സുന്ദരിമാരായ നായികമാരെ സ്ക്രീനിലും പുറത്തും പ്രണയിച്ച മസില്‍ മാന്‍ സല്‍മാന്‍ ഖാന് ഇനി മറ്റൊരു നായിക. എതിര്‍ ടീം ക്യാപ്റ്റന്‍ ഷാരുഖിന്‍റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദീപിക പദുക്കോണായിരിക്കും സല്‍മാന്‍ ഖാന്‍റെ പുതിയ പ്രണയിനി. സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് അതുല്‍ അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് ദീപികയെ നായികയായി വിളിച്ചത്. ഇതിനു മുന്‍പ് പല ചിത്രത്തിലേക്കും സല്‍മാന്‍-ദീപിക ജോടിയെ തീരുമാനിച്ചതാണെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല.
അനീസ് ബസ്മീയുടെ ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നുവെങ്കിലും അത് സംവിധായകന്‍ തന്നെ നിഷേധിക്കുകയായിരുന്നു. അതുലിന്‍റെ ആഗ്രഹമായിരുന്നു ദീപികയെ നായികയാക്കുക എന്നത്. സല്‍മാന്‍റെ ജോടിയായി മറ്റൊരാളും അതുലിന്‍റെ മനസില്‍ വരുന്നില്ല.
ഷാരുഖ് ഖാന്‍ സുഹൃദ്വലയത്തിലെ പ്രധാന കണ്ണിയായി മാറിയ ദീപികയെ തന്‍റെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കാന്‍ സല്‍മാന് തന്നെയാണ് ഇഷ്ടമില്ലാതിരുന്നത്. ഇതിനിടെ ദീപികയും മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂറും പ്രശ്നങ്ങളൊക്കെ അവസാനിപ്പിച്ച് ഒന്നാവുകയും ചെയ്തു. തന്‍റെ കാമുകി കത്രീനയുമായി സവിശേഷ സൗഹൃദം ഉണ്ടാക്കിയതിന്‍റെ പേരില്‍ സല്‍മാന്‍റെ ബ്ലാക്ക് ലിസ്റ്റിലുള്ള വ്യക്തിയാണ് രണ്‍ബീര്‍. അതുകൊണ്ടു തന്നെ ദീപികയോടും അത്രയ്ക്കു പ്രിയം ഉണ്ടാകാന്‍ സാധ്യതയില്ല. പിന്നെ അതുല്‍ നിര്‍ബന്ധിച്ചാല്‍ ഒരു പക്ഷെ സല്മാന്...