ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിംഗ് പരിശിലകനാവാന്‍ തയ്യാറാണെന്ന് വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ്. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിച്ചാര്‍ഡ്സ് ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകനാവാനുള്ള സന്നദ്ധത അറിയിച്ചത്.
വെസ്റ്റിന്‍ഡീസില്‍ നടന്ന ട്വന്‍റി-20 ലോകകപ്പില്‍ ഷോര്‍ട്ട് ബോള്‍ കളിക്കുന്നതില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ടൂര്‍ണമെന്‍റില്‍ നിന്ന് നേരത്തെ പുറത്തായ പശ്ചാത്തലത്തിലാണ് റിച്ചാര്‍ഡ്സിന്‍റെ പ്രസ്താവന.
ആക്രമണോത്സുകമായ ഫാസ്റ്റ് ബൌളിംഗിനെ എങ്ങനെ കളിക്കണമെന്നകാര്യത്തില്‍ ഇന്ത്യന്‍ താരങ്ങളെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്. ഞാനൊരു മികച്ച ബാറ്റിംഗ് പരിശീലകനായിരിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യ ക്ഷണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആ ജോലി ഏറ്റെടുക്കും.
ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ മികച്ച മാര്‍ഗം കഠിന പരിശീലനം തന്നെയാണെന്ന് പൂര്‍വകാല അനുഭവത്തില്‍ നിന്ന് ഇന്ത്യ മനസ്സിലാക്കണമെനും റിച്ചാര്‍ഡ്സ് പറഞ്ഞു. വെസ്റ്റിന്‍ഡീസിന്‍റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായിരുന്ന റിച്ചാര്‍ഡ്സ് 121 ടെസ്റ്റുകളില്‍ നിന്ന് 8540 റണ്‍സും 187 ഏകദിനങ്ങളില്‍ നിന്നായി 6721 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്