അമേരിക്കന്‍ രാഷ്ട്രീയത്തിലും സിനിമയിലും ഏറെ കോളിളക്കം സൃഷ്ടിച്ച കെന്നഡി കുടുംബത്തിന്റെ കഥ ടെലിവിഷനിലേക്ക്. ഹിസ്റ്ററി ചാനലിലെ മിനിസീരീസായ ദ് കെന്നഡീസ് പഴയകാലത്തിന്റെ ഓര്മപുതുക്കലാവും. സീരീസില്‍ അമേരിക്കയുടെ മുന്‍ ഫസ്റ്റ് ലേഡി ജാക്വിലിന് കെന്നഡിയെ അവതരിപ്പിക്കുന്നത് ഹോളിവുഡ് താരം കാത്തി ഹോംസ്. ചാനലിലെ ആദ്യ സ്ക്രിപ്റ്റഡ് മിനിസീരീസില്‍ അഭിനയിക്കാന്‍ വിളിച്ചയുടന്‍ കാത്തി സമ്മതിക്കുകയായിരുന്നു. എട്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സീരീസ് അടുത്ത വര്‍ഷം ടെലികാസ്റ്റ് ചെയ്യും. കെന്നഡി കുടുംബത്തിന്റെയും ജോണ്‍.എഫ്. കെന്നഡി, റോബര്‍ട്ട് കെന്നഡി എന്നിവരുടെ കൊലപാതകത്തിന്റെയും പുനരാവിഷ്കാരമാണ് സീരീസ്.
2008ല്‍ എലി സ്റ്റോണ്‍ എന്ന സീരീസില്‍ അതിഥി വേഷം ചെയ്തതാണ് മുന്‍പ് കാത്തിയുടെ മിനിസ്ക്രീന്‍ എക്സ്പീരിയന്‍സ്. ഹോളിവുഡിലെ സ്റ്റൈലിഷ് ആക്റ്റര്‍ ടോം ക്രൂസിന്റെ ഭാര്യയായ കാത്തി 2008ല്‍ത്തന്നെ ബ്രോഡ്വെ ഡ്രാമയിലും ഭാഗ്യം പരീക്ഷിച്ചു. ആര്‍തര്‍ മില്ലറുടെ ഓള് മൈ സണ്‍സ് എന്ന ഡ്രാമ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പുതിയ ചിത്രങ്ങളായ ദ് എക്സ്ട്രാ മാന്‍, ദ് റൊമാന്റിക്സ് എന്നിവയുടെ പ്രമോഷന് തിരക്കിലാണ് കാത്തി. സണ്‍ഡെയ്ന്‍സ് ഫിലിം ഫെസ്റ്റിവലില്‍ സഹതാരങ്ങളായ അന്ന പക്വിന്, ജോഷ് ദുഹാമല്‍, മാലിന് അക്കര്മാന് എന്നിവര്‍ക്കൊപ്പമാണ് കാത്തി റെഡ്കാര്പ്പെറ്റിലെത്തിയത്.
ഹിസ്റ്ററി ചാനലിലെ സീരീസില്‍ ജോണ്‍. എഫ്. കെന്നഡിയാവുന്നത് ഗ്രെഗ് കിന്നിയര്‍, റോബര്‍ട്ട് കെന്നഡിയായി ബാരി പെപ്പര്‍, ജോ കെന്നഡി സീനിയറുടെ വേഷത്തില്‍ ടോം വില്‍ക്കിന്‍സണ്‍. ജോണ്‍. എഫ്. കെന്നഡിയുടെതു പോലെ നിരവധി പ്രണയകഥകള്‍ ജാക്വലിനും പറയാനുണ്ട്. ജോണിന്റെ മരണശേഷം ഗ്രീക്ക് കോടീശ്വരന് അരിസ്റ്റോട്ടില്‍ ഒനാസിസിനെയാണ് ജാക്വിലിന് വിവാഹം കഴിച്ചത്. പിന്നീട് പേരൊന്ന് പരിഷ്കരിച്ച് ജാക്കി ഒ എന്നാക്കുകയും ചെയ്തു. ഏറെ വിവാദമുണ്ടാക്കിയേക്കാവുന്ന സീരീസാ ണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് ചാനല്‍ അധികൃതര്‍ പറയുന്നു. കാത്തിയാവട്ടെ ജാക്വിലിനെക്കുറിച്ച് പഠിക്കുകയാണ്.