അത്‌ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ ലീഗ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ കീഴടക്കിയാണ് അത്‌ലറ്റിക്കോ കിരീടം നേടിയത്. ഡീഗോ ഫൊര്‍ലാന്റെ ഇരട്ടഗോളിന്റെ മികവിലാണ് അത്‌ലറ്റിക്കോ വിജയം നേടിയത്. കളിതീരാന്‍ മിനുറ്റുകള്‍ ബാക്കി നില്‍ക്കെയാണ് ഫൊര്‍ലാന്റെ വിജയഗോള്‍ നേടിയത്‍.
തുടക്കത്തില്‍ തന്നെ മികച്ച പ്രകടം നടത്തിയ അത്‌ലറ്റിക്കോ മുപ്പത്തിരണ്ടാം മിനുറ്റില്‍ ഫൊര്‍ലാന്റെയുടെ ഗോളിലൂടെ ലീഡ് നേടി. എന്നാല്‍ മുപ്പത്തിയേഴാം മിനുറ്റില്‍ ഡേവിസിലൂടെ ഫുള്‍ഹാം തിരിച്ചടിക്കുകയായിരുന്നു. മത്സരം സമനിലാകുമെന്ന നിമിഷത്തില്‍ എക്സ്ട്രാ സമയത്താണ് അത്‌ലറ്റിക്കോ ഗോള്‍ നേടി ചാമ്പ്യന്‍ഷിപ്പ് ഉറപ്പുവരുത്തിയത്.
ആറു മിനുറ്റിന്റെ വ്യത്യാസത്തില്‍ രണ്ട് ഗോള്‍ നേടി ഹാംബര്‍ഗറിനെ തോല്‍പ്പിച്ചാണ് ഫുള്‍ഹാം ഫൈനലില്‍ പ്രവേശിച്ചത്.
1962ല്‍ യുവേഫ കപ്പ് വിന്നേഴ്‌സ് കപ്പ് നേടിയശേഷമുള്ള അത്‌ലറ്റിക്കോയുടെ ആദ്യ യൂറോപ്പ്യന്‍ കിരീടമാണിത്.