സ്പാനിഷ് ലീഗ് കിരീട നേട്ടത്തില്‍ മതിമറന്ന് ബാര്‍സലോണയുടെ ആരാധകര്‍ തെരുവില്‍ അഴിഞ്ഞാടി. ആഘോഷം അതിരുവിട്ടതോടെ നൂറിലേറെപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 32ലേറെപ്പേര്‍ക്ക് പരുക്കറ്റു. വല്ലാലോയ്ഡിനെ തോല്‍പ്പിച്ച് റയല്‍ കിരീടം നേടിയതൊടെ 40000 ആരാധകരാണ് തെരുവിലിറങ്ങിയത്.
ആവേശം മൂത്ത ചില ആരാധകര്‍ പൊലീസിനെ കുപ്പി കൊണ്ടും കല്ലുകൊണ്ടുമെല്ലാം എറിയാന്‍ തുടങ്ങിയതൊടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി. അര്‍ധരാത്രിയ്ക്ക് ശേഷം പൊലീസ് നടത്തിയ തെരച്ചിലിലാണ് 104 പേരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറു സീസണിനിടെ ബാര്‍സ നേടുന്ന നാലാമത്തെ ലീഗ് കിരീടമാണിത്. ഈ വര്‍ഷം ക്ലബ് ലോകകപ്പും സ്പാനിഷ്, യൂറോപ്യന്‍ സൂപ്പര്‍ കപ്പുകളും ബാര്‍സ സ്വന്തം ഷോകേസില്‍ എത്തിച്ചിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ മാത്രമാണ് ക്ലബ്ബിന് അടിതെറ്റിയത്. വലിയ തുകമുടക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോയെപ്പോലുള്ള താരങ്ങളെ സ്വന്തമാക്കിയ റയല്‍ മാഡ്രിഡിനാവട്ടെ ബാര്‍സയ്ക്ക് മൂന്നു പോയന്റ് പുറകില്‍ മൂന്നാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു.