അമേരിക്കയില്ടോപ്പ് ടെന്നിലെത്തുന്ന ആദ്യ ബോളിവുഡ്ചിത്രമായി കൈറ്റ്സ്. ഈ വിജയത്തില്‍ നായകന് ഹൃത്വിക് റോഷനും നായിക ബാര്‍ബറാ മോറിയും വലിയ സന്തോഷം പ്രകടിപ്പിച്ചു. ഏറെ കാലത്തിന് ശേഷം ഹൃത്വിക് റോഷന് തിരിച്ചുവരുമ്പോള്‍ ഇങ്ങനെയൊരു റെക്കോര്‍ഡ് പ്രതീക്ഷിച്ചിരിക്കില്ല.
കാലം അദ്ദേഹത്തിന് വേണ്ടി നീക്കിവച്ചിരുന്നത് ഇങ്ങനെയൊരു സമ്മാനമാണ് വര്‍ഷങ്ങളെടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ കൈറ്റ്സ് എന്ന ചിത്രം പുറത്തിറക്കിയത് തന്നെ ആശങ്കകളോടെയാണ്. എന്നാല്‍ പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ത്രീ ഇഡിയറ്റ്സും മൈനെയിം ഈ ഖാനും തകര്‍ത്താടിയ പ്ലാറ്റ് ഫോമില്‍ വിജയത്തിന്റെ പട്ടങ്ങള്‍ പറത്തി ആഘോഷിക്കുകയാണ് കൈറ്റ്സ്