്പന്ദനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. “ഞങ്ങള്‍ മൂന്നുപേരും തമ്മില്‍ വ്യക്തിപരമായ കാര്യങ്ങള്‍ വരെ സംസാരിക്കുന്നു. ഞാന്‍ സൌഹൃദത്തിന് ഏറെ വില കല്‍പ്പിക്കുന്ന ആളാണ്” - ദിവ്യ പറയുന്നു
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: My 51st Film Is not Kaavalkaaran Thu May 06, 2010 1:13 pm | |
|
സിദ്ദിഖ് സംവിധാനം ചെയ്യുന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ പേര് ‘കാവല്‍ക്കാരന്‍’ എന്നല്ലെന്ന് ഇളയദളപതി വിജയ്. ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. ‘കാവല്‍ക്കാരന്‍’ എന്ന പേര് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതാണെന്നും യഥാര്‍ത്ഥ പേര് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വിജയ് പറയുന്നു.
“ഞങ്ങള്‍ ഇതുവരെ ഈ ചിത്രത്തിന് പേര് കണ്ടെത്തിയിട്ടില്ല. മാധ്യമങ്ങളില്‍ വന്നതുപോലെ കാവല്‍ക്കാരന്‍ എന്നായിരിക്കില്ല ഈ ചിത്രത്തിന്‍റെ പേര്. ഈ സിനിമയുടെ ഒറിജിനലായ മലയാളചിത്രം ബോഡിഗാര്‍ഡ് ഞാന്‍ കണ്ടു. അതൊരു വ്യത്യസ്തമായ സ്ക്രിപ്റ്റാണ്. എന്‍റെ പതിവ് ഫോര്‍മുല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒന്ന്. മലയാളചിത്രത്തില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ സിദ്ദിഖ് തമിഴ് പതിപ്പിനുവേണ്ടി വരുത്തിയിട്ടുണ്ട്. എന്നാല്‍ കഥയില്‍ മാറ്റമൊന്നുമില്ല” - വിജയ് പറയുന്നു.
തന്‍റെ മകന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയും വിജയ് നിഷേധിച്ചു. അങ്ങനെ ഒരു കാര്യം ചര്‍ച്ചയില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ത്രീ ഇഡിയറ്റ്സിന്‍റെ തമിഴ് പതിപ്പില്‍ താന്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും വിജയ് വ്യക്തമാക്കി.
വിജയ്‌യുടെ അമ്പതാം ചിത്രമായ സുറ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ താരം കാര്യമാക്കുന്നില്ല. “നിരൂപകരുടെ നെഗറ്റീവ് റിവ്യൂകള്‍ ഒന്നും എന്നെ ബാധിക്കില്ല. ഒരു സിനിമയുടെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് പ്രേക്ഷകരാണ്, നിരൂപകരല്ല. വിജയവും പരാജയവുമൊന്നും എനിക്ക് വിഷയവുമല്ല.” - വിജയ് പറയുന്നു
| |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Celebrities Quotes...... Thu May 06, 2010 3:07 pm | |
| KURUVIyum AZHAKIYA THAMIL MAKANum pole oru vanvijayam thanneyaaavumo annaa ee SURAyum???? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Celebrities Quotes...... Thu May 06, 2010 3:09 pm | |
| yevaloru kinnan uruppadiyaaanu....
nalla eriyunna lookum... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ആഭാസ നടികള്‍- ഖുശ്ബു വീണ്ടും വിവാദത്തില്‍ Fri May 14, 2010 6:05 am | |
| വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ അനുകൂലിച്ച് സംസാരിച്ച് കുഴപ്പത്തില്‍ ചാടിയ നടി ഖുശ്ബു വീണ്ടും വിവാദക്കുരുക്കില്‍. തമിഴ്‌നാട്ടില്‍ അഭിനയശേഷിയും സൗന്ദര്യവും ഉള്ള ഒരുപാട് നടിമാരുണ്ടായിട്ടും കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നും നടികളെ ഇറക്കുമതി ചെയ്യുന്നതിനെതിരെയുള്ള നടിയുടെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്.
പുറമെ നിന്നുള്ള നടിമാര്‍ എത്രത്തോളം ആഭാസമായി അഭിനയിക്കാന്‍ തയാറാകുന്നതിനാല്‍ അവരെ ഉപയോഗപ്പെടുത്തുകയാണെന്ന് ഖുശ്ബു പറഞ്ഞു. ഇതു മൂലം തമിഴിലെ നടിമാര്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുകയാണ്.
ഒരു തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചിങ് ചടങ്ങിലാണ് ഖുശ്ബു ഈ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ സംവിധായകരും നിര്‍മാതാക്കളും വടക്കെ ഇന്ത്യയില്‍ നിന്നുള്ള നടികളും രംഗത്തെത്തിയിട്ടുണ്ട് | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ക്യാമറക്ക് പിന്നിലേക്കില്ലെന്ന് ധനുഷ് Fri May 14, 2010 6:06 am | |
| മൂന്ന് ചിത്രങ്ങളില്‍ ഒരേ സമയം അഭിനയിക്കുന്നതിന്റെ തിരക്കിലാണ് ധനുഷ്. ഉത്തമപുത്രന്‍, ആടുകാലം, മാപ്പിളൈ എന്നീ സിനിമകളുടെ ലൊക്കേഷനുകളില്‍ ഓടിനടന്ന് അഭിനയിക്കുന്ന ധനുഷ് ഇതിനിടെ സംവിധായകനാവാന്‍ ഒരുങ്ങുന്നതായി കോളിവുഡില്‍ വാര്‍ത്ത പരന്നിരുന്നു.
അച്ഛന്‍ കസ്തൂരി രാജയുടെയും ചേട്ടന്‍ ശെല്‍വരാഘവന്റെയും പാത പിന്തുടര്‍ന്ന് ധനുഷ് ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. ഒരു ഷോര്‍ട്ട് ഫിലിമിലൂടെയാണ് രജനീ മരുമകന്‍ അരങ്ങേറുന്നതെന്നും ശ്രുതിയുണ്ടായി.
എന്നാല്‍ ഇങ്ങനെയൊരു സംഭവം ആലോചനയിലേ ഇല്ലെന്നാണ് താരം പറയുന്നത്. ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ തന്നോട് ചോദിയ്ക്കണമായിരുന്നു. ഹാന്‍ഡി ക്യാമില്‍ കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ മാത്രമേ തനിയ്ക്കറിയാവൂ എന്നും താരം തുറന്നു പറയുന്നു | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: താന്‍ ആള്‍ദൈവമല്ലെന്ന് നടി മനോരമ Tue May 18, 2010 7:21 pm | |
| തമിഴ് നടി മനോരമ ആള്‍ദൈവമാണോ? ആണെന്നുള്ള തരത്തിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി തമിഴകത്ത് വാര്‍ത്തകള്‍ പരക്കുന്നത്.
അടുത്തിടെ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയ മനോരമ കുറച്ചുനാളായി വിശ്രമത്തിലാണ്. ഇതിനിടെയാണ് അഭിനയമൊക്കെ നിര്‍ത്തി അവര്‍ ഒരു ആള്‍ദൈവമായി ഭക്തരെ അനുഗ്രഹിക്കാന്‍ വരുകയാണെന്ന് വാര്‍ത്തകള്‍ വന്നത്.
ഇതിന്റെ ഭാഗമായിട്ടാണ് ഇവര്‍ തിരുപ്പതിയില്‍പ്പോയി തലമുണ്ഡനം ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ടായി. എല്ലാം കേട്ട് മടുത്ത നടിയിപ്പോള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ഇത്തരത്തില്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നത് നിര്‍ത്തണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന, ഈ വര്‍ത്തകള്‍ തന്നെ മാനസികമായി വല്ലാതെ തളര്‍ത്തിയെന്നും ഈ മുതിര്‍ന്ന താരം പറഞ്ഞു.
കഴിഞ്ഞ 52 വര്‍ഷമായി ഞാന്‍ ചലച്ചിത്രലോകത്തുണ്ട്. 1300 ചിത്രങ്ങള്‍ ഇതുവരെ ചെയ്തു. ഇതേവരെ ഇത്തരത്തിലുള്ള വാര്‍ത്തകളൊന്നും എന്നെക്കുറിച്ച് വന്നിട്ടില്ല, എന്നാലിപ്പോള്‍, ഇതു സഹിക്കാന്‍ കഴിയുന്നതല്ല- അവര്‍ പറഞ്ഞു. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: തമിഴിനെ തഴയില്ലെന്ന് കാജല്‍ Sat May 22, 2010 2:38 am | |
| നടി കാജല്‍ അഗര്‍വാളിന് തെലുങ്കിനോട് ഒരല്പം സ്നേഹക്കൂടുതലുണ്ടെന്നൊരു പ്രചാരണം കോളിവുഡില്‍ പരക്കാന്‍തുടങ്ങിയിട്ട് കുറച്ചുനാളുകളായി. രാംചരണ്‍ തേജയുടെ നായികയായി അഭിനയിച്ച 'മഗധീര'യുടെ വമ്പന്‍ വിജയമാണ് കാജലിന്റെ തെലുങ്ക് പക്ഷപാതത്തിനു കാരണമെന്നും വിവാദകുതുകികള്‍ കഥ മെനഞ്ഞു. എന്നാല്‍, ഇതില്‍ സത്യത്തിന്റെ പൊടിപോലുമില്ലെന്നാണ് കാജല്‍ പറയുന്നത്. ''തമിഴിനെ തഴഞ്ഞ് തെലുങ്കിന് പ്രാധാന്യം നല്കുന്നുവെന്ന പ്രചാരണം ശരിയല്ല. എനിക്കങ്ങനെ ഏതെങ്കിലുമൊരു ഭാഷയോട് മുന്‍ഗണനയില്ല. അഭിനയസാധ്യതയുള്ള വേഷമാണോ എന്നതാണ് സിനിമകള്‍ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡം''-കാജല്‍ നിലപാട് വിശദീകരിക്കുന്നു. 'മഗധീര' പുറത്തിറങ്ങിയതോടെ അഭിനേത്രിയെന്ന നിലയില്‍ തനിക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചുവെന്നതു ശരിയാണെന്ന് കാജല്‍ സമ്മതിക്കുന്നു. ''അത് എന്റെ അഭിനയജീവിതത്തില്‍ വലിയൊരു കുതിപ്പുണ്ടാക്കി. എന്നുവെച്ച്, തമിഴില്‍നിന്നുള്ള സിനിമകള്‍ സ്വീകരിക്കില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. അവിടെനിന്നുള്ള നല്ല അവസരങ്ങള്‍ ഒന്നും ഞാന്‍ വിട്ടുകളയില്ല''-താരം ആണയിടുന്നു.'നാന്‍ മഹാന്‍ അല്ലൈ' എന്ന ചിത്രത്തിലാണ് തമിഴില്‍ ഇപ്പോള്‍ കാജല്‍ അഭിനയിക്കുന്നത്. കാര്‍ത്തിയാണ് ഇതില്‍ നായകന്‍. 'വെണ്ണിലാകബഡികുഴു' എന്ന ചിത്രത്തിലൂടെ മികവുതെളിയിച്ച സുസീന്ദ്രനാണ് സംവിധായകന്‍. തിരക്കഥ അത്രമേല്‍ ആകര്‍ഷകമായിരുന്നതിനാല്‍, കേട്ടയുടന്‍തന്നെ അഭിനയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് കാജല്‍ പറയുന്നു. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: നയന്‍താര ജീവനൊടുക്കാനും മടിക്കില്ല: പ്രഭുദവേ Fri May 28, 2010 2:11 pm | |
| താനുമായുള്ള ബന്ധം പിരിഞ്ഞാന്‍ നയന്‍താര ജീവനൊടുക്കാനും മടിയ്ക്കില്ലെന്ന് പ്രഭുദേവ പറഞ്ഞതായി തമിഴ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
നയന്‍സുമായുള്ള അടുപ്പത്തെ തുടര്‍ന്ന് പ്രഭുദവേയുടെ ദാമ്പത്യജീവിതം തകരാതിരിയ്ക്കാന്‍ പ്രശ്‌നത്തില്‍ ഇടപെട്ട തമിഴ്‌സിനിമയിലെ മധ്യസ്ഥരോട് നടന്‍ ഇങ്ങനെ പറഞ്ഞുവെന്നാണ് പത്രത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്.
തെന്നിന്ത്യയിലെ ഗ്ലാമര്‍ താരമായ നയന്‍സും നടനും സംവിധായകനുമായ പ്രഭുദേവയും തമ്മില്‍ അടുപ്പമുണ്ടെന്ന വാര്‍ത്തകള്‍ കോളിവുഡില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നു. സിനിമയിലെ സൗഹൃദത്തിനുമപ്പുറത്തേക്ക് ഇരുവരും തമ്മിലുള്ള ബന്ധം വളര്‍ന്നതോടെ പ്രഭുദേവയുടെ ഭാര്യ റംലത്ത് പ്രതിഷേധവുമായി രംഗത്തെത്തി. നയന്‍സിനെ തല്ലാന്‍ വരെ താന്‍ ആഗ്രഹിയ്ക്കുന്നുവെന്ന് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ റംലത്ത് പറഞ്ഞിരുന്നു.
അതേ സമയം തനിയ്ക്കു ചുറ്റുമുണ്ടാകുന്ന വിവാദങ്ങളെയൊന്നും വകവയെക്കാതെ മുന്നോട്ടുപോവുകയാണ് നയന്‍താര. പുതിയ സിനിമകളിലേക്കുള്ള ക്ഷണങ്ങളൊന്നും കാര്യമായി സ്വീകരിയ്ക്കാത്ത നടി അടുത്ത വര്‍ഷം പ്രഭുദേവയെ നിയമപരമായി ജീവിതപങ്കാളിയാക്കാന്‍ തീരുമാനിച്ചതായി കോളിവുഡില്‍ നിന്ന് റിപ്പോര്‍ട്ടുകളുണ്ട്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: സിനിമയ്ക്കും വേണം റിഹേഴ്‌സല്‍ -കമലഹാസന്‍ Sat Jun 12, 2010 6:03 pm | |
| ''നാലുലക്ഷം മുടക്കി രംഗത്തെത്തിക്കുന്ന നാടകത്തിന് 40 റിഹേഴ്‌സലെങ്കിലും ഉണ്ടാകും. എന്നാല്‍ 40 കോടി ചെലവിടുന്ന സിനിമകള്‍ക്ക് നാലുദിവസത്തെ റിഹേഴ്‌സല്‍ പോലും വേണ്ട''. സനിമയുടെ മൂല്യം കുറയുന്നതിനെക്കുറിച്ച് വിവിധ കോണുകളില്‍ ഉയരുന്ന ആശങ്കയ്‌ക്കൊപ്പം കമലഹാസനും പങ്കുചേരുകയാണ്. ''ചലച്ചിത്ര നിര്‍മാണത്തില്‍ അവശ്യം ഉണ്ടാകേണ്ട പലതും ആളുകള്‍ വിസ്മരിക്കുകയാണ്. അതിലൊന്നാണ് റിഹേഴ്‌സല്‍. കുറേക്കാലമായി ഞാന്‍ ഈ കാര്യം പറയുന്നു. പക്ഷേ, ആരും ഗൗനിക്കുന്നില്ല. ചിത്രീകരണ സമയത്ത് ശരിയാക്കാം എന്നാണ് എല്ലാവരും പറയുക''-കമലഹാസന്‍ പറയുന്നു. റിഹേഴ്‌സലിന്റെ അഭാവംകൊണ്ടുമാത്രം സിനിമകള്‍ മോശമാകുന്നതായും കമല്‍ ചൂണ്ടിക്കാട്ടുന്നു. ചുരുങ്ങിയ പക്ഷം നിര്‍മാതാവും സംവിധായകനും ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ചചെയ്താല്‍പോലും കുറേ മെച്ചമുണ്ടാകും- അദ്ദേഹം ചൂണ്ടിക്കാട്ടി. കമല്‍ തിരക്കഥയും സംഭാഷണങ്ങളുമെഴുതി കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന 'മന്മഥന്‍ അമ്പ്' എന്ന ചിത്രത്തിന്റെ ഉദ്ഘാടനവേളയിലാണ് കമലഹാസന്‍ ഇക്കാര്യം പറഞ്ഞത്. മന്മഥന്‍ അമ്പില്‍ പൂര്‍ണമായി റിഹേഴ്‌സല്‍ എടുത്താണ് ചിത്രീകരണം നടത്തിയതെന്നും കമല്‍ പറഞ്ഞു. നിര്‍മാതാവിനും ഈ രീതി ലാഭകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവാജി ഗണേശന്‍ പോലും റിഹേഴ്‌സല്‍ നടത്തിയിരുന്നതായും കമല്‍ ഓര്‍മിപ്പിച്ചു. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: തമിഴ് വിട്ടൊരു കളിയുമില്ല: സൂര്യ Fri Jun 25, 2010 6:37 pm | |
| രാംഗോപാല്‍ വര്‍മ്മയുടെ രക്തചരിത്രയില്‍ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് തമിഴ് താരം സൂര്യ.
രാംഗോപാല്‍വര്‍മ്മയെപ്പോലെയുള്ള ഒരു മുന്‍നിര സംവിധായകന്റെ ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് താനവതരിപ്പിച്ചതെന്നും അത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും താരം പറയുന്നു.
എന്നാല്‍ ഈ അനുഭവങ്ങളുടെ സന്തോഷത്തില്‍ തമിഴിനെ വിട്ടുകളയാന്‍ താനൊരുക്കമല്ലെന്നാണ് സൂര്യ പറയുന്നത്. തമിഴ് സിനിമ വിട്ട്് മറ്റെവിടെയെങ്കിലും ഭാഗ്യം പരീക്ഷിക്കാനില്ലെന്ന് സൂര്യ തീര്‍ത്തു പറഞ്ഞു.
തമിഴകത്തെ തന്റെ ആരാധകര്‍ക്കുകൂടി ആസ്വദിക്കാന്‍ കഴിയുന്നതരം ചിത്രങ്ങള്‍ മാത്രമേ അന്യഭാഷകളില്‍ താന്‍ സ്വീകരിക്കുകയുള്ളുവെന്നും താരം പറയുന്നു. ഇത്തരം ചിത്രങ്ങള്‍ തെന്നിന്ത്യന്‍ ചലച്ചിത്രലോകവും ബോളിവുഡും തമ്മിലുള്ള അകലം കുറയ്ക്കുമെന്നും സൂര്യ പറഞ്ഞു.
എന്റെ ഹിന്ദി ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും പുതിയ ചിത്രത്തില്‍ ശബ്ദം നല്‍കുന്നതിനെക്കുറിച്ച്് ഉറപ്പായിട്ടില്ല. ഇക്കാര്യത്തില്‍ രാംഗോപാല്‍വര്‍മ്മ എന്ത് പറയുന്നു അതനുസരിച്ച് ചെയ്യും- താരം പറഞ്ഞു.
നായികയോ ഗാനരംഗങ്ങളോ ഇല്ലാത്ത ചിത്രമാണ് രക്തചരിത്ര. തീര്‍ത്തും പുരുഷകേന്ദ്രീതമായ ചലച്ചിത്രം എന്നാണ് വര്‍മ്മ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
വിവേക് ഒബ്‌റോയിയാണ് സൂര്യയെക്കൂടാതെ ഇതിലെ പ്രധാന വേഷം ചെയ്യുന്നത്. രാഷ്ട്രീയം കൂടിക്കലര്‍ന്ന ഈ കഥ എണ്‍പതുകളുടെ ആദ്യകാലത്ത് ആന്ധ്രയില്‍ നടന്നതാണ്. ഈ കഥാപാത്രങ്ങള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും വര്‍മ്മ പറഞ്ഞിരുന്നു | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: സഹതാരങ്ങള്‍ക്ക് നിലവാരം വേണം: ഷീല Fri Jun 25, 2010 6:42 pm | |
| ഒപ്പം അഭിനയിക്കുന്നത് നിലവാരമുള്ള താരങ്ങളായിരിക്കണമെന്നും അല്ലാത്തപക്ഷം താന്‍ നായികയായി അഭിനയിക്കാന്‍ തയ്യാറാവില്ലെന്നും തെന്നിന്ത്യന്‍ നായിക ഷീല.
പുതിയൊരു ചിത്രത്തിന്റെ കഥയുമായി തന്നെ സമീപിച്ച തമിഴ് സംവിധായകന്‍ നന്ദകുമാറിന്റെ മുന്നിലാണ് ഷീല ഈ ഡിമാന്റ് വെച്ചത്. ആദ്യചിത്രത്തില്‍ സഹനടിയായി എത്തിയ ഷീല ഇപ്പോള്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണ്.
ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ മടികാണിയ്ക്കാത്തതാണ് നായിക എന്ന നിലയില്‍ ഷീലയ്ക്കുള്ള പ്ലസ് പോയിന്റ്. എന്നാല്‍ ഷീല അഭിനയിച്ച പടങ്ങള്‍ മിക്കവയും വിജയം കണ്ടിട്ടില്ല.
തനിയ്‌ക്കൊപ്പമുണ്ടായിരുന്ന സഹതാരങ്ങള്‍ക്ക് നിലവാരമില്ലാതെ പോയതുകൊണ്ടാണ് തന്റെ പടങ്ങള്‍ പൊട്ടിയതെന്നാണ് താരം പറയുന്നത്. അതുകൊണ്ടാണ് ഇനി ഇക്കാര്യത്തിലും ശ്രദ്ധിക്കാന്‍ ഷീല തീരുമാനിച്ചതും.
ഇക്കാര്യത്തില്‍ ഷീലയുടെ ഒരു നിരീക്ഷണം ശരിയല്ലെന്ന് പറയാന്‍ കഴിയില്ല, മിക്കപ്പോഴും ചിത്രത്തിന്റെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് നായികാ നായകന്മാരല്ല സഹതാരങ്ങളാണെന്നാണ് നടിയുടെ പക്ഷം. പല ചിത്രങ്ങളുടെ കാര്യത്തിലും ഈ നിരീക്ഷണം യാഥാര്‍ഥ്യവുമായിരുന്നു.
മലയാളത്തില്‍ മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും നായികയായി ഷീല അഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ വേണ്ടത്ര വിജയംകണ്ടില്ല.
തമിഴില്‍ സൂര്യയുടെ സഹോദരിയുടെ റോളിലാണ് ഷീല ആദ്യചിത്രം ചെയ്തത്. പിന്നീട് തെലുങ്കിലും തമിഴിലുമൊക്കെയായി നായികാ വേഷങ്ങള്‍ കി്ട്ടിയെങ്കിലും വേണ്ടത്ര വിജയം കണ്ടില്ല | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Celebrities Quotes...... Thu Jul 15, 2010 9:25 pm | |
| Mammoottiyum Prithviyum nialavaaramillathavarennu paranjalloo...Ennalum yeldo thanne ithu postuyallo albhudham thanne. | |
|
| |
baasha Active member
Posts : 107 Points : 117 Reputation : 0 Join date : 2011-01-19 Location : Salem
| |
| |
neelakandan Active member
Posts : 138 Points : 147 Reputation : 0 Join date : 2010-04-03 Age : 44 Location : Tvm...
| |
| |
Sponsored content
| Subject: Re: Celebrities Quotes...... | |
| |
|
| |
| Celebrities Quotes...... | |
|