യുഎസിലെ ബ്രിട്നി സംഗീത പ്രേമികള്‍ കാത്തിരിയ്ക്കുന്നത് എന്തിനെന്നോ? വരുന്ന ദിവസങ്ങളില്‍ യുഎസിലെ പല നഗരങ്ങളിലും ബ്രിട്നിയുടെ സംഗീത വിരുന്നുണ്ട്. കഴിഞ്ഞ ആഴ്ചയായിരുന്നു ജോര്‍ജിയയിലെ അറ്റ്ലാന്റയില്‍ ബ്രിട്നിയുടെപരിപാടി നടന്നത്. അവിടത്തെ കാണികളെ ബ്രിട്നി നിരാശരാക്കിയില്ല. അന്ന് അവിടെ ബ്രിട്നിയുടെ മേല്‍വസ്ത്രമാണ് അഴിഞ്ഞി വീണത്.
അടിവസ്ത്രം ഇല്ലായിരുന്നെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവിടെയും പാപ്പരാസികള്‍ക്ക് പൂരം തന്നെയായിരുന്നു.
വരും ദിവസങ്ങളില്‍ യു എസിലും കാനഡയിലും പല ബ്രിട്നി സംഗീത പരിപാടികള്‍ നടത്തുന്നുണ്ട്. മാര്‍ച്ച് 11ന് ന്യൂയോര്‍ക്കിലും 13 ന് ന്യൂ ജേഴ്സിയിലും 14നു് ബോസ്റ്റനിലും 16ന് മസാച്ചുസെറ്റിസിലും ആണ് പരിപാടികള്‍. മാര്‍ച്ച് 18, 19, 20 തീയതികളില്‍ കാനഡയിലെ ചില സ്ഥലങ്ങളില്‍ സംഗീത പരിപാടികള്‍ നടത്തിയ ശേഷം വീണ്ടും ന്യൂയോര്‍ക്കില്‍ 23ന് പരിപാടിയ്ക്കായി ബ്രിട്നി എത്തും. മാര്‍ച്ച് 24 ന് വാഷിംഗ്‍ടന്‍ ഡിസിയിലും പരിപാടി ഉണ്ട്.
ഈ നഗരങ്ങളിലെ സംഗീത പ്രേമികളെല്ലാം ബ്രിട്നിയെ കാത്തിരിയ്ക്കുകയാണ്. അറ്റ്ലാന്റയിലും താമ്പയിലും സംഭവിച്ചത് ഈ നഗരങ്ങളിലും നടക്കണേയെന്ന് പലരും പ്രാര്‍ത്ഥിയ്ക്കുന്നുണ്ടത്രെ. ബ്രിട്നി അവരെ നിരാശപ്പെടുത്തില്ലായിരിയ്ക്കാം.