പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കുക എന്നത് കാത്തി പ്രൈസിന് രസകരമായ വിനോദമാണ്. അതുകൊണ്ടുതന്നെ ‘കാത്തിക്ക് പുതിയ കൂട്ടുകാരന്’ എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടേണ്ടതില്ല. ഭര്‍ത്താവിനെക്കൂടാതെ മറ്റൊരാളുമായി കാത്തി ബന്ധം സ്ഥാപിച്ചതായാണ് പുതിയ വാര്‍ത്ത.
നിലവില്‍ അലക്സ് റീദിന്റെ ഭാര്യയാണ് കാത്തി പ്രൈസ്. ഇപ്പോഴിതാ ഡേന്‍ ബവേഴ്സുമായി കാത്തി ബന്ധം സ്ഥാപിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ അലക്സ് റീദിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലല്ലേ കുഴപ്പമുള്ളൂ. അലക്സും ബവേഴ്സും ഇപ്പോള്‍ ഏറ്റവും നല്ല ഫ്രണ്ട്സായി മാറിയിരിക്കുകയാണത്രേ!
ആദ്യമൊക്കെ അലക്സിന് കാത്തിയുടെ പുതിയ ബന്ധം അംഗീകരിക്കുന്നതില്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അലക്സും ഇത് അംഗീകരിച്ചു. ഇപ്പോള്‍ കാത്തിയോടൊപ്പം മുഴുവന്‍ സമയവും അലക്സിനെയും ബവേഴ്സിനെയും കാണാമെന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടുകള്‍.
കാത്തിയുടെ ജീവിതത്തില്‍ ഇതുവരെ ഒട്ടേറെ ആണ്‍സുഹൃത്തുക്കള്‍ ഉണ്ടായിട്ടുണ്ട്. അവരില്‍ പലരും ഇപ്പോഴും കാത്തിയുടെ നല്ല സുഹൃത്തുക്കളുമാണ്. സൌഹൃദത്തിന് ഇത്രയേറെ വിലകല്‍പ്പിക്കുന്ന കാത്തി പ്രൈസിന്റെ ‘ഫ്രണ്ട്സ് ലിസ്റ്റ്’ ഇനിയും വികസിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല.