ജൂലൈ 11ന് മെസ്സിയും കൂട്ടരും മൂന്നാം വട്ടവും ലോകകപ്പില്‍ മുത്തമിട്ടാല്‍ ബ്യൂണസ്അയേഴ്സിലെ തെരുവിലൂടെ ഒരാള്‍ നഗ്നനായി ഓടും. വേറെ ആരുമല്ല. സാക്ഷാല്‍ ദൈവത്തിന്റെ കൈയ്യിന് ഉടമയും അര്‍ജന്റീനയുടെ പരിശീലകനുമായ ഡീഗൊ മറഡോണ തന്നെ. മറഡോണ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞങ്ങള്‍ കപ്പടിച്ചാല്‍ തീര്‍ച്ചയായും ഒബ്ലിസ്കിലെ തെരുവിലൂടെ ഞാന്‍ നഗ്നനായി ഓടും’-മറഡോണ പറഞ്ഞു. കാനഡയ്ക്കെതിരായ സൌഹൃദമത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കളത്തിലിറക്കാതിരുന്നതിനെയും മറഡോണ ന്യായീകരിച്ചു. ആ മത്സരത്തില്‍ ലിയോ കളിക്കുകയും അദ്ദേഹത്തിന് പരുക്കേല്‍ക്കുകയും ചെയ്താല്‍ പിന്നെ താന്‍ സ്വയം വെടിവച്ച് മരിക്കുകയാണ് ഭേദമെന്നും മറഡോണ പറഞ്ഞു.
ലോകകപ്പില്‍ പ്രതീക്ഷിക്കുന്ന പ്രകടനം പുറത്തെടുക്കാനാവുമെന്ന് മെസ്സിയും പറഞ്ഞു. ടീമിന്റെ പ്രതീക്ഷ എന്റെ മേലാണെന്ന് എനിക്കറിയാം. എങ്കിലും അതിന്റെ സമ്മര്‍ദ്ദമില്ല. ഏതു പൊസിഷനിലായിരിക്കും കളിക്കുക എന്നത് മറഡോണയാണ് തീരുമാനിക്കുകയെന്നും മെസ്സി പറഞ്ഞു.
ബാര്‍സലോണയ്ക്ക് വേണ്ടി കളിക്കുന്ന രീതിയില്‍ തന്നെയായിരിക്കും അര്‍ജന്റീനയ്ക്ക് വേണ്ടിയും കളിക്കുക. വ്യക്തിപരമായി ഞാന്‍ എല്ലം നേടി. ഇനി എന്റെ രാജ്യത്തിനു കൂടി ആ നേട്ടങ്ങള്‍ പകര്‍ന്നു നല്‍കാനാണ് തന്റെ ശ്രമമെന്നും മെസ്സി പറഞ്ഞു.