ശ്രീലങ്കയ്ക്കെതിരെ
നടന്ന
ആദ്യ ട്വന്റി-20 മത്സരത്തില്‍ ന്യൂസിലാന്‍ഡിന്
നാടകീയ ജയം. ഇരുപത്തിയെട്ട് റണ്‍സിനാണ്
കീവീസ് ജയം നേടിയത്. ടോസ് നേടി ബാറ്റിംഗ്
തെരഞ്ഞെടുത്ത
ന്യൂസിലാന്‍ഡ് നിശ്ചിത ഇരുപത് ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ്
നേടി. എന്നാല്‍, കുറഞ്ഞ സ്കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 19.4 ഓവറില്‍ 92 റണ്‍സിന്
പുറത്തായി.
ബാറ്റിംഗിന് വേഗത കുറഞ്ഞ പിച്ചില്‍ കീവീസ് മുന്‍നിര
ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെട്ടു.
ഓപ്പണ്‍ മക്കല്ലം(18), റെഡ്മോണ്ട് (എട്ട്) റണ്‍സെടുത്ത് മടങ്ങി. പിന്നീടെത്തിയ നികൊല്(10), ടൈലര്‍(27), സ്റ്റൈറിസ്(10) നായകന് വെട്ടോറി (21), ഗുപ്തില്‍(10) എന്നിവര്‍ ആരും തന്നെ വെടിക്കെറ്റ് ബാറ്റിംഗ് നടത്തിയില്ല. ലങ്കയ്ക്ക് വേണ്ടി
അജാന്ത മെന്‍ഡിസ് രണ്ടും മല്ലിംഗ, മാത്യൂസ്, കുലശേഖര, രണ്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഓവറില്‍ ശരാശരി ആറു റണ്‍സ് ലക്ഷ്യമിട്ട്
ബാറ്റിംഗിനെത്തിയ ശ്രീലങ്കയുടെ രണ്ട് ബാറ്റ്സ്മാന്മാര്
മാത്രമാണ് വ്യക്തികത സ്കോര്‍ രണ്ടക്കം കടന്നത്. നായകന് സംഗക്കാര (17),
ഏഞ്ചലോ
മാത്യൂസ് (27) റണ്‍സും നേടി. ജയവര്‍ധന(0), ദില്ഷന്(6),
കപുകുദേര(7) തുടങ്ങി മുന്‍നിര താരങ്ങള്‍ പെട്ടെന്ന് പുറത്തായതാണ് ലങ്കയുടെ വിജയം നഷ്ടപ്പെടുത്തിയത്.
പത്ത് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന്
വിക്കറ്റ് നേടിയ സ്റ്റൈറിസാണ് ലങ്കയെ തകര്‍ത്തത്. മില്‍സ്, മെക്കെ
രണ്ട് വിക്കറ്റും നേടി. സ്റ്റൈറിസ് തന്നെയാണ് കളിയിലെ കേമന്‍.