malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
വസന്തം പിന്നെ ദുരന്തം I_vote_lcapവസന്തം പിന്നെ ദുരന്തം I_voting_barവസന്തം പിന്നെ ദുരന്തം I_vote_rcap 
yeldo987
വസന്തം പിന്നെ ദുരന്തം I_vote_lcapവസന്തം പിന്നെ ദുരന്തം I_voting_barവസന്തം പിന്നെ ദുരന്തം I_vote_rcap 
real hero
വസന്തം പിന്നെ ദുരന്തം I_vote_lcapവസന്തം പിന്നെ ദുരന്തം I_voting_barവസന്തം പിന്നെ ദുരന്തം I_vote_rcap 
allambans
വസന്തം പിന്നെ ദുരന്തം I_vote_lcapവസന്തം പിന്നെ ദുരന്തം I_voting_barവസന്തം പിന്നെ ദുരന്തം I_vote_rcap 
mohan.thomas
വസന്തം പിന്നെ ദുരന്തം I_vote_lcapവസന്തം പിന്നെ ദുരന്തം I_voting_barവസന്തം പിന്നെ ദുരന്തം I_vote_rcap 
ajith_mc86
വസന്തം പിന്നെ ദുരന്തം I_vote_lcapവസന്തം പിന്നെ ദുരന്തം I_voting_barവസന്തം പിന്നെ ദുരന്തം I_vote_rcap 
deathrace
വസന്തം പിന്നെ ദുരന്തം I_vote_lcapവസന്തം പിന്നെ ദുരന്തം I_voting_barവസന്തം പിന്നെ ദുരന്തം I_vote_rcap 
dracula
വസന്തം പിന്നെ ദുരന്തം I_vote_lcapവസന്തം പിന്നെ ദുരന്തം I_voting_barവസന്തം പിന്നെ ദുരന്തം I_vote_rcap 
maadambi
വസന്തം പിന്നെ ദുരന്തം I_vote_lcapവസന്തം പിന്നെ ദുരന്തം I_voting_barവസന്തം പിന്നെ ദുരന്തം I_vote_rcap 
mohan
വസന്തം പിന്നെ ദുരന്തം I_vote_lcapവസന്തം പിന്നെ ദുരന്തം I_voting_barവസന്തം പിന്നെ ദുരന്തം I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
വസന്തം പിന്നെ ദുരന്തം Image
Powered by website-hit-counters.com .
flag
വസന്തം പിന്നെ ദുരന്തം Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 വസന്തം പിന്നെ ദുരന്തം

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

വസന്തം പിന്നെ ദുരന്തം Empty
PostSubject: വസന്തം പിന്നെ ദുരന്തം   വസന്തം പിന്നെ ദുരന്തം EmptyTue Jun 22, 2010 4:32 pm

വസന്തം പിന്നെ ദുരന്തം 03096_183736

ജൊഹാനസ്ബര്‍ഗ്: സോക്കര്‍സിറ്റി സ്റ്റേഡിയത്തില്‍ കക്കായും കൂട്ടരും ആനയെ
വിരട്ടുന്നതുകണ്ട് ബ്രസീലിയന്‍ കാണികള്‍ നൃത്തം ചവിട്ടി. ഒന്നിനെതിരെ
മൂന്നു ഗോളുകള്‍ക്കാണ് ഐവറികോസ്റ്റിനെ തുരത്തിയത്. ബ്രസീല്‍ അടുത്ത
റൗണ്ടിലേക്ക് ആറു പോയന്റുമായി മുന്നേറി എന്നത് ശരിതന്നെ. പക്ഷേ, ജൂണ്‍
25ന് ഡര്‍ബനില്‍ പോര്‍ച്ചുഗലിനെതിരെ കക്കായും എലനോയും ഇല്ലാതെയാവും
മഞ്ഞപ്പട കളിക്കുക.

കക്കായ്ക്ക് ചുവപ്പുകാര്‍ഡ് കിട്ടിയത് ബ്രസീലിന് വലിയ തിരിച്ചടിയാണ്.
ഐവറികോസ്റ്റിനെതിരായ രണ്ടു ഗോളുകളുടെ ശില്പി കക്കായായിരുന്നു.
ഫാബിയാനോയുടെ കൈകൊണ്ടുള്ള ഗോള്‍ വിവാദമായിരുന്നെങ്കിലും, ആ കളിക്കാരന്റെ
ദിവസമായിരുന്നു ഞായറാഴ്ച. ആകസ്മികമായി കൈ തട്ടിയത് മാറ്റിനിര്‍ത്തിയാല്‍,
രണ്ട് ഡിഫന്‍ഡര്‍മാര്‍ക്കിടയില്‍നിന്ന് ഫാബിയാനോ കണ്ടെടുത്ത ഗോളിന്
പ്രതിഭയുടെ സ്​പര്‍ശമുണ്ട്.

ഉത്തരകൊറിയക്കെതിരെ ഫീല്‍ഡ് ചെയ്ത ബ്രസീലിയന്‍ ടീംതന്നെയാണ്
സോക്കര്‍സിറ്റിയില്‍ ഐവറികോസ്റ്റിനെതിരെയും കളിക്കാനിറങ്ങിയത്.
ഒന്നാംമിനിറ്റില്‍ത്തന്നെ റൊബീന്യോയുടെ 30 മീറ്റര്‍ ഷോട്ട്
ഗോള്‍പോസ്റ്റിന് മുകളിലൂടെ പറക്കുന്നതുകണ്ടാണ് സ്റ്റേഡിയം ഇരമ്പല്‍
തുടങ്ങിയത്. പിന്നീട് ബ്രസീല്‍ കോച്ച് ദുംഗയും തന്ത്രം സ്വീകരിച്ചു.
പ്രതിരോധമാണ് യഥാര്‍ഥ ആക്രമണമെന്നു വിശ്വസിക്കുന്ന ദുംഗയുടെ കുട്ടികള്‍
ഐവറികോസ്റ്റിന്റെ ആക്രമണത്തെ തന്ത്രപൂര്‍വം പ്രതിരോധിക്കുന്ന കാഴ്ചയാണ്
കണ്ടത്. ദ്രോഗ്ബയും കാലുവും പിന്നില്‍നിന്ന് ഇമ്മാനുവല്‍ എബൂയിയും
ബ്രസീലിനെ രണ്ടുതവണ വിരട്ടി. പക്ഷേ, പതിവുപോലെ മൈക്കണ്‍,
വലതുവിങ്ങില്‍നിന്ന് കുതിപ്പുനടത്തിയതായിരുന്നു ബ്രസീലിന് പിന്നെ
ആക്രമണത്തിലേക്ക് തിരിച്ചുവരാന്‍ കരുത്തുപകര്‍ന്നത്. ടീമിന്റെ പ്രചോദകനാണ്
മൈക്കണ്‍.

റോബീന്യോ-കക്ക-ഫാബിയാനോ നീക്കത്തിന്റെ ഭാഗമായി പിറന്ന ആദ്യഗോള്‍
ബ്രസീലിന് ഇന്ധനം പകര്‍ന്നു. ഈ ഘട്ടത്തിലാണ് ബ്രസീല്‍ മേധാവിത്വം
പിടിച്ചെടുത്തത്. കളിക്കുശേഷം ഐവറികോസ്റ്റ് കോച്ച് സ്വെന്‍ ഗൊരാന്‍
എറിക്‌സണ്‍ പറഞ്ഞതും ഈ കാര്യമാണ്. 'ബ്രസീല്‍ വളരെ ശക്തമായ ടീം മാത്രമല്ല,
തന്ത്രപരമായി കളിക്കുന്ന ടീംകൂടിയാണ്'. ഈ ഘട്ടത്തില്‍ തങ്ങള്‍ക്ക് കളി
വിട്ടുപോയെന്ന് എറിക്‌സണ്‍ പറഞ്ഞു. കക്ക മത്സരത്തില്‍ തിരിച്ചുവന്നത്
ബ്രസീലിന് ഗുണംചെയ്യും. മധ്യനിരയുടെ ഭാവന കക്കയുടെ കളിയില്‍ കണ്ടുവെന്ന്
ഫുട്‌ബോള്‍ ഇതിഹാസം പെലെയും ചൂണ്ടിക്കാട്ടി.

ബ്രസീലിന്റെ കളിയുടെ സവിശേഷതയും ഇതുതന്നെ. മധ്യനിരയില്‍ കളി
തളര്‍ത്തിയിട്ടശേഷം എതിരാളിയുടെ മേല്‍ വേഗതയേറിയ പ്രത്യാക്രമണം നടത്തി
മേധാവിത്വം പിടിച്ചെടുക്കുകയാണ് ബ്രസീല്‍ ചെയ്തത്. കളിയിലേക്ക്
തിരിച്ചുവരാനുള്ള അവരുടെ ചതുരംഗബുദ്ധി ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.
എതിര്‍ടീമിന്റെ മേഖലയില്‍ ചെറിയചെറിയ സ്‌പേസുകള്‍ സൃഷ്ടിച്ചതുകൊണ്ടാണ്
ബ്രസീലിന് കളിയില്‍ മുന്നോട്ടുപോകാനായത്. എറിക്‌സണ്‍ സമ്മതിച്ചതും ഇതേ
കാര്യമാണ്.

ഈ ബ്രസീലിയന്‍ ടീമിന് എത്രത്തോളം മുന്നോട്ടുപോകാനാവും?
പ്രതിരോധത്തേയും ആക്രമണത്തേയും ബന്ധപ്പെടുത്തുന്ന ഭാവനയുള്ള മധ്യനിരയാണ്
ബ്രസീലിന്റെ ശക്തി. സമ്മര്‍ദത്തെ അവര്‍ക്ക് മറികടക്കാന്‍ കഴിയുന്നുണ്ട്.
വലിയ മത്സരങ്ങള്‍ ആദ്യം നേരിടുമ്പോള്‍ ടീമിന്റെ ശേഷിയും മാനസികദൃഢതയും
കൂടുകയാണ് ചെയ്യുക. ആ ബ്രസീലിനെ സോക്കര്‍സിറ്റി സ്റ്റേഡിയത്തില്‍ കണ്ടു.
Back to top Go down
 
വസന്തം പിന്നെ ദുരന്തം
Back to top 
Page 1 of 1
 Similar topics
-
» ഓറഞ്ച് വസന്തം വരുമോ
» Cinema Niroopanam ............!!!!!!!!!!!!!!!!

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: