ഹര്ഭജന് സിംഗ് ഇന്ത്യന്‍
ടീമിലെ ഒഴിവാക്കാനാവാത്ത താരമായിട്ട് വര്‍ഷം പത്തായി. ഇതിനിടയ്ക്ക് ഇന്ത്യയുടെ സ്ട്രൈക്ക് ബൌളര്‍
എന്ന നിലയ്ക്കും ഹര്‍ഭജന്‍ വളര്‍ന്നു.
എന്നാല്‍ ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഈ
പ്രധാന സ്ട്രൈക് ബൌളര്‍ മടങ്ങുന്നത്
ഒഴിഞ്ഞ കീശയുമായാണ്. കളിച്ച അഞ്ചു മത്സരങ്ങളില്‍
ഒറ്റ വിക്കറ്റ് പോലും നേടാനാവാതെയാണ് ഹര്‍ഭജന്‍റെ മടക്കം.
ഇന്ത്യന്‍ തോല്‍വിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തുമ്പോള്‍
നീളുന്ന വിരലുകളിലൊന്ന് ഹര്‍ഭജന്
നേര്‍ക്കു തന്നെയാണ്. ഓസ്ട്രേലിയക്കെതിരെയും വെസ്റ്റിന്‍ഡീസിനെതിരെയും നല്ല രീതിയില്‍
പന്തെറിഞ്ഞു എന്ന് സമ്മതിക്കുമ്പോഴും
വിക്കറ്റെടുക്കുക എന്ന ചുമതല കൂടിയുള്ള ഹര്‍ഭജന്‍റെ പരാജയം ഇന്ത്യന്‍ ബൌളിംഗിനെ കുറച്ചൊന്നുമല്ല
ബാധിച്ചത്.
കളിച്ച അഞ്ചു മത്സരങ്ങളില്‍ 123 റണ്‍സ് വഴങ്ങിയ ഹര്‍ഭജന് വിക്കറ്റൊന്നും നേടാതെ ടൂര്‍ണമെന്‍റ് അവസാനിപ്പിക്കേണ്ടി വന്നത്
മറ്റൊരു നാണക്കേടായി. ബൌളര്‍മാരില്‍
തീര്‍ത്തും നിരാശപ്പെടുത്തിയ മറ്റൊരു താരമാണ് സഹീര്‍ ഖാന്‍. ഐ പി എല്ലില്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചു
നിര്‍ത്തിയ സഹീര്‍ ഇന്ത്യന്‍
ടീമിലെത്തിയപ്പോള്‍ ശരാശരിയിലും താഴെ നിലവാരമുള്ള ബൌളറായത് എങ്ങനെയാണെന്നതാണ് ആരാധകര്‍ക്ക് ഇപ്പോഴും
മനസ്സിലവുന്നില്ല. തോല്‍വിയ്ക്ക്
രവീന്ദ്ര ജഡേജയെന്ന പാവം യുവതാരത്തെ പഴി പറയുമ്പോഴും ഇന്ത്യന്‍ ടീമിലെ ഏറ്റവും പരിചയ സമ്പന്നരായ
രണ്ട് ബൌളര്‍മാര്‍ നടത്തിയ പ്രകടനം
ആരും കാണാതെ പോവുന്നു.
ഐ പി എല്ലില്‍ തിളങ്ങിയ പ്രഗ്യാന്‍ ഓജയ്ക്കും
അമിത് മിശ്രയ്ക്കും പകരം പിയൂഷ്
ചൌളയെ രണ്ടാം സ്പിന്നറായി ടീമിലെടുത്തപ്പോഴെ പലരുടെയും പുരികം ഉയര്‍ന്നതാണ്. ലഭിച്ച അവസരങ്ങളില്‍ അസാധാരണ
പ്രകടനമൊന്നും നടത്താതെ ചൌളയും പരാജയത്തിലേയ്ക്ക്
തന്‍റേതായ പങ്ക് സംഭാവന ചെയ്തു. പന്തിന്‍റെ ഗതിയും വേഗവും നിയന്ത്രിച്ചും വ്യത്യാസപ്പെടുത്തിയും
ബൌള്‍ ചെയ്താല്‍ ബാറ്റ്‌സ്മാനെ
നിയന്ത്രിക്കാമെന്ന് പുതുമുഖമായ വിനയ് കുമാര്‍ ലങ്കയ്ക്കെതിരായ മത്സരത്തില്‍ സീനിയര്‍
താരങ്ങള്‍ക്ക് തെളിയിച്ചു
കൊടുക്കുകയും
ചെയ്തു.
ചുരുക്കത്തില്‍ വിക്കറ്റെടുക്കാന്‍ ആശിഷ് നെഹ്‌റയെന്ന ഒറ്റ
ബൌളറുമായാണ് ഇന്ത്യ സൂപ്പര്‍ എട്ടില്‍
കളിച്ചത്. അതുകൊണ്ട് രവീന്ദ്ര ജഡേജയെന്ന യുവതാരത്തിന്‍റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ്
സൂപ്പര്‍ താരങ്ങള്‍ക്കെതിരെയാണ്
ആരാധകര്‍ പ്രതികരികേണ്ടത്. ഇനി ബാറ്റിംഗിന്‍റെ പോസ്റ്റ്മോര്‍ട്ടം നടത്താതിരിക്കുകയാണ് ഭേദം. സൂപ്പര്‍
താരങ്ങളെക്കൊണ്ട് നിറഞ്ഞ ബാറ്റിംഗ് ലൈനപ്പില്‍
സുരേഷ് റെയ്ന മാത്രമേ വലിയ പരുക്കേല്‍ക്കാതെ നില്‍ക്കുന്നുള്ളു. ബാക്കിയുള്ളവരെല്ലാം
നാട്ടിലെ പുലികള്‍ മാത്രമായിരുന്നു
എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.