malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
കരീന സിഐഎ ഏജന്‍റ് I_vote_lcapകരീന സിഐഎ ഏജന്‍റ് I_voting_barകരീന സിഐഎ ഏജന്‍റ് I_vote_rcap 
yeldo987
കരീന സിഐഎ ഏജന്‍റ് I_vote_lcapകരീന സിഐഎ ഏജന്‍റ് I_voting_barകരീന സിഐഎ ഏജന്‍റ് I_vote_rcap 
real hero
കരീന സിഐഎ ഏജന്‍റ് I_vote_lcapകരീന സിഐഎ ഏജന്‍റ് I_voting_barകരീന സിഐഎ ഏജന്‍റ് I_vote_rcap 
allambans
കരീന സിഐഎ ഏജന്‍റ് I_vote_lcapകരീന സിഐഎ ഏജന്‍റ് I_voting_barകരീന സിഐഎ ഏജന്‍റ് I_vote_rcap 
mohan.thomas
കരീന സിഐഎ ഏജന്‍റ് I_vote_lcapകരീന സിഐഎ ഏജന്‍റ് I_voting_barകരീന സിഐഎ ഏജന്‍റ് I_vote_rcap 
ajith_mc86
കരീന സിഐഎ ഏജന്‍റ് I_vote_lcapകരീന സിഐഎ ഏജന്‍റ് I_voting_barകരീന സിഐഎ ഏജന്‍റ് I_vote_rcap 
deathrace
കരീന സിഐഎ ഏജന്‍റ് I_vote_lcapകരീന സിഐഎ ഏജന്‍റ് I_voting_barകരീന സിഐഎ ഏജന്‍റ് I_vote_rcap 
dracula
കരീന സിഐഎ ഏജന്‍റ് I_vote_lcapകരീന സിഐഎ ഏജന്‍റ് I_voting_barകരീന സിഐഎ ഏജന്‍റ് I_vote_rcap 
maadambi
കരീന സിഐഎ ഏജന്‍റ് I_vote_lcapകരീന സിഐഎ ഏജന്‍റ് I_voting_barകരീന സിഐഎ ഏജന്‍റ് I_vote_rcap 
mohan
കരീന സിഐഎ ഏജന്‍റ് I_vote_lcapകരീന സിഐഎ ഏജന്‍റ് I_voting_barകരീന സിഐഎ ഏജന്‍റ് I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
കരീന സിഐഎ ഏജന്‍റ് Image
Powered by website-hit-counters.com .
flag
കരീന സിഐഎ ഏജന്‍റ് Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 കരീന സിഐഎ ഏജന്‍റ്

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

കരീന സിഐഎ ഏജന്‍റ് Empty
PostSubject: കരീന സിഐഎ ഏജന്‍റ്   കരീന സിഐഎ ഏജന്‍റ് EmptyTue May 11, 2010 5:32 pm

കഴിഞ്ഞ കുറച്ചു നാളുകളായി ഒരു രഹസ്യം സൂക്ഷിച്ചു വയ്ക്കുകയാണ് ബോളിവുഡിന്‍റെ പ്രിയ ജോടി സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവരുടെയും വിവാഹക്കാര്യമൊന്നുമല്ല. സെയ്ഫ് നിര്‍മിച്ച് ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ഏജന്‍റ് വിനോദ് എന്ന സ്വപ്നചിത്രത്തിന്‍റെ രഹസ്യങ്ങളാണത്. ചിത്രത്തെക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവിടരുത് എന്നായിരുന്നു ഇതുവരെയുള്ള തീരുമാനം. എന്നാല്‍ ചെറിയ ചില വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. കരീന കപൂറിന്‍റെ കഥാപാത്രത്തെക്കുറിച്ചാണ് വാര്‍ത്തകള്‍ അധികവും. ചിത്രത്തില്‍ കരീനയുടെ നെഗറ്റീവ് അവതാരമായിരിക്കും. സിഐഎ ഏജന്‍റിന്‍റെ വേഷമാണ് കരീനയ്ക്ക്. ചിത്രത്തില്‍ അഞ്ച് വ്യത്യസ്ത ലുക്കുകളിലാവും കരീന പ്രത്യക്ഷപ്പെടുക.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഏജന്‍റ് വിനോദിന്‍റെ ചിത്രീകരണം തുടങ്ങും. ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍. തന്‍റെ വ്യത്യസ്ത ലുക്കുകള്‍ക്കായി പ്രോസ്തെറ്റിക് മേക്കപ്പായിരിക്കും കരീന പരീക്ഷിക്കുക. പാ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ആകെ മാറിയതു പോലെയാവും കരീനയുടെ ചെയ്ഞ്ച്. ഇത്തരം ഒരു വേഷം അവതരിപ്പിക്കുന്നതിന്‍റെ സന്തോഷത്തിലാണ് കരീന. ശരിക്കും സെയ്ഫ് സ്റ്റൈല്‍ ചിത്രം എന്നാണ് ഏജന്‍റ് വിനോദിന് കരീന നല്‍കുന്ന വിശേഷണം.
ഏഷ്യന്‍ വന്‍കരയില്‍ യുദ്ധഭീഷണി നിലനിര്‍ത്തി ലാഭം കൊയ്യുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് കരീനയുടെ കഥാപാത്രം. എന്നാല്‍ യഥാര്‍ഥത്തില്‍ പാക്കിസ്ഥാനു വേണ്ടി ചാരപ്രവൃത്തി നടത്തുകയാണ് കരീനയെന്ന് ആരും തിരിച്ചറിയുന്നില്ല. സെയ്ഫും കരീനയും ചിത്രത്തില്‍ പ്രണയജോടികളായല്ല പ്രത്യക്ഷപ്പെടുന്നത്. മികച്ച തിരക്കഥ തന്നെയാണ് ഏജന്‍റ് വിനോദിന്‍റെ സ്പെഷ്യാലിറ്റി. ഇതിനു മുന്‍പ് ചെയ്തിട്ടില്ലാത്ത പരീക്ഷണങ്ങളാണ് ചിത്രത്തില്‍. അതുകൊണ്ട് ലുക്കുകള്‍ പെര്‍ഫെക്റ്റാക്കാനുള്ള ശ്രമത്തിലാണ് താനെന്ന് കരീന. തഷാന്‍, കുര്‍ബാന്‍ തുടങ്ങി സെയ്ഫ്-കരീന ജോടി ഒന്നിച്ച ചിത്രങ്ങളെല്ലാം ബോക്സ്ഓഫിസില്‍ കൂപ്പുകുത്തിയതുകൊണ്ടാവും ഇത്തവണ അല്‍പ്പം ശ്രദ്ധിക്കാന്‍ ഇരുവരും തീരുമാനിച്ചത്.
Back to top Go down
 
കരീന സിഐഎ ഏജന്‍റ്
Back to top 
Page 1 of 1
 Similar topics
-
» കരീന സെന്‍സെക്സ് പോലെ!!

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: